‘ അസം മുഖ്യമന്ത്രി എം.എല്‍.എമാരുടെ അധികാരം കുറയ്ക്കാന്‍ ശ്രമിച്ചു. അദ്ദേഹത്തിന്റെ പ്രസ്താവന സ്ഥാപിത മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ്. ഒരു എം.എല്‍.എയുടെ അധികാരത്തെക്കുറിച്ച് സുപ്രീം കോടതിയുടെ വിധിന്യായങ്ങള്‍ ഉണ്ട്,” അദ്ദേഹം പറഞ്ഞു.
നിയമസഭയ്ക്കുള്ളില്‍ നിയമങ്ങള്‍ നിര്‍മ്മിക്കുകയല്ലാതെ ഒരു എം.എല്‍.എയ്ക്ക് മറ്റൊരുതരത്തിലുമുള്ള അധികാരങ്ങള്‍ ഇല്ലെന്ന് പറയുന്ന നിയമത്തിലെ വകുപ്പ് കാണിക്കണമെന്ന് ഗൊഗോയ് ഹിമന്തയെ വെല്ലുവിളിച്ചു.
‘അദ്ദേഹത്തിന് ഒരു ചട്ടവും കാണിക്കാന്‍ കഴിയുന്നില്ലെങ്കില്‍, അസമിലെ എം.എല്‍.എമാരെ അപമാനിക്കാന്‍ ശ്രമിച്ചതിന് അദ്ദേഹം പരസ്യമായി മാപ്പ് ചോദിക്കണം. അദ്ദേഹത്തിന്റെ പ്രസ്താവനയെ എതിര്‍ക്കാന്‍ സംസ്ഥാനത്തെ എല്ലാ എം.എല്‍.എമാരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഞാന്‍ ഇത് ഉന്നയിക്കും,’ അദ്ദേഹം പറഞ്ഞു.
ഹിമന്തയുടെ പ്രസ്താവന ജനാധിപത്യത്തിന് അപകടമാണെന്നും ഗൊഗോയ് പറഞ്ഞു.