ജനുവരി 11ന് അഫ്ഗാനിസ്ഥാനുമായുള്ള മൂന്ന് ടി-ട്വന്റി പരമ്പര നടക്കാനിരിക്കുകയാണ്. പരമ്പരക്കുള്ള ഇന്ത്യന്‍ ടീം ജനുവരി 7ന് പ്രഖ്യാപിച്ചിരുന്നു. രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുന്നത്. വിരാട് കോഹ്‌ലിയും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. രോഹിത്തിന്റെയും വിരാടിന്റേയും സ്ഥാനത്തെക്കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടന്നിരുന്നു. 2022ലാണ് ഇരുവരും ഇതിന് മുമ്പ് ടി-ട്വന്റി മത്സരത്തില്‍ കളിച്ചത്.
എന്നാല്‍ ഇന്ത്യന്‍ സെലക്ഷ്ന്‍ കമ്മറ്റി എല്ലാവരേയും അത്ഭുതപ്പെടുത്തുന്നു എന്നാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര പറയുന്നത്. ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, ശിവം ദുബെ എന്നിവരുടെ വിഷയത്തെക്കുറിച്ച് പരാമര്‍ശിക്കുകയാണ് അദ്ദേഹം.
അയ്യര്‍ ഓസ്‌ട്രേലിയക്കതിരായ ടി-ട്വന്റി പരമ്പരയില്‍ വൈസ് ക്യാപ്റ്റനാകുകയും സൗത്ത് ആഫ്രിക്കന്‍ പരമ്പരയില്‍ കളിക്കുകയും ചെയ്തിരുന്നു. 2024 ലോകകപ്പിന് മുമ്പുള്ള അവസാന ടി-ട്വന്റിയില്‍ നിന്നും ഇഷാന്‍ കിഷനെ ഇപ്പോള്‍ ഒഴിവാക്കിയിരിക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരായ ടി-ട്വന്റിയിലും സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലും ദുബെ ഉണ്ടായിരുന്നില്ല. എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അഫ്ഗാനിസ്ഥാനെതിരെ താരം ടീമില്‍ തിരിച്ചെത്തിയത്.
‘ ഓസ്‌ട്രേലിയയുമായി നടന്ന അഞ്ച് ടി-ട്വന്റിയില്‍ അയ്യര്‍ വൈസ് ക്യാപ്റ്റനായിരുന്നു. സൗത്ത് ആഫ്രിക്കന്‍ പരമ്പരയിലും ടീമില്‍ ഉണ്ടായിരുന്നു. പക്ഷെ അഫ്ഗാനിസ്ഥാനെതിരെയില്ല. ദുബെ ടീമില്‍ തിരിച്ചുവന്നു. അവന്‍ സൗത്ത് ആഫ്രിക്കന്‍ പരമ്പരയില്‍ ഇല്ലായിരുന്നു. അപ്പോള്‍ ഇഷാന്‍ എവിടെ, അവന്‍ ഉള്ളതിനെക്കുറിച്ച് എന്തെങ്കിലും വാര്‍ത്തയുണ്ടോ?,’ ആകാശ് ചോപ്ര എക്‌സില്‍ എഴുതി.
അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യന്‍ ടീം: രോഹിത് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍, വിരാട് കോഹ്‌ലി, തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ(വിക്കറ്റ് കീപ്പര്‍), സഞ്ജു (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, വാഷിങ്ഡണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍.
Content Highlight: Akash Chopra unhappy with the team against Afghanistan