| Friday, 22nd January 2021, 5:40 pm

'ഉത്തരം കൊടുക്കാന്‍ കഴിയാത്ത അവന്റെ നോട്ടങ്ങള്‍ കൊണ്ടാണു ഇതിന്റെ പല കുനുപ്പുകളും പൂരിപ്പിച്ചത്'; വെള്ളത്തിലെ പാട്ടിനെ കുറിച്ച് ഷഹബാസിന്റെ കുറിപ്പ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മാസങ്ങള്‍ക്ക് ശേഷം ഒരു മലയാള ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തിരിക്കുകയാണ്. പ്രജേഷ് സംവിധാനം ചെയ്ത് ജയസൂര്യ പ്രധാന വേഷത്തില്‍ അഭിനയിച്ച വെള്ളത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

ചിത്രത്തില്‍ താന്‍ പാടിയ ആകാശമായവളെ എന്ന ഗാനത്തെ കുറിച്ച് ഹൃദയ സ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഷഹബാസ് അമന്‍.

നിതീഷ് നടേരിയുടെ വരികള്‍ക്ക് ബിജിപാലിന്റെ സംഗീതത്തില്‍ ആകാശമായവളേ എന്ന പ്രണയഗാനമാണ് ഷഹബാസ് പാടിയത്.

പാട്ട് ബിജിപാലിന്റെ ഭാര്യ ശാന്തിക്കാണ് ഷഹബാസ് സമര്‍പ്പിക്കുന്നത്. ഇത് പാടുമ്പോള്‍ ബിജി തന്നെയാണു ഉള്ളിലിരുന്ന് പാടുന്നതെന്ന് തോന്നിയെന്ന് ഷഹബാസ് പറഞ്ഞു.

സ്ഥിരം മദ്യപാനിയായ ഒരാളുടെ യഥാര്‍ത്ഥ ജീവിതമാണ് പ്രജേഷ് സെന്‍ സിനിമയാക്കിയിരിക്കുന്നത്.

ഫ്രണ്ട്ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍, യദു കൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ നിധീഷ് നടേരിയുടെയും ബി.കെ ഹരിനാരായണന്റെയും വരികള്‍ക്ക് ബിജിപാലാണ് സംഗീതം നല്‍കിയത്.

ഷഹബാസിന്റെ ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപം,

ഇത് പാടുമ്പോള്‍ ബിജി തന്നെയാണു ഉള്ളിലിരുന്ന് പാടുന്നതെന്ന് തോന്നി !

ചില നേരത്തെ ഉത്തരം കൊടുക്കാന്‍ കഴിയാത്ത അവന്റെ നോട്ടങ്ങള്‍ കൊണ്ടാണു ഇതിന്റെ പല കുനുപ്പുകളും പൂരിപ്പിച്ചത്! അത്‌കൊണ്ട് ഞങ്ങളുടെ തെളിഞ്ഞ ആകാശമേ..ശാന്തീ..ഇത് നിനക്കല്ലാതെ മറ്റാര്‍ക്ക് സമര്‍പ്പിക്കാനാണു…??

പ്രിയ പ്രജേഷിന്റെ ‘വെള്ള’ ത്തോടൊപ്പം ഈ പാട്ട് കാണുകയും ചെയ്യുമല്ലൊ..

എല്ലാവരോടും സ്‌നേഹം…

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Akashamayavale Vellam Movie song Shahabaz Aman write this song jayasurya Prajesh Sen Samyuktha Menon

We use cookies to give you the best possible experience. Learn more