| Sunday, 11th August 2024, 4:14 pm

അവനോട് കാണിക്കുന്ന ഈ ചതി ഒരിക്കലും അംഗീകരിക്കില്ല, അവന് കഴിവുണ്ട്; ഇന്ത്യന്‍ താരത്തെക്കുറിച്ച് ആകാശ് ചോപ്ര

സ്പോര്‍ട്സ് ഡെസ്‌ക്

2024 ടി-20 ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്റെ സ്‌ക്വാഡില്‍ ഇടം നേടിയ താരമായിരുന്നു യൂസ്വേന്ദ്ര ചഹല്‍. എന്നാല്‍ ഒരു മത്സരത്തില്‍ പോലും താരത്തിന് കളിക്കാന്‍ സാധിച്ചില്ലായിരുന്നു. താരത്തിന് പുറമെ സഞ്ജു സാംസണ്‍ യശസ്വി ജെയ്‌സ്വാള്‍ തുടങ്ങിയ താരങ്ങളും സ്‌ക്വാഡില്‍ ഇടം നേടിയിരുന്നെങ്കിലും കളിക്കാന്‍ സാധിച്ചില്ലായിരുന്നു.

ഇപ്പോള്‍ യൂസ്വേന്ദ്ര ചഹല്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍ കളിക്കാനുള്ള സാധ്യതയെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആകാശ് ചോപ്ര പറഞ്ഞു. ചഹല്‍ നന്നായി കളിക്കുന്ന താരമാണെന്നും എന്നാല്‍ ആ പാവത്തെ ഒരു ദയയും ഇല്ലാതെ ടീമില്‍ നിന്ന് ഒഴിവാക്കിയെന്നും അയാള്‍ ഒരു തെറ്റും ചെയ്തില്ല എന്നും ചോപ്ര പറഞ്ഞു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വ്യക്തിപരമായി, നിങ്ങള്‍ എന്നോട് ചോദിച്ചാല്‍, ഞാന്‍ പറയും, ദയവായി അവനെ കളിപ്പിക്കൂ എന്ന്, അതിന് പ്രശ്‌നമെന്നുമില്ലല്ലോ? അവന്‍ മികച്ച ഫോമില്‍ നില്‍ക്കുമ്പോള്‍ അവനോട് കാണിക്കുന്ന ഈ ചതി അംഗീകരിക്കാന്‍ പറ്റുന്നതല്ല,

ഇത്തവണ, അവനെ ലോകകപ്പ് ടീമില്‍ തെരഞ്ഞെടുത്തു. പക്ഷേ അവന്‍ വീണ്ടും ഒഴിവാക്കപ്പെട്ടു. പാവം ഒരു തെറ്റും ചെയ്തിട്ടില്ല. എന്റെ അഭിപ്രായത്തില്‍, അവന് നല്ല കഴിവുണ്ട്,’ ചോപ്ര പറഞ്ഞു.

അതേസമയം നിലവിലെ സാഹചര്യത്തില്‍ താരത്തെ ടീമില്‍ എടുക്കാന്‍ സാധ്യതയില്ലെന്നതാണ് മറ്റൊരു കാര്യം. ഇന്ത്യന്‍ ടീം സെറ്റപ്പില്‍ നിന്ന് ചഹല്‍ ഇപ്പോള്‍ ഏറെക്കുറെ അപ്രത്യക്ഷമായി. 2017 ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ലെഗ് സ്പിന്നര്‍ കുല്‍ദീപ് യാദവിനൊപ്പം ടീമിലെത്തിയതായിരുന്നു. തകര്‍പ്പന്‍ പ്രകടനത്തിലൂടെ ചഹല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ടീമിന്റെ നെടുന്തൂണായിരുന്നു.

ചഹല്‍ 2019 ലോകകപ്പിന്റെയും ഭാഗമായിരുന്നു. അതിനുശേഷം അദ്ദേഹം ടീമിലെ മുന്‍നിര സ്പിന്നറായിരുന്നു. എന്നാല്‍ 2021 മുതല്‍ അദ്ദേഹത്തെ ടീമില്‍ നിന്ന് ഒഴിവാക്കി. അതിനുശേഷം ലെഗ് സ്പിന്നര്‍ സ്ഥിരമായ അവസരങ്ങള്‍ കിട്ടാതെ ഐ.പി.എല്ലില്‍ മാത്രം ഒതുങ്ങുകയായിരുന്നു.

Content Highlight: Akash Chopra Talking About Yuzvendra Chahal

We use cookies to give you the best possible experience. Learn more