| Wednesday, 1st June 2022, 9:18 pm

കോഹ്‌ലിയില്ല രോഹിത്തില്ല പന്തുമില്ല, ഉള്ളതാകട്ടെ രാഹുലും ഹര്‍ദിക്കും കൂടെ സഞ്ജുവും; വണ്ടറടിക്കേണ്ട, ഇതാണ് മുന്‍ താരത്തിന്റെ ടി-20 ലോകകപ്പ് സ്‌ക്വാഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ മമാങ്കത്തിന് പിന്നാെല ടീമുകളെല്ലാം തന്നെ ടി-20 ലോകകപ്പിനായുള്ള മുന്നൊരുക്കത്തിലാണ്.ഈ വര്‍ഷാവസാനം ഓസ്ട്രേലിയയില്‍ നടക്കുന്ന ലോകകപ്പില്‍ തങ്ങളുടെ കയ്യൊപ്പ് പതിപ്പിക്കാനാണ് രണ്ടും കല്‍പിച്ച് ടീമുകളെത്തുന്നത്.

ഇപ്പോഴിതാ, മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര തെരഞ്ഞെടുത്ത ഇന്ത്യന്‍ ടീമിനെ കണ്ട് വണ്ടറടിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍.

ലോകകപ്പിന് ആറ് മാസം മാത്രം അവശേഷിക്കെ ഇനി എല്ലാ കണ്ണും ലോകകപ്പിനൊരുങ്ങുന്ന ടീമുകളിലേക്കാണ്. ഇന്ത്യയ്ക്ക് ലോകകപ്പിന് മുന്നോടിയായി ഇതിനോടകം നിരവധി പരമ്പരകള്‍ കളിച്ച് തീര്‍ക്കാനും ഉണ്ട്. അതിനാല്‍ തന്നെ അന്തിമ ലോകകപ്പ് ഇലവനായി ഇനിയും കാത്തിരിക്കണം.

ഇതിനെടയാണ് ആകാശ് ചോപ്ര തെരഞ്ഞടുത്ത ഇന്ത്യയുടെ ട്വന്റി-20 ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപനം. ഈ കൊല്ലത്തെ ഐ.പി.എല്‍ സീസണ്‍ വിലയിരുത്തി നടത്തിയ ടീം പ്രഖ്യാപനത്തില്‍ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, റിഷബ് പന്ത്, രവീദ്ര ജഡേജ എന്നിവരടങ്ങിയ വലിയ താരങ്ങളെ ഉള്‍പ്പെടുത്തിയിട്ടില്ല. ആകാശിന്റെ ടീം കണ്ട് നെറ്റി ചുളിച്ചിരിക്കുകയാണ് ആരാധകര്‍.

ഇഷന്‍ കിഷനും കെ.എല്‍. രാഹുലുമാണ് ആകാശ് ചോപ്രയുടെ ഓപ്പണര്‍മാര്‍. വിരാടിന് പകരമായി മൂന്നാം നമ്പറില്‍ ചോപ്ര തെരഞ്ഞെടുത്തത് രാഹുല്‍ ത്രിപാഠിയാണ്. മുംബൈ ഇന്ത്യന്‍സിന്റെ സൂപ്പര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവാണ് ചോപ്രയുടെ നാലാം നമ്പര്‍ ബാറ്റര്‍.

ടോപ് ഓര്‍ഡറില്‍ കാലങ്ങളായി ഇന്ത്യയുടെ നെടുംതൂണുകളായ രോഹിത്തിനും കോഹ്‌ലിക്കു ടീമില്‍ സ്ഥാനമില്ല എന്നതാണ് ടീമില്‍ ശ്രദ്ധേയമായ കാര്യം. ഇവരെ ഉള്‍പ്പെടുത്താതതിന്റെ കാരണം 15-17 ഓവര്‍ വരെ രാഹുലിന് ബാറ്റ് ചെയ്യാനാവും എന്നതാണ് ആകാശ് ചോപ്ര ഇവിടെ ചൂണ്ടിക്കാണിക്കുന്നത്.

അഞ്ചാം സ്ഥാനത്ത് ഹര്‍ദിക്ക് പാണ്ഡ്യയും, ആറാം സ്ഥാനത്ത് ഐ.പി.എല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ദിനേഷ് കാര്‍ത്തിക്കാണ് ചോപ്രയുടെ ചോയിസ്. കാര്‍ത്തിക്ക് തന്നെയാണ് ടീമിലെ വിക്കറ്റ് കീപ്പറും. ഏഴാം സ്ഥാനം അലങ്കരിക്കുന്നത് ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയാണ്.

യുസ്വേന്ദ്ര ചാഹല്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര എന്നിവരാണ് ആകാശ് ചോപ്രയുടെ ടീമിലെ ബൗളര്‍മാര്‍. ഹര്ദിക്ക് പാണ്ഡ്യയാണ് ചോപ്രയുടെ നായകന്‍.

സഞ്ജു സാംസണ്‍, ആവേശ് ഖാന്‍, ദീപക് ഹൂഡ, കുല്‍ദീപ് യാദവ് എന്നിവരെ പകരക്കാരായും ചോപ്ര ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ ഐ.പി.എല്ലിലെ പ്രകടനം മാത്രം വിലയിരുത്തികൊണ്ട് വിരാട്, രോഹിത്, ജഡേജ പോലെയുള്ള താരങ്ങളെ ഒഴിവാക്കുന്നത് ശരിയല്ല എന്നാണ് ആരാധകരുടെ അഭിപ്രായം.

ട്വന്റി-20 ലോകകപ്പിനുള്ള ആകാശ് ചോപ്രയുടെ ടീം: കെ.എല്‍ രാഹുല്‍, ഇഷന്‍ കിഷന്‍, രാഹുല്‍ ത്രിപാഠി, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക്, ക്രുനാല്‍ പാണ്ഡ്യ, യുസ്വേന്ദ്ര ചാഹല്‍, മുഹമ്മദ് ഷമി, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, സഞ്ജു സാംസണ്‍, ദീപക് ഹൂഡ, കുല്‍ദീപ് യാദവ്, ഹര്‍ഷല്‍ പട്ടേല്‍, ജസ്പ്രീത് ബുംറ.

Content  Highlights: Akash Chopra selected his indian t20 squad for t20 worldcup 2022

We use cookies to give you the best possible experience. Learn more