| Friday, 14th July 2023, 1:45 pm

മാരാരെ അളക്കാനുള്ള ടേപ്പ് ഈ മൂന്നെണ്ണത്തിന്റെ കൈയിലും ഇല്ല: ഔട്ട് ഓഫ് ഫോക്കസിനെതിരെ അഖില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മീഡിയ വണ്‍ ചാനലിലെ ഔട്ട് ഓഫ് ഫോക്കസിനെതിരെ സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖില്‍ മാരാര്‍. പേരിലെ ജാതിവാലിനെ പറ്റിയുള്ള ഔട്ട് ഓഫ് ഫോക്കസ് ചര്‍ച്ചക്കെതിരെയാണ് ഇദ്ദേഹം ഫേസ്ബുക്കില്‍ കുറിപ്പിട്ടത്.

മതത്തിന്റെ പേരിലും ജാതിയുടെ പേരിലും മനുഷ്യനെ തമ്മിലടിപ്പിച്ച് ചോര കുടിക്കാന്‍ വെമ്പുന്ന മൂന്ന് വിഷ ജന്തുക്കളുടെ ശര്‍ദില്‍ ആയി മാത്രമേ താന്‍ ഇതിനെ കാണുന്നുള്ളൂവെന്നും മാരാരെ അളക്കാന്‍ ഉള്ള ടേപ്പ് ഈ മൂന്നെണ്ണത്തിന്റെ കൈയിലും ഇല്ലെന്നും അഖില്‍ കുറിച്ചു. മൂന്ന് വര്‍ഷം താമസിച്ച ദളിത് കോളനിയുടെ ചിത്രം പങ്കുവെച്ചാണ് അഖില്‍ ഫേസ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തത്.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

ബോധപൂര്‍വമായി ജാതി വാല്‍ ചേര്‍ത്തതല്ലെന്ന് പറയാമെങ്കിലും പേര് മാറ്റിയതിന് പിന്നില്‍ അബോധപൂര്‍വമുള്ള സവര്‍ണ മനോഭാവമാണെന്നാണ് ഔട്ട് ഫോക്കസില്‍ ഉയര്‍ന്ന അഭിപ്രായം. മകനുണ്ടായിരുന്നെങ്കില്‍ മനുഷ്യന്‍ എന്ന് പേരിടുമെന്ന് പറഞ്ഞ അഖില്‍ എന്തുകൊണ്ട് അഖില്‍ മാരാര്‍ എന്നതിന് പകരം അഖില്‍ മനുഷ്യന്‍ എന്ന് പേര് മാറ്റിയില്ലെന്നും ചര്‍ച്ചയില്‍ ചോദ്യമുയര്‍ന്നിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എന്റെ പേരിലെ ജാതി എന്നിലെ സവര്‍ണ മനോഭാവ സൃഷ്ടി ആണെന്നും ഞാന്‍ അതിന്റെ പ്രിവിലേജ് കൊണ്ട് നടക്കുന്ന ആള്‍ ആണെന്നും പറഞ്ഞു മീഡിയ വണിന്റെ ഒരു ചര്‍ച്ച എന്റെ ശ്രദ്ധയില്‍ പെട്ടു. മതത്തിന്റെ പേരിലും ജാതിയുടെ പേരിലും മനുഷ്യനെ തമ്മിലടിപ്പിച്ച് ചോര കുടിക്കാന്‍ വെമ്പുന്ന മൂന്ന് വിഷ ജന്തുക്കളുടെ ശര്‍ദില്‍ ആയി മാത്രമേ ഞാന്‍ ഇതിനെ കാണുന്നുള്ളൂ.

എന്റെ അസാന്നിധ്യത്തില്‍ എന്നെ കുറിച്ച് ഇവര്‍ നടത്തിയ ചര്‍ച്ച അതില്‍ പ്രതിപാദിച്ച വിഷയത്തിന്റെ ഗൗരവം മാത്രമാണ് ഈ മറുപടിക്ക് കാരണം. മാരാരെ അളക്കാന്‍ ഉള്ള ടേപ്പ് ഈ മൂന്നെണ്ണത്തിന്റെ കൈയിലും ഇല്ല. അതുകൊണ്ട് ഫോക്കസ് ഔട്ടില്‍ നിന്നും ഫോക്കസിലേക്ക് വരാനുള്ള ഭാഗ്യം പടച്ചോന്‍ ഇങ്ങള്‍ക്ക് നല്‍കട്ടെ.

1. സവര്‍ണ്ണ ഫാസിസ്റ്റ് ആയ ഞാന്‍ മൂന്ന് വര്‍ഷം താമസിച്ച ദളിത് കോളനി.

2. കോട്ടാത്തലയില്‍ എന്‍.എസ്.എസും കെ.പി.എം.എസും തമ്മില്‍ നടന്ന ക്ഷേത്ര ഭൂമി കേസില്‍ ഞാന്‍ ആര്‍ക്കൊപ്പം നിന്നു എന്ന് തിരക്കുക.

3. ഞാന്‍ കോണ്‍ഗ്രസില്‍ നിന്നും മാറി വിമതന്‍ ആയി മത്സരിക്കാന്‍ ഉള്ള കാരണം അന്വേഷിക്കുക.

Content Highlight: akhil marar’s face book post against out of focus

We use cookies to give you the best possible experience. Learn more