2024 ഐ.പി.എല്‍ സീസണിന് ഒരുങ്ങിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം സഞ്ജു സാംസണിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാന്‍ റോയല്‍സ്. ടൂര്‍ണമെന്റില്‍ വലിയ സാധ്യതകളാണ് രാജ്സ്ഥാന്‍ താരങ്ങളെ കാത്തിരിക്കുന്നതെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.
2024 ഐ.പി.എല്‍ സീസണിന് ഒരുങ്ങിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം സഞ്ജു സാംസണിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാന്‍ റോയല്‍സ്. ടൂര്‍ണമെന്റില്‍ വലിയ സാധ്യതകളാണ് രാജ്സ്ഥാന്‍ താരങ്ങളെ കാത്തിരിക്കുന്നതെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.
രാജസ്ഥാന്റെ സ്പിന്‍ നിരയിലുള്ള സ്റ്റാര്‍ ബൗളര്‍ യുസ്വേന്ദ്ര ചാഹലിനും പുതിയ സീസണില്‍ 10 കോടിക്ക് ടീം സ്വന്തമാക്കിയ ആവേശ് ഖാനും കരിയറില്‍ നിര്‍ണായക അവസരമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
‘ചാഹലിന് ഇത് ഒരു മികച്ച അവസരമാണ്. അവന്‍ റഡാറില്‍ നിന്ന് പൂര്‍ണമായും വീണു. അതിനാല്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താന്‍ അവന്‍ ആഗ്രഹിക്കുന്നു, ഈ ഐ.പി.എല്‍ അവന്റേതാക്കിയാല്‍, അവനെ അവഗണിക്കാന്‍ കഴിയില്ല’ അതിനാല്‍ ഇത് ഒരു മികച്ച അവസരമാണ്,’ അദ്ദേഹം പറഞ്ഞു.
ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമാണ് ചാഹല്‍. 187 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. അശ്വിന്റെ കൂടെ സ്പിന്‍ നിരയിലെ പ്രധാനിയാണ് ചാഹല്‍. എന്നാല്‍ പുതിയ സീസണില്‍ രാജസ്ഥാന്‍ സ്വന്തമാക്കിയ ആവേശ് ഖാനും അകത്തും പുറത്തുമായി (ഇന്ത്യന്‍ ടീമില്‍) കളിക്കുകയാണ്. താരത്തിന് സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചാല്‍ മുന്നോട്ടുള്ള ഐ.സി.സി ടൂര്‍ണമെന്റില്‍ സാധ്യതയുണെന്നും ആകാശ് പറഞ്ഞു. ഫോം വീണ്ടെടുക്കാനുള്ള റിയാന്‍ പരാഗിനെക്കുറിച്ചും മുന്‍ താരം ആശങ്ക പ്രകടിപ്പിച്ചു.
‘അവേശ് ഖാന്‍ അകത്തും പുറത്തും ഉണ്ട്, എന്നാല്‍ ഇത് മികച്ച അവസരമാണ്. പ്രധാനപ്പെട്ട മറ്റൊരും കാര്യം റിയാന്‍ പരാഗിന്റെതാണ്. അദ്ദേഹത്തിന് ഇത് ഒരു മേക്ക് അല്ലെങ്കില്‍ ബ്രേക്ക് വര്‍ഷമായിരിക്കും. ഈ വര്‍ഷം മികച്ചതല്ലെങ്കില്‍, അടുത്ത വര്‍ഷത്തെ ലേലത്തിന് മുമ്പ് രാജസ്ഥാന്‍ അദ്ദേഹത്തെ ഒഴിവാക്കും,’ ചോപ്ര നിരീക്ഷിച്ചു.
Content Highlight: Akash Chopra Talking About Yuzvendra Chahal, Avesh Khan And Riyan Parag