ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന ടെസ്റ്റിലും ഇന്ത്യ ദയനീയമായി പരാജയപ്പെടുകയായിരുന്നു. വാംഖഡെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 25 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യക്ക് നേരിടേണ്ടി വന്നത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ടാണ് ഇന്ത്യ തലകുനിച്ചു നില്‍ക്കുന്നത്.
ഇന്ത്യയ്ക്ക് വേണ്ടി യുവ ബാറ്റര്‍ സര്‍ഫറാസ് ഖാന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. ആദ്യ മത്സരത്തിലെ രണ്ടാം ഇന്നിങ്‌സില്‍ 150 റണ്‍സ് നേടി താരം മികവ് പുലര്‍ത്തിയെങ്കിലും രണ്ട് ഡക്ക് അടക്കം 171 റണ്‍സാണ് കിവീസിനെതിരെയുള്ള പരമ്പരയില്‍ സര്‍ഫറാസിന്റ നേട്ടം.
ഇതോടെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് ഒരുങ്ങുന്ന ടീമില്‍ സര്‍ഫറാസിന് പകരം തെരഞ്ഞെടുക്കേണ്ട രണ്ട് താരങ്ങളെക്കുറിച്ച് പറയുകയാണ് ആകാശ് ചോപ്ര. കെ.എല്‍. രാഹുലും ധ്രുവ് ജുറെലും സര്‍ഫാസിനെക്കാള്‍ യോഗ്യരാണെന്നാണ് ചോപ്ര പറഞ്ഞത്.
‘നവംബര്‍ 7 മുതല്‍ ഓസ്ട്രേലിയ എയ്ക്കെതിരെ കെ.എല്‍. രാഹുലും ധ്രുവ് ജുറലും ഇന്ത്യ എയ്ക്ക് വേണ്ടി കളിക്കും. എന്നാല്‍ പെര്‍ത്തിലെ പ്ലെയിങ് ഇലവനില്‍ സര്‍ഫറാസ് ഖാനും കെ.എല്‍. രാഹുലിനുമിടയില്‍ ഒരാളെ തെരഞ്ഞെടുക്കാന്‍ എന്നോട് ആവശ്യപ്പെട്ടാല്‍ എന്റെ വോട്ട് രാഹുലിനായിരിക്കും,’ ആകാശ് ചോപ്ര പറഞ്ഞു.
സര്‍ഫറാസിനും ധ്രുവ് ജൂറലിനുമിടയില്‍ ഒരാളെ തിരഞ്ഞെടുക്കാന്‍ നിങ്ങള്‍ എന്നോട് ആവശ്യപ്പെട്ടാലും, ഞാന്‍ ധ്രുവിനെ തെരഞ്ഞെടുക്കും. സര്‍ഫറാസിന്റെ കളിരീതിയെക്കുറിച്ച് എനിക്ക് ഉറപ്പില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Akash Chopra Talking About Sarfaraz Khan