ടി-20ഐയില്‍ അടുത്തകാലത്തായി വമ്പന്‍ പ്രകടനമാണ് മലയാളി സാറ്റാര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ കാഴ്ചവെച്ചത്. ബാക്ടു ബാക്ക് സെഞ്ച്വറികളടക്കം മൂന്ന് സെഞ്ച്വറികളാണ് സഞ്ജു ഈ വര്‍ഷം അടിച്ചെടുത്തത്. ബംഗ്ലാദേശിനെതിരെ ഒന്നും സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ രണ്ട് സെഞ്ച്വറിയുമാണ് സഞ്ജു നേടിയത്.
എന്നാല്‍ അടുത്തിടെ സഞ്ജുവിന് കാലിന് പരിക്ക് പറ്റിയെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതോടെ വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് വേണ്ടി സഞ്ജു കളത്തില്‍ ഇറങ്ങിയില്ലായിരുന്നു. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ സഞ്ജുവിന് ഇടം നേടണമെങ്കില്‍ വിജയ് ഹസാരെ ട്രോഫിയില്‍ മികവ് പുലര്‍ത്തണമെന്ന് പറയുകയാണ് ക്രിക്കറ്റ് നിരീക്ഷകനും കമന്റേറ്ററുമായ ആകാശ് ചോപ്ര.
സഞ്ജു ടി-20യില്‍ സെഞ്ച്വറി നേടുമ്പോഴും ഏകദിനം ഓര്‍മയില്‍ ഉണ്ടാകണമെന്ന് മുന്‍ താരം കൂടിയായ ചോപ്ര പറഞ്ഞു. മാത്രമല്ല വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്ത് നിലവില്‍ ഫോമില്‍ തുടരാത്തത് സഞ്ജുവിന് മികച്ച അവസരമാണെന്നും ചോപ്ര സൂചിപ്പിച്ചു. നടന്നുകൊണ്ടിരിക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ പന്തിന് മികവ് പുലര്‍ത്താന്‍ സാധിച്ചില്ലായിരുന്നു.
‘വിജയ് ഹസാരെയില്‍ കളിക്കുന്നത് സഞ്ജുവിന് പ്രധാനമാണ്. ടി-20യില്‍ മൂന്ന് സെഞ്ച്വറി നേടുമ്പോള്‍, ഏകദിനം പോലും നിങ്ങളുടെ ചിന്തയില്‍ ആയിരിക്കണം. റിഷബ് പന്ത് ഇതുവരെ നിലയുറപ്പിച്ചിട്ടില്ല എന്നത് ചിന്തിക്കേണ്ടതാണ്? അവന്‍ വിജയ് ഹസാരെയില്‍ കളിക്കേണ്ടതായിരുന്നു, നിങ്ങള്‍ എങ്ങനെ ചാമ്പ്യന്‍സ് ട്രോഫിയിലേക്ക് തെരഞ്ഞെടുക്കപ്പെടും,’ ചോപ്ര പറഞ്ഞു.
Content Highlight: Akash Chopra Talking About Sanju Samson