| Tuesday, 17th September 2024, 3:21 pm

കോഹ്‌ലിയെയും ധോണിയേയും പോലെ കളിക്കളത്തിൽ ആ കാര്യം മനസിലാക്കാൻ അവന് പ്രത്യേകമായ കഴിവുണ്ട്: ആകാശ് ചോപ്ര

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ യുവതാരം ശുഭ്മന്‍ ഗില്ലിനെക്കുറിച്ച് സംസാരിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. വിരാട് കോഹ്‌ലിയെപോലെയും എം.എസ് ധോണിയെപോലെയും മത്സരത്തിന്റെ പള്‍സ് മനസിലാക്കാനുള്ള കഴിവ് ഗില്ലിനുണ്ടെന്നാണ് ആകാശ് ചോപ്ര പറഞ്ഞത്. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.

‘ഗില്ലിന്റെ ഏറ്റവും വലിയ പോസിറ്റീവ് എന്തെന്നാല്‍ അവന്‍ കളിയുടെ പള്‍സ് എത്രയും പെട്ടന്ന് മനസിലാക്കും. ചില താരങ്ങള്‍ അത് വളരെ വേഗത്തില്‍ മനസിലാക്കും എന്നാല്‍ ചിലര്‍ അത് കുറച്ച് കഴിഞ്ഞെ മനസിലാക്കൂ. ചില താരങ്ങള്‍ ഈ കാര്യങ്ങള്‍ ഒരിക്കലും മനസിലാക്കില്ല. ഗില്‍ ഇത് വേഗത്തില്‍ മനസിലാക്കും. വിരാട് കോഹ്‌ലിയെ പോലെയും ഏകദിനത്തില്‍ എം.എസ് ധോണിയെയും പോലെ അവന്‍ കാര്യങ്ങള്‍ പെട്ടെന്ന് മനസിലാക്കുന്നു,’ ആകാശ് ചോപ്ര പറഞ്ഞു.

വരാനിരിക്കുന്ന ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ ഗില്ലിന് സാധിച്ചിട്ടിട്ടുണ്ട്. റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ മൂന്നാം നമ്പറില്‍ ഇറങ്ങികൊണ്ട് ഗില്‍ മിന്നും പ്രകടനം നടത്തുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

എന്നാല്‍ ബംഗ്ലാദേശിനെതിരെയുള്ള ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും സൂപ്പര്‍താരം ശുഭ്മന്‍ ഗില്ലിന് വിശ്രമം അനുവദിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പി.ടി.ഐയുടെ റിപ്പോര്‍ട്ട് പ്രകാരം ജോലിഭാരം കൂടുതല്‍ ആയതിനാല്‍ ബംഗ്ലാദേശിനെതിരെയുള്ള ടി-20 പരമ്പരയില്‍ താരത്തിന് വിശ്രമം അനുവദിക്കുമെന്നാണ് പറയുന്നത്.

അടുത്തിടെ അവസാനിച്ച ടി-20 ലോകകപ്പിന് ശേഷം നടന്ന സിംബാബ്വേക്കെതിരെയുള്ള അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യയെ നയിച്ചിരുന്നത് ഗില്ലായിരുന്നു. ലോകകപ്പ് നേടിയ പ്രധാന താരങ്ങള്‍ക്ക് എല്ലാം വിശ്രമം അനുവദിച്ചപ്പോള്‍ ഇന്ത്യയെ നയിക്കേണ്ട ചുമതല ഗില്ലിന് നല്‍കുകയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്. പരമ്പര 4-1ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു. ആദ്യമത്സരം പരാജയപ്പെട്ട ഇന്ത്യ പിന്നീടുള്ള നാലു മത്സരങ്ങളും വിജയിച്ചുകൊണ്ട് ശക്തമായി തിരിച്ചുവരികയായിരുന്നു.

Content Highlight: Akash Chopra Talks About Shubman Gill

Latest Stories

We use cookies to give you the best possible experience. Learn more