Kerala News
എ.കെ.ജി സെന്ററിന് നേരെ ബോംബേറ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jun 30, 06:47 pm
Friday, 1st July 2022, 12:17 am

തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി ഓഫീസായ തിരുവനന്തപുരത്തെ എ.കെ.ജി സെന്ററിന് നേരെ ബോംബെറിഞ്ഞു. എ.കെ.ജി സെന്ററിലെ ഹാളിലേക്കുള്ള ഗെയ്റ്റിലാണ് ബോംബെറിഞ്ഞത്.

വ്യാഴാഴ്ച രാത്രി 11:30ഓടെയാണ് സംഭവം. മുതിര്‍ന്ന നേതാക്കള്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ബൈക്കിലെത്തിയ ആളാണ് ബോംബെറിഞ്ഞത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍, മന്ത്രി ആന്റണി രാജു, പി.കെ. ശ്രീമതി എ.എ. റഹീം എം.പി. അടക്കം സ്ഥലത്ത് എത്തിയിട്ടുണ്ട്. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരും സ്ഥലത്ത് എത്തിയിട്ടുണ്ട്.

കന്റോൺമെന്റ് പൊലീസ് സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. നാടൻ പടക്കമാണോ പൊട്ടിയത് എന്ന സംശയവും പൊലീസ് പരിശോധിച്ചുവരികയാണ്.