'എന്നാലും എന്റെ പഹയാ.. ഹണിമൂണ്‍ നടക്കാത്തതിന്റെ കലിപ്പ് ഇന്ത്യയോട് വേണോ?'; പല്ലേക്കല്ലില്‍ ധനഞ്ജയ എത്തിയത് വിവാഹ പന്തലില്‍ നിന്ന്
Daily News
'എന്നാലും എന്റെ പഹയാ.. ഹണിമൂണ്‍ നടക്കാത്തതിന്റെ കലിപ്പ് ഇന്ത്യയോട് വേണോ?'; പല്ലേക്കല്ലില്‍ ധനഞ്ജയ എത്തിയത് വിവാഹ പന്തലില്‍ നിന്ന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 25th August 2017, 2:36 pm

 

കൊളംബോ: ക്രിക്കറ്റ് ആരാധകര്‍ നെഞ്ചിടിപ്പോടെയായിരുന്നു ഇന്നലെ ഇന്ത്യാ- ശ്രീലങ്ക മത്സരം കണ്ടത്. വിജയം
വിജയം ഉറപ്പിച്ച ആദ്യ പകുതിക്ക് ശേഷം ഇന്ത്യ തോല്‍വി മുന്നില്‍ കണ്ട നിമിഷങ്ങളായിരുന്നു പല്ലേക്കല്ലില്‍ അരങ്ങേറിയത്. മികച്ച ഓപ്പണിങ്ങ് കൂട്ടുകെട്ടിനു ശേഷം ഇന്ത്യന്‍ ബാറ്റിംഗ് നിര തകര്‍ന്നടിയുകയായിരുന്നു.

തന്റെ വിവഹം കഴിഞ്ഞ് 24 മണിക്കൂര്‍ തികയുന്നതിനു മുമ്പായിരുന്നു ധനഞ്ജയ രണ്ടാം ഏകദിനത്തിനുള്ള ടീമിനൊപ്പം ചേര്‍ന്നത്. കളിക്കൂട്ടുകാരി നതാലി തെക്ഷിനിയെ മിന്നുചാര്‍ത്തിയ താരത്തിന്റെ മധുവിധു ആഘോഷമായിരുന്നു ഇന്നലെ മൈതാനത്ത് കണ്ടത്.


Also Read: ദേവികുളം ബിവറേജ് ഔട്ട്‌ലെറ്റില്‍ നിന്ന് അഞ്ചരലക്ഷം രൂപയുടെ മദ്യം കാണാതായി


താരത്തിന്റെ വിക്കറ്റുവേട്ടയ്ക്ക് സാക്ഷിയായി നവവധുവുമുണ്ടായിരുന്നു സ്‌റ്റേഡിയത്തില്‍. കളികഴിഞ്ഞ ശേഷം “മാന്‍ ഓഫ് ദ മാച്ച്”പുരസ്‌കാരം ഏറ്റുവാങ്ങുമ്പോഴാണ് താരം താന്‍ ബുധനാഴ്ച്ച രാത്രിയാണ് ടീം ഹോട്ടലില്‍ എത്തിയതെന്ന് പറഞ്ഞത്.

പിച്ച് ഓഫ് സ്പിന്നിനു അനുകൂലമായിരുന്നെന്നും അതുകൊണ്ട് തന്നെ തുടര്‍ച്ചയായി വ്യതിയാനങ്ങള്‍ ഉപയോഗിക്കാന്‍ കഴിഞ്ഞെന്നും താരം വ്യക്തമാക്കി. പരമ്പരക്കിടയില്‍ നടന്ന വിവാഹം ആയിരുന്നതിനാല്‍ ടീംമഗങ്ങള്‍ക്ക് ആര്‍ക്കും വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

അകില ധനഞ്ജയ നതാലി തെക്ഷിനിയോടൊപ്പം വിവാഹച്ചടങ്ങിനിടെ  

 

മികച്ച ജയത്തിലേക്ക് നീങ്ങിയ ഇന്ത്യയെ അഖില ധനഞ്ജയ പിടിച്ചുലക്കുകയായിരുന്നു. 109/1 എന്ന നിലയില്‍ നിന്ന് 131/7 എന്ന നിലയിലേക്കായിരുന്നു ഈ യുവ സ്പിന്നര്‍ ഇന്ത്യയെ തള്ളിയിട്ടത്. 54 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റെടുത്ത അഖില ധനഞ്ജയ അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ക്യാമ്പിനെ ഞെട്ടിക്കുകയായിരുന്നു.

എന്നാല്‍ എട്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ധോണിയും ഭുവിയും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യയെ വിജയത്തീരത്തെത്തിച്ചത്.