| Monday, 12th February 2024, 5:55 pm

അവന്റെ ഒമ്പത് വിക്കറ്റില്‍ ഗോവ തവിടുപൊടി; റെയില്‍വേസിന്‌ 63 റണ്‍സിന്റെ വിജയം

സ്പോര്‍ട്സ് ഡെസ്‌ക്

രഞ്ജി ട്രോഫിയിലെ ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളില്‍ ഗോവക്ക് എതിരെ റെയില്‍വേസ് 63 റണ്‍സിന്റെ വിജയം സ്വന്തമാക്കി. ആദ്യ ഇന്നിങ്‌സില്‍ റെയില്‍വേസ് 297 റണ്‍സിന് തകര്‍ന്നപ്പോള്‍ തുടര്‍ ബാറ്റിങ്ങില്‍ ഗോവ 200 റണ്‍സിന് തകര്‍ന്നു.

രണ്ടാം ഇന്നിങ്‌സില്‍ റെയില്‍വേസ് 208 റണ്‍സിന് തകര്‍ന്നപ്പോള്‍ ഗോവയ്ക്ക് 242 മാത്രമാണ് നേടാന്‍ സാധിച്ചത്.

രണ്ടാം ഇന്നിങ്‌സില്‍ ഗോവയെ തകര്‍ക്കാന്‍ സാധിച്ചത് ആകാശ് പാണ്ഡെയുടെ തകര്‍പ്പന്‍ ബൗളിലാണ്. ഒമ്പത് വിക്കറ്റുകളാണ് താരം എറിഞ്ഞു വീഴ്ത്തിയത്. ആദ്യ ഇന്നിങ്‌സില്‍ താരത്തിന് നാല് വിക്കറ്റുകളും ഉണ്ടായിരുന്നു.

രണ്ടാം ഇന്നിങ്‌സില്‍ 26.2 ഓവറില്‍ അഞ്ച് മെയ്ഡന്‍ അടക്കം 71 റണ്‍സ് വിട്ടുകൊടുത്താണ് ഒമ്പത് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. 2.70 എന്ന മിന്നും ഇക്കണോമിയിലാണ് താരം വിക്കറ്റ് വേട്ട തുടങ്ങിയത്. ഗോവയുടെ ഓപ്പണര്‍ സുയാഷ് പ്രഭുദേശായി 67 റണ്‍സിലിരിക്കെയാണ് പാണ്ഡെ ആദ്യവിക്കറ്റ് സ്വന്തമാക്കുന്നത്.

തുടര്‍ന്ന് അമോഗ് സുനില്‍ ദേശായി (13), സ്‌നേഹല്‍ കൗതങ്കര്‍ (37), ദീപ്രജ് ഗോങ്കര്‍ (5), കൃഷ്ണമൂര്‍ത്തി സിദ്ധാര്‍ത്ഥ (2), ദര്‍ശന്‍ മിശാല്‍ (33), മോഹിത് റെഡ്കര്‍ (20), ലക്ഷ്യ ഗര്‍ഗ് (0), ഹേരമ്പ് പറമ്പ് (34) എന്നിവരെയാണ് താരം പുറത്താക്കിയത്.

Content Highlight: Akash Pandey take nine Nine Wickets In Ranji Trophy

We use cookies to give you the best possible experience. Learn more