Advertisement
Sports News
പഞ്ചാബിന് 18.5 കോടി വെറുതെയായി; ഇംഗ്ലണ്ട് സ്റ്റാര്‍ പേസറെക്കുറിച്ച് ആകാശ് ചോപ്ര
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jan 20, 12:37 pm
Saturday, 20th January 2024, 6:07 pm

2024 ഐ.പി.എല്‍ സീസണിന് മുന്നോടിയായി വമ്പന്‍ താരങ്ങളെ നിലനിര്‍ത്തുകയും വിട്ടയക്കുകയും ചെയ്തിരുന്നു. അത്തരത്തില്‍ പഞ്ചാബ് കിങ്‌സ് ഇംഗ്ലണ്ട് സ്റ്റാര്‍ പേസ് ബൗളര്‍ സാം കറണിനെ 18.50 കോടിക്ക് നിലനിര്‍ത്തിയിരുന്നു.

എന്നാല്‍ താരത്തെ നിലനിര്‍ത്തുന്നതിന് വേണ്ടി പഞ്ചാബ് മാനേജ്‌മെന്റ് 18.50 കോടി രൂപ ചെലവിട്ടതിനെക്കുറിച്ച് ചോദ്യം ചോദിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. സാം കറണ്‍ കഴിഞ്ഞ വര്‍ഷം ഐ.പി.എല്ലില്‍ കാര്യമായ സംഭാവന ടീമിന് ചെയ്തിട്ടില്ലെന്നും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന SA20 2024ലില്‍ താരത്തിന് ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കാന്‍ കഴിയുന്നില്ലെന്നും ചോപ്ര ചൂണ്ടിക്കാണിക്കുകയാണ്.

‘ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ കഴിഞ്ഞ സീസണില്‍ അദ്ദേഹം ശ്രദ്ധേയമായ ഒന്നും ചെയ്തില്ല. നടന്നുകൊണ്ടിരിക്കുന്ന SA20 യില്‍ താരം ബുദ്ധിമുട്ടുകയാണ്. എന്നാല്‍ 2022ലെ ഐ.സി.സി ടി20 ലോകകപ്പിലും ഇതു തന്നെയായിരുന്നു അവസ്ഥ,” ആകാശ് ചോപ്ര പറഞ്ഞു.

ഐ.പി.എല്‍ 2023ല്‍ 10.22 എന്ന ഇക്കോണമി റേറ്റില്‍ 14 കളികളില്‍ നിന്ന് 10 വിക്കറ്റുകള്‍ താരം വീഴ്ത്തി. 135.96 സ്ട്രൈക്ക് റേറ്റില്‍ 13 ഇന്നിങ്‌സുകളില്‍ നിന്ന് 276 റണ്‍സ് നേടുകയും ചെയ്തു.

നടന്നുകൊണ്ടിരിക്കുന്ന SA20 2024-ല്‍ MI കേപ്ടൗണിന് വേണ്ടി സാം കറന്‍ ഇപ്പോള്‍ കളിക്കുന്നത്, അവിടെ അദ്ദേഹം നാല് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിക്കറ്റ് വീഴ്ത്തുകയും 46 റണ്‍സ് നേടുകയും ചെയ്തിട്ടുണ്ട്.

 

 

Content Highlight: Akash Chopra Talks About Sam Curran