കൊല്ലം: സംവിധായികയും തിരക്കഥാകൃത്തുമായ അഞ്ജലി മേനോന്‍ ഉള്‍പ്പെടെയുള്ളവരുടെ വ്യാജ പ്രൊഫൈലുണ്ടാക്കി തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍.
കൊല്ലം ഓച്ചിറ സ്വദേശിയായ കാഞ്ഞിരക്കാട്ടില്‍ വീട്ടില്‍ ദിവിന്‍ ജെ യാണ് പൊലീസ് പിടിയിലായാത്. സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കുകയും പിന്നീട് സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി തട്ടിപ്പു നടത്തുകയുമായിരുന്നു ഇയാള്‍.
അഞ്ജലി മേനോന്റെ പരാതിയിലാണ് പൊലീസ് നടപടി. ‘അന്തരിച്ച നടി സില്‍ക് സ്മിതയെ കേന്ദ്രീകരിച്ചുള്ള ബയോപിക് എടുക്കുന്നെന്ന് പറഞ്ഞായിരുന്നു ഇയാളുടെ തട്ടിപ്പ്.
ഇയാള്‍ക്കായി പൊലീസ് അന്വേഷണം നടത്തിയെങ്കിലും വ്യാജ ഫേസ്ബുക്ക് പ്രൊഫൈലും മൊബൈല്‍ ആപ്പിന്റെ സഹായത്തോടെയുമായിരുന്നു ഇയാളുടെ ഫോണ്‍ കോളുകള്‍. പിന്നീട് സൈബര്‍ സെല്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
സ്ത്രീ ശബ്ദത്തില്‍ മൊബൈല്‍ വിളികള്‍ക്കു സഹായിക്കുന്ന ആന്‍ഡ്രോയിഡ് ആപ്പ് ഉപയോഗിച്ചായിരുന്നു ഇയാളുടെ തട്ടിപ്പ്. നിരവധി മോഡലുകള്‍ക്കും നടിമാര്‍ക്കും വിളികള്‍ ചെന്നിരുന്നു. തുടര്‍ന്നാണ് അഞ്ജലി മേനോന്‍ പൊലീസില്‍ പരാതി നല്‍കിയത്.
പൊലീസ് ഇയാളുടെ മൊബൈല്‍ ഫോണ്‍ ട്രെയിസ് ചെയ്തപ്പോഴേയ്ക്കും ഇയാള്‍ ചെന്നൈയിലേയ്ക്കു കടന്നിരുന്നു. പൊലീസ് അവിടെയെത്തി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
DoolNews Video