| Tuesday, 13th February 2024, 2:56 pm

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കാത്ത ഒരു താരങ്ങളെയും ഇന്ത്യന്‍ ടീമില്‍ എടുക്കരുത്; നിര്‍ദേശവുമായി ആകാശ് ചോപ്ര

സ്പോര്‍ട്സ് ഡെസ്‌ക്

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിക്കാത്ത താരങ്ങളെ ഇന്ത്യന്‍ ടീമില്‍ എടുക്കരുതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ ചോപ്ര. ഇന്ത്യന്‍ താരങ്ങളായ ചേതേശ്വര്‍ പൂജാര, രഹാനെ എന്നിവര്‍ ഇപ്പോഴും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തുന്നുണ്ടെന്നും മുന്‍ ഇന്ത്യന്‍ താരം പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെ പ്രതികരിക്കുകയായിരുന്നു ആകാശ്.

‘ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒരുപാട് യുവ താരങ്ങള്‍ കളിക്കുന്നില്ല എന്നാണ് കേള്‍ക്കുന്നത്. കാരണം ഐ.പി.എല്ലില്‍ പല ടീമുകള്‍ക്ക് വേണ്ടിയും അവര്‍ ഉണ്ടായതിനാല്‍ അവരാരും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനം നടത്തിയാല്‍ ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുമെന്ന് ആളുകള്‍ ചിന്തിക്കുന്നു. എന്നാല്‍ പൂജാരയും രഹാനെയും ഇപ്പോഴും മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കുന്നുണ്ട്,’ ആകാശ് ചോപ്ര പറഞ്ഞു.

രഞ്ജി ട്രോഫിയില്‍ പൂജാര സൗരാഷ്ട്രക്ക് വേണ്ടിയും രഹാനെ മുംബൈയ്ക്ക് വേണ്ടിയുമാണ് കളിക്കുന്നത്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിക്കാത്ത താരങ്ങളെ ദേശീയ ടീമിലേക്ക് പരിഗണിക്കേണ്ട ആവശ്യമില്ലെന്നും മുന്‍ ഇന്ത്യന്‍ താരം പറഞ്ഞു.

‘ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് നടക്കുമ്പോള്‍ താരങ്ങള്‍ നല്ല ഫിറ്റാണെങ്കില്‍ അവിടെ. ആരെല്ലാമാണ് അവിടെ നിന്ന് കളിക്കാതെ മടങ്ങുന്നത് എന്ന് തോന്നിയാല്‍ നിങ്ങള്‍ എപ്പോള്‍ ടീമില്‍ എടുക്കുമെന്ന ശക്തമായ സന്ദേശം അവര്‍ക്ക് അയയ്ക്കണം,’ ചോപ്ര കൂട്ടിച്ചേര്‍ത്തു

നിലവില്‍ ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ചു ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലാണ്. പിന്നെ ഇട്ടപ്പോള്‍ ഇരു ടീമുകളും ഓരോ മത്സരങ്ങള്‍ വീതം വിജയിച്ചുകൊണ്ട് പരമ്പരയില്‍ ഒപ്പത്തിനൊപ്പമാണ്. ഫെബ്രുവരി 15 മുതല്‍ 19 വരെയാണ് മൂന്നാം മത്സരം നടത്തുക. രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.

Content Highlight: Akash Chopra talks Do not take any players who have not played first class cricket in the Indian team

We use cookies to give you the best possible experience. Learn more