| Thursday, 7th December 2023, 7:07 pm

'2018' കോസ്റ്റൽ ഏരിയയിലെ ആളുകളെക്കുറിച്ച് കുറിച്ച് പറയുന്ന സീൻ പലയിടത്തും ക്രിഞ്ജ്; ആലപ്പുഴയിലും കൊല്ലത്തും നിറഞ്ഞ കയ്യടി : അഖിൽ പി.ധർമജൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കേരള ജനതയുടെ ചെറുത്തുനില്പിനെ ജൂഡ് ആന്റണി എന്ന സംവിധായകൻ തുറന്നു കാട്ടിയ ചിത്രമായിരുന്നു 2018. കേരള ജനത നേരിട്ട മഹാപ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ. പടത്തിന്റെ തിരക്കഥ എഴുതിയത് അഖിൽ പി. ധർമജനാണ്.

ചിത്രത്തിൽ കോസ്റ്റൽ ഏരിയയിലെ ആളുകളെക്കുറിച്ച് പറയുന്ന സീന് പലയിടത്ത് ക്രിഞ്ജ് എന്ന് പറഞ്ഞിരുന്നെന്നും എന്നാൽ ആലപ്പുഴയിലും കൊല്ലത്തുമെല്ലാം നിറഞ്ഞ കയ്യടി നേടിയിരുന്നെന്നും അഖിൽ അഭിമുഖത്തിൽ പറയുന്നുണ്ട്. ഓരോ സ്ഥലത്തിന്റെയും അടിസ്ഥാനത്തിലാണ് ചില സീനുകൾ വർക്കാകുകയെന്നാണ് തനിക്ക് തോന്നുന്നതെന്നും അഖിൽ കൂട്ടിച്ചേർത്തു. ക്ലബ്ബ് എഫ്.എമ്മിന്റെ റൈറ്റേഴ്‌സ് ക്ലബ്ബ്23 എന്ന പരിപാടിയിൽ സംസാരിക്കുകയാണ് അഖിൽ.

‘2018 കോസ്റ്റൽ ഏരിയയിലെ ആളുകളെ കുറിച്ച് പറയുന്ന ഒരു സീൻ ഉണ്ട്. അത് പലയിടത്തും ക്രിഞ്ജ് എന്ന് പറയുമ്പോൾ, ഞങ്ങൾ ആലപ്പുഴയിലും കൊല്ലത്തൊക്കെ ഷോ കണ്ടതാണ്. അവിടെയെല്ലാം നിറഞ്ഞ കൈയ്യടിയാണ്. പല അമ്മമാരും ഈ സീനിൽ വന്നിട്ട് കൈ പിടിച്ചിട്ട് ഇത് നന്നായിരുന്നു എന്ന് പറയും. ചിലയിടത്ത് ഇത് വർക്കായില്ല എന്നും പറയും. ഓരോ ആളുകൾ താമസിക്കുന്ന സ്ഥലത്തിനെ അടിസ്ഥാനപ്പെടുത്തിയിട്ട് ആണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്,’ അഖിൽ പി. ധർമജൻ പറഞ്ഞു.

ചിത്രം ഓസ്കാറിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തെരഞ്ഞെടുത്തിട്ടുണ്ട്. മികച്ച അന്താരാഷ്ട്ര ചിത്രം എന്ന വിഭാഗത്തിലാണ് മത്സരിക്കുക. ഗിരീഷ് കർണാടക നയിക്കുന്ന കമ്മിറ്റിയാണ് ചിത്രം ഔദ്യോഗികമായി തിരഞ്ഞെടുത്തത്. 100 കോടിക്ലബ്ബിൽ കയറിയ ചിത്രം കൂടിയാണിത്.

ഇന്ദ്രന്‍സ്, ലാല്‍, നരേന്‍, സുധീഷ്, ജൂഡ് ആന്തണി ജോസഫ്, അജു വര്‍ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോക്ടര്‍ റോണി, ശിവദ, വിനിതാ കോശി, തന്‍വി റാം, ഗൗതമി നായര്‍ എന്നിങ്ങനെ വലിയ താരനിര തന്നെയാണ് ചിത്രത്തിലെത്തുന്നത്.

സംവിധായകനൊപ്പം മലയാളത്തിലെ യുവ എഴുത്തുകാരന്‍ അഖില്‍ പി. ധര്‍മജനും ഈ ചിത്രത്തിന്റെ എഴുത്തില്‍ പങ്കാളിയാകുന്നുണ്ട്. അഖില്‍ ജോര്‍ജ്ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത്. മോഹന്‍ ദാസാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍.

Content Highlight: Akhil about 2018 movie’s a particular scene

We use cookies to give you the best possible experience. Learn more