ആകാശ് ടാബ്ലറ്റ് നിര്‍മ്മാതാക്കളായ ഡാറ്റാവിന്‍ഡ് സ്മാര്‍ട്‌ഫോണ്‍ രംഗത്തേക്ക്
Big Buy
ആകാശ് ടാബ്ലറ്റ് നിര്‍മ്മാതാക്കളായ ഡാറ്റാവിന്‍ഡ് സ്മാര്‍ട്‌ഫോണ്‍ രംഗത്തേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th December 2013, 8:21 pm

[] വില കുറഞ്ഞ ആകാശ് ടാബല്റ്റിന്റെ നിര്‍മ്മാതാക്കളായ ഡാറ്റ വിന്‍ഡ് സ്മാര്‍ട്‌ഫോണ്‍രംഗത്തേക്ക് കാല്‍ വെക്കുന്നു.

പോക്കറ്റ് സര്‍ഫര്‍ എന്ന് പേരിട്ടിരിക്കുന്ന സ്മാര്‍ട്‌ഫോണിന് അഞ്ച് ഇഞ്ചിന്റെ ടച്ച് സ്‌ക്രീനാണുള്ളത്. 5000 രൂപയില്‍ താഴെ മാത്രം വിലവരുന്ന ഫോണില്‍ ഡ്വല്‍ സിം സൗകര്യവുമുണ്ട്.

ലിനക്‌സ്, ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റം, ഫ്രണ്ട് വി.ജി.എ ക്യാമറകള്‍, മൈക്രോഎസ്.ഡി കാര്‍ഡ്, യു.എസ്.എന്‍ പോര്‍ട്ടുകള്‍ എന്നിവ ഈ മൊബൈലിലെ പ്രത്യേകതകളാണ്.

“വിപണിയില്‍ ലഭ്യമാകുന്ന ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്‌ഫോണിനേക്കാള്‍40 ശതമാനം കുറവ് വിലയാണ് ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്.
ഞങ്ങള്‍ തന്നെ അമൃത്സറിലും മോണ്‍ട്രീലിലും ടച്ച്  സ്ക്രീന്‍ നിര്‍മ്മിക്കുന്നതിനാല്‍ ഉത്പാദലനച്ചിലവ് കുറവാണ്.”- ഡാറ്റാ വിന്‍ഡ് സി.ഇ.ഒ സുനീത് സിങ് തുലി പറഞ്ഞു.

ഗവേഷക സ്ഥാപനമായ ഐ.ഡി.സിയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ സ്മാര്‍ട്‌ഫോണ്‍ വിറ്റഴിക്കലില്‍ വന്‍കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്.

ആദ്യം ഓണ്‍ലൈന്‍ വഴി മാത്രം ലഭ്യമാകുന്ന ഡാറ്റാവിന്‍ഡിന്റെ സ്മാര്‍ട്‌ഫോണ്‍ പിന്നീട് വിറ്റഴിക്കല്‍ തന്ത്രത്തിന്റെ ബാഗമായി സെല്ലുലാര്‍ ഒപ്പറേറ്ററുമായി ബന്ധം സ്ഥാപിച്ച് മുന്നോട്ട് പോകാനും ഉദ്ദേശിക്കുന്നുണ്ട്.

ഏപ്രില്‍ 2012നായിരുന്നു ഡാറ്റാവിന്‍ഡ് ടാബ്ലറ്റ് വിപണന രംഗത്തേക്ക് പ്രവേശിച്ചത്. ആദ്യം അവതരിപ്പിക്കുന്ന ഡ്വല്‍ സിം സൗകര്യവും അഞ്ച് ഇഞ്ചിന്റെ ടച്ച് സ്‌ക്രീനുമുള്ള പോക്കറ്റ് സര്‍ഫര്‍5 എക്‌സിന് 3499 രൂപയാണ് വില.

രണ്ടാമത്തെ മോഡലായ പോക്കറ്റ് സര്‍ഫര്‍ 5ന് 4,999 രൂപയുമാണ് വില.വൈ-ഫൈ, എഡ്ജ് നെറ്റ് വര്‍ക്‌സ് തുടങ്ങിയ കണക്ടിവിറ്റി സൗകര്യങ്ങള്‍ പോക്കറ്റ് സര്‍ഫര്‍ 5ല്‍ ലഭ്യമാണ്.

മൂന്നാമത്തെയും അവസാനത്തെയും മോഡലായ പോക്കറ്റ് സര്‍ഫര്‍3ജി5ന് 6,499 രൂപയാണ് വില. ത്രി.ജി സൗകര്യങ്ങളെല്ലാം ഇതില്‍ ലഭ്യമാണ്.