ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരങ്ങത്തിനുള്ള ടെസ്റ്റ് ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ സ്‌ക്വാഡില്‍ പേസര്‍ ആകാശ് ദീപ് ഇടം നേടിയിരുന്നു. ഇന്ത്യന്‍ ടീമില്‍ ആദ്യമായാണ് 27 കാരന്‍ ഇടം നേടിയത്.
ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരങ്ങത്തിനുള്ള ടെസ്റ്റ് ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ സ്‌ക്വാഡില്‍ പേസര്‍ ആകാശ് ദീപ് ഇടം നേടിയിരുന്നു. ഇന്ത്യന്‍ ടീമില്‍ ആദ്യമായാണ് 27 കാരന്‍ ഇടം നേടിയത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ മിന്നും പ്രകടനമാണ് ആകാശിനെ ഇന്ത്യന്‍ ജേഴ്‌സി തേടിയെത്താന്‍ കാരണമായത്. ഇംഗ്ലണ്ട് ലയണ്‍സിനെതിരെയുള്ള മത്സരങ്ങളില്‍ ഇന്ത്യ എ ടീമിന് വേണ്ടി മികച്ച പ്രകടനമായിരുന്നു താരം നടത്തിയത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 29 മത്സരങ്ങളില്‍ നിന്നും 103 വിക്കറ്റുകളാണ് ആകാശ് ദീപ് നേടിയിട്ടുള്ളത്. 3.04 ആണ് താരത്തിന്റെ ഇക്കോണമി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിലവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ താരമാണ് ആകാശ്.
With 100+ wickets in first class cricket, Akash Deep earned a call up into India’s Test squad 💯https://t.co/0dZ5tFi1Yc #INDvENG pic.twitter.com/WdmlNuPA30
— ESPNcricinfo (@ESPNcricinfo) February 11, 2024
അതേസമയം ഫെബ്രുവരി 15 മുതല്‍ 19 വരെ രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ ആകാശ് ദീപിന് അവസരം ലഭിക്കുമോ എന്ന് കണ്ടുതന്നെ അറിയണം.
ഇന്ത്യൻ പേസ് നിരയില്‍ ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ഉണ്ടാവുമെന്ന് ഉറപ്പാണ്. ആദ്യ രണ്ടു മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് വിജയിക്കുകയും രണ്ടാം മത്സരത്തില്‍ ഇന്ത്യ ജയത്തോടെ തിരിച്ചു വരികയുമായിരുന്നു.
അവസാന മൂന്ന് ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്സ്വാള്‍, ശുഭ്മന്‍ ഗില്‍, കെ.എല്‍. രാഹുല്‍, രജത് പാടിദാര്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), കെ.എസ്. ഭരത് (വിക്കറ്റ് കീപ്പര്‍),ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ*, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ആകാശ് ദീപ്.
Content Highlight: Akash Deep include first time in Indian squad.