മലയാളികളുടെ പ്രിയപ്പെട്ട സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യനും സിനിമാസംവിധാനത്തിലേക്ക് കടന്നിരിക്കുകയാണ്. പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രമാണ് അഖില്‍ സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ തനിക്ക് ഏറെ ഇഷ്ടപ്പെട്ട നടനെക്കുറിച്ചും അദ്ദേഹത്തിന്റെ അഭിനയത്തെക്കുറിച്ചും തുറന്നുപറയുകയാണ് മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അഖില്‍ സത്യന്‍.
ഫഹദിനെക്കുറിച്ചാണ് അഖില്‍ സത്യന്‍ പറയുന്നത്. മികച്ച അഭിനേതാവാണ് ഫഹദ് എന്നും ഫഹദിന്റെ മാനറിസത്തില്‍ അദ്ദേഹത്തിന്റെ ഒരു കുഞ്ഞു ശ്വാസം പോലും നമുക്ക് തിയ്യേറ്ററില്‍ പുനസൃഷ്ടിക്കാന്‍ കഴിയുമെന്നും അഖില്‍ പറയുന്നു. സിങ്ക് സൗണ്ട് സംവിധാനം ഉപയോഗിച്ച് ഫഹദിന്റെ ശബ്ദം നല്ല രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുമെന്നും അഖില്‍ പറയുന്നു.
സിനിമകളില്‍ സിങ്ക് സൗണ്ട് ഉപയോഗിക്കുന്നത് തനിക്ക് ഏറെ ഇഷ്ടമാണെന്നും അഖില്‍ കൂട്ടിച്ചേര്‍ത്തു. അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന പാച്ചുവും അത്ഭുതവിളക്കും എന്ന പുതിയ ചിത്രത്തില്‍ ഫഹദ് ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ എഡിറ്റിംഗ് ചെയ്യുന്നതും അഖിലാണ്. ഗോവയിലും കേരളത്തിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്.
ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാടാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശരണ്‍ വേലായുധനാണ് ക്യാമറ ചെയ്യുന്നത്. സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ജസ്റ്റിന്‍ പ്രഭാകരനാണ്. മനു മഞ്ജിതാണ് വരികളെഴുതുന്നത്. ഈവര്‍ഷത്തില്‍ തന്നെ സിനിമ തിയേറ്ററുകളിലെത്തും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Akhil Sathyan son of Sathyan Anthikad shares experience about fahadh faasil