ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് മര്‍ദിച്ച സംഭവം; മാപ്പ് പറയില്ല; ഇനിയങ്ങോട്ട് ഗാന്ധിപാത പിന്‍തുടരാമെന്ന് ബി.ജെ.പി എം.എല്‍.എ
ന്യൂദല്‍ഹി: നഗരസഭയിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് മര്‍ദിച്ച കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ ചെയത പ്രവര്‍ത്തിയില്‍ ക്ഷമാപണം നടത്തില്ലെന്ന് ഇന്‍ഡോര്‍ എം.എല്‍. ആകാശ് വിജയ് വര്‍ഗിയ.
ചെയ്ത പ്രവത്തിക്ക് ക്ഷമാപണം നടത്തില്ല. എന്നാല്‍ ഇവിടുന്നങ്ങോട്ട് ഗാന്ധിയുടെ പാത പിന്‍തുടരുമെന്നായിരുന്നു വിജയ് വര്‍ഗിയ പറഞ്ഞു.
കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ ധീരതയെ പ്രശംസിച്ചുകൊണ്ട് അനുയായികള്‍ മുദ്രാവാക്യം വിളിക്കുകയും ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്യുന്ന വീഡിയോകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പശ്ചാത്തലത്തില്‍ ബി.ജെ.പി പതാകകളും ഉണ്ടായിരുന്നു.
ബി.ജെ.പി എം.എല്‍.എയും മുതിര്‍ന്ന ബി.ജെ.പി നേതാവായ കൈലാഷ് വിജയ് വര്‍ഗിയയുടെ മകനാണ് ആകാശ് വിജയ് വര്‍ഗിയ.
കയ്യേറ്റം ഒഴിപ്പിക്കുന്നതിനെതിരെ ആകാശ് വിജയ്‌വര്‍ഗിയ സമരം സംഘടിപ്പിച്ചിരുന്നു. അഞ്ച് മിനിറ്റിനുള്ളില്‍ നിങ്ങള്‍ ഇവിടെ നിന്ന് പോയില്ലെങ്കില്‍ അതിന് ശേഷം സംഭവിക്കുന്ന എന്തിനും നിങ്ങള്‍ ഉത്തരവാദിയായിരിക്കുമെന്ന് പറഞ്ഞ ശേഷമായിരുന്നു എം.എല്‍.എ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് ഉദ്യോഗസ്ഥനെ തല്ലിയത്. എം.എല്‍.എയുടെ സഹായികളും ഉദ്യോഗസ്ഥനെ ആക്രമിച്ചു.
സംഭവത്തിന് ശേഷം ബി.ജെ.പി നേതാക്കളോടൊപ്പം ആകാശ് വിജയ്‌വര്‍ഗിയ പോലീസ് സ്റ്റേഷനില്‍ എത്തി. ഉദ്യോഗസ്ഥന്‍ കൈക്കൂലി ചോദിച്ചതിനാണ് ഇത്തരത്തില്‍ മര്‍ദ്ദിച്ചതെന്നായിരുന്നു ബി.ജെ.പിയുടെ വാദം.