| Friday, 18th October 2019, 7:14 pm

വീണ്ടും പുതുമഴയായി പാടി യക്ഷി; വിനയന്‍ ചിത്രം ആകാശഗംഗ 2 ട്രെയ്‌ലര്‍ ; റിലീസ് ചെയ്ത് മമ്മൂട്ടിയും മോഹന്‍ലാലും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്ത സിനിമയായിരുന്നു ആകാശഗംഗ. ചിത്രത്തിന്റെ രണ്ടാം ഭാഗം ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുങ്ങിയിരിക്കുകയാണ്.

ചിത്രത്തിന്റെ ട്രെയ്‌ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മാണിക്യശ്ശേരി കുടുംബത്തിന്റെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെടുന്ന ഒരു ദാസി പെണ്ണായ ഗംഗ എന്ന പെണ്‍കുട്ടി യക്ഷിയായി മാറുന്നതും, അവളുടെ പക തലമുറകളായി ഈ കുടുംബത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളും ആണ് ആകാശഗംഗ ഒന്നാം ഭാഗത്തില്‍ പറഞ്ഞിരുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മായത്തമ്പുരാട്ടി ഗര്‍ഭിണിയായി മാണിക്യശേരി കോവിലകത്ത് എത്തുന്നിടത്താണ് ആകാശഗംഗ അവസാനിക്കുന്നതെങ്കില്‍ മായയുടെ മകള്‍ ആതിരയുടെ കഥയാണ് ആകാശഗംഗ-2 പറയുന്നത്. പ്രസവത്തോടെ മായത്തമ്പുരാട്ടി മരിക്കുന്നു. ആതിര എന്ന എം.ബി.ബി.എസ് വിദ്യാര്‍ഥിനിക്ക് ഇരുപതു വയസ്സ്. തുടര്‍ന്ന് നടക്കുന്ന സംഭവ വികാസങ്ങളിലൂടെയാണ് ഈ ചിത്രം മുന്നോട്ടു നീങ്ങുന്നത്.

പുതുമുഖം ആരതിയാണ് രണ്ടാം ഭാഗത്തില്‍ നായിക. രമ്യാ കൃഷ്ണന്‍, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്‍, പ്രവീണ, തെസ്‌നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ തുടങ്ങിയവരാണ് സിനിമയിലെ മറ്റു താരങ്ങള്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ആകാശ് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ് കുട്ടി നിര്‍വ്വഹിക്കുന്നു. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കാല്‍വിന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബാദുഷ, കല: ബോബന്‍, മേക്കപ്പ്: റോഷന്‍ ജി, വസ്ത്രാലങ്കാരം: സമീറ സനീഷ്.

സിനിമയിലെ ‘പുതുമഴയായ് വന്നു നീ’ എന്ന പാട്ടിന്റെ കവര്‍ വേര്‍ഷന്‍ ചിത്രത്തിനായി ഉപയോഗിച്ചിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more