ഐ.സി.സി ടി-20 ലോകകപ്പ് 17 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ സ്വന്തം മണ്ണില്‍ എത്തിച്ചിരിക്കുകയാണ്. സൗത്ത് ആഫ്രിക്കയെ 7 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ലോകകപ്പ് ജേതാക്കളായത്. ബാര്‍ബര്‍ഡോസിലെ കെന്‍സിങ്ടണ്‍ ഓവല്‍ നടന്ന ഫൈനലില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്.
വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. മത്സരം കയ്യില്‍ നിന്ന് നഷ്ടപ്പെട്ട ഇന്ത്യയെ പവര്‍ ബൗളിങ് യൂണിറ്റാണ് കളിയിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിങ് ഇറങ്ങിയത് വിരാട് കോഹ് ലിയും രോഹിത് ശര്‍മയുമായിരുന്നു. രോഹിത് 9 റണ്‍സിന് പുറത്തായപ്പോള്‍ 59 പന്തില്‍ 76 റണ്‍സ് നേടിയ വിരാടാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. ആറ് ഫോറുകളും രണ്ട് സിക്‌സുകളുമാണ് വിരാടിന്റെ ബാറ്റില്‍ നിന്നും പിറന്നത്. കളിയിലെ താരവും വിരാടായിരുന്നു.
എന്നാല്‍ ലോകമെമ്പാടുമുള്ള ആരാധകരെ അമ്പരപ്പിച്ചുകൊണ്ടാണ് വിരാട് ടി-20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യക്ക് വേണ്ടി എല്ലാ ഫോര്‍മാറ്റിലും മിന്നും പ്രകടനം കാഴ്ചവെക്കുന്ന വിരാടിനെക്കുറിച്ച് സംസാസാരിക്കച്ച് രംഗത്ത് വന്നിരിക്കുകയാണ് ക്രിക്കറ്റ് നിരീക്ഷകനും കമന്റേറ്ററുമായ ആകാശ് ചോപ്ര.
‘ മൂന്ന് ഫോര്‍മാറ്റുകളിലും വര്‍ഷങ്ങളായി ഒരേ പോലെ സ്ഥിരതയോടെ കളിക്കുന്ന ഒരു താരം ഉണ്ടെങ്കില്‍ അത് വിരാട് മാത്രമായിരിക്കും. അദ്ദേഹം വിരമിക്കുമ്പോള്‍ എന്തൊരു ചരിത്രപരമായ യാത്രയിലൂടെ ആണ് അദ്ദേഹം കടന്ന് പോയത്. ഇപ്പോള്‍ അദ്ദേഹം രാജകീയമായി തന്നെ പടിയിറങ്ങി ഇരിക്കുകയാണ്. തീര്‍ച്ചയായും വിരാടിനെ മിസ് ചെയ്യും. അദ്ദേഹത്തെ പകരംവെക്കാന്‍ ആര്‍ക്കും സാധിക്കില്ല,’ ചോപ്ര പറഞ്ഞു.
Content Highlight: Akash Chopra Talking About Virat Kohli