2024 ഐ.സി.സി ടി-20 ലോകകപ്പ് സൂപ്പര്‍ എട്ടിലേക്ക് കടന്നിരിക്കുകയാണ്. ഗ്രൂപ്പ് ഒന്നില്‍ നിന്നും ഇന്ത്യ, ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ ടീമുകളാണ് ഉള്ളത്. ഗ്രൂപ്പ് രണ്ടില്‍ ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, സൗത്ത് ആഫ്രിക്ക, യു.എസ്.എ എന്നീ ടീമുമാണ് ഇടം നേടിയിട്ടുള്ളത്.
ഇപ്പോഴിതാ സൂപ്പര്‍ എട്ടിൽ ഗ്രൂപ്പ് രണ്ടില്‍ നിന്നും ഏതെല്ലാം ടീമുകള്‍ സെമിഫൈനലിൽല്‍ എത്തുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുൻ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഗ്രൂപ്പ് രണ്ടില്‍ നിന്നും ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും സെമിയില്‍ എത്തുമെന്നും സൗത്ത് ആഫ്രിക്ക പുറത്താവും എന്നുമാണ് ചോപ്ര പറഞ്ഞത്. തന്റെ യൂട്യൂബ് ചാനലിലൂടെ പ്രതികരിക്കുക എന്നും മുൻ ഇന്ത്യന്‍ താരം.
‘ഗ്രൂപ്പ് രണ്ടില്‍ നിന്നും സെമിയിലേക്ക് യോഗ്യത നേടുക ഒന്ന് ഇംഗ്ലണ്ടും രണ്ടാമത്തെത് വെസ്റ്റ് ഇന്‍ഡീസും ആണ്. ഈ രണ്ടു ടീമുകളും ടൂര്‍ണമെന്റില്‍ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ ഗ്രൂപ്പില്‍ നിന്നും സൗത്ത് ആഫ്രിക്കയ്ക്ക് യോഗ്യത നേടാന്‍ സാധ്യത കുറവാകും എന്നാണ് എനിക്ക് തോന്നുന്നത്. സെമിയില്‍ ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് എന്നീ ടീമുകളെ ആയിരിക്കും നമുക്ക് കാണാന്‍ കഴിയുക,’ ആകാശ് ചോപ്ര പറഞ്ഞു.
ലോകകപ്പിലെ സൗത്ത് ആഫ്രിക്കയുടെ മുന്നോട്ടുള്ള സാധ്യതകളെക്കുറിച്ചും മുന്‍ ഇന്ത്യന്‍ താരം പറഞ്ഞു.
‘ സൗത്ത് ആഫ്രിക്ക ലോകകപ്പില്‍ നല്ല രീതിയിലാണ് ഇതുവരെ കളിച്ചത്. ന്യൂയോര്‍ക്കില്‍ അവര്‍ രാജാക്കന്മാർ ആയിരുന്നു. എന്നാല്‍ ഇനിയുള്ള മത്സരങ്ങള്‍ മറ്റു സ്ഥലത്താണ് നടക്കുന്നത്. അതുകൊണ്ടുതന്നെ സൗത്ത് ആഫ്രിക്ക കേശവ് മഹാരാജിലും തബ്രായിസ് ഷംസിയിലുമാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക,’ ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.
ഗ്രൂപ്പ് സിയില്‍ നിന്നും നാലു മത്സരങ്ങളും വിജയിച്ചു കൊണ്ട് രാജകീയമായിട്ടാണ് സൗത്ത് ആഫ്രിക്ക ലോകകപ്പിലെ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയത്. സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തില്‍ അമേരിക്കക്കെതിരെയാണ് സൗത്ത് ആഫ്രിക്കയുടെ ആദ്യമത്സരം. സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
Content Highlight: Akash Chopra talks About T20 World Cup Super 8