ആ ഇതിഹാസ ബൗളറെ പിന്തുടരുന്നത് ബുദ്ധിമുട്ടാണ്: ആകാശ് ദീപ്
Sports News
ആ ഇതിഹാസ ബൗളറെ പിന്തുടരുന്നത് ബുദ്ധിമുട്ടാണ്: ആകാശ് ദീപ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 12th September 2024, 8:11 am

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പര നടക്കാനിരിക്കുകയാണ്. സെപ്റ്റംബര്‍ 19 മുതല്‍ 23 വരെ ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക് സ്റ്റേഡിയത്തിലും നടക്കും.

ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ സ്‌ക്വാഡ് ബി.സി.സി.ഐ പുറത്ത് വിട്ടിട്ടുണ്ട്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായ കെ.എല്‍. രാഹുലും റിഷബ് പന്തും സ്‌ക്വാഡില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഇരുവര്‍ക്കും പുറമെ പുതുമുഖ ബൗളര്‍മാരായ ആകാശ് ദീപും യാഷ് ദയാലും സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്.

2024ല്‍ ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റം കുറിച്ച താരമാണ് ആകാശ്. ഒരു ടെസ്റ്റ് മത്സരത്തില്‍ നിന്ന് മൂന്ന് വിക്കറ്റും താരം നേടിയിരുന്നു. ഇപ്പോള്‍ ഏതെല്ലാം ബൗളര്‍മാരില്‍ നിന്നാണ് താന്‍ കാര്യങ്ങള്‍ പഠിക്കുന്നത് എന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് ആകാശ്.

‘ഞാന്‍ റബാദയെ പിന്തുടരാറുണ്ട്, അതേസമയം ബുംറയെ പിന്തുടരുന്നത് ബുദ്ധിമുട്ടാണ്. അദ്ദേഹം ഒരു ഇതിഹാസമാണ്. അദ്ദേഹം അത്തരമൊരു സൃഷ്ടിയുടെ ഉടമയാണ്. അതുകൊണ്ട് അദ്ദേഹത്തില്‍ നിന്ന് ഒന്നും അങ്ങനെ പെട്ടന്ന് പഠിച്ചെടുക്കാന്‍ സാധിക്കില്ല. ഞാന്‍ സിറാജിനെ നിരീക്ഷിക്കുകയും അവനില്‍ നിന്ന് പഠിക്കുകയും ചെയ്തിട്ടുണ്ട്, വിവിധ രീതിയില്‍ പന്തെറിയുന്ന മികച്ച ബൗളര്‍മാരില്‍ നിന്ന് ഞാന്‍ ചെറിയ കാര്യങ്ങളാണ് നിരീക്ഷിക്കുന്നത്, അതുകൊണ്ട് തന്നെ ഞാന്‍ ഒരു ബൗളറെ മാത്രം പിന്തുടരാറില്ല,’ ആകാശ് ദീപ്.

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനുള്ള സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍, സര്‍ഫറാസ് ഖാന്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, യാഷ് ദയാല്‍.

 

Content Highlight: Akash Deep Talking About Fast Bowlers