ഇന്ത്യന്‍ ക്രിക്കറ്റില്‍ ഐതിഹാസികമായ ഒരു കരിയര്‍ ഉണ്ടാക്കിയ മിന്നും താരമാണ് രോഹിത് ശര്‍മ. 2007ല ടി-20 ലോകകപ്പിന്റെ ഭാഗമാകാനും 2023 ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ഫൈനലില്‍ എത്തിക്കാനും രോഹിത്തിന് സാധിച്ചിരുന്നു. ശേഷം 2024ല്‍ നടന്ന ടി ട്വന്റി ലോകകപ്പില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെ ഫൈനലില്‍ എത്തി സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്താനും കിരീടം സ്വന്തമാക്കാനും രോഹിത്തിന് സാധിച്ചിരുന്നു.
എന്നിരുന്നാലും 2007ല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച് രോഹിത്തിന് തുടക്കകാലങ്ങളില്‍ മികച്ച സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ലായിരുന്നു. ഇതോടെ 2011 ഏകദിന ലോകകപ്പ് ടീമില്‍ നിന്ന് ബി.സി.സി.ഐ താരത്തെ തഴഞ്ഞിരുന്നു.
ഇപ്പോള്‍ ഇതിനെ കുറിച്ച് സംസാരിക്കുകയാണ് ക്രിക്കറ്റ് കമന്റേറ്ററും നിരീക്ഷകനുമായ ആകാശ് ചോപ്ര. അന്ന് രോഹിത്തിനെ ടീമില്‍ ഉള്‍പ്പെടുത്താത്തത് നല്ല തീരുമാനമായിരുന്നു എന്നും പിന്നീട് വാശിയോടെ തിരിച്ചുവരാന്‍ രോഹിത്തിനെ അത് സഹായിച്ചെന്നുമാണ് ചോപ്ര അഭിപ്രായപ്പെട്ടത്.
‘രോഹിത്തിന്റെ തുടക്ക സമയത്ത് മികച്ച സ്‌കോറുകള്‍ ഉയര്‍ത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ 2007 ടി-20 ലോകകപ്പ് നേടി കൊടുത്ത ടീമില്‍ പ്രവര്‍ത്തിക്കാന്‍ അവന് കഴിഞ്ഞു. 2011 ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ നിന്നും ബി.സി.സിഐ അദ്ദേഹത്തിനെ തഴയുമെന്ന ആരും കരുതിയിരുന്നില്ല. പക്ഷെ ബി.സി.സി.ഐ ചെയ്തത് മികച്ച തീരുമാനമായിരുന്നു. അതുകൊണ്ടാണ് രോഹിത്തിന് വാശി കേറി ഇന്ത്യന്‍ ടീമില്‍ മികച്ച പ്രകടനം നടത്തിയതും 2024 ടി-20 ലോകകപ്പ് നമുക്ക് നേടി തന്നതും,’ ആകാശ് ചോപ്ര പറഞ്ഞു.
ടി-20യില്‍ 159 മത്സരങ്ങളിലെ 151 ഇന്നിങ്‌സില്‍ നിന്നും 4231 റണ്‍സ് നേടാന്‍ രോഹിത് സാധിച്ചു. അതില്‍ 121* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും രോഹിത് നേടി. 140.9 എന്ന പ്രഹര ശേഷിയാണ് ഫോര്‍മാറ്റില്‍ രോഹിത്തിനുള്ളത്.
ഏകദിനത്തില്‍ രോഹിത് 265 മത്സരത്തിലെ 257 ഇന്നിങ്‌സില്‍ നിന്നും 10866 റണ്‍സും 264 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും രോഹിത്തിനുണ്ട്. ഏകദിനത്തില്‍ 49.2 എന്ന ആവറേജ് ഹിറ്റ്മാന് ഉണ്ട്. ടെസ്റ്റില്‍ 59 മത്സരത്തിലെ 101 ഇന്നിങ്ന്‍സില്‍ 4137 റണ്‍സും 212 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും രോഹിത് 212 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും രോഹിത് നേടി.
ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പരയാണ്. ആദ്യ ടെസ്റ്റ് സെപ്റ്റംബര്‍ 19 മുതല്‍ 23 വരെ ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ്. രണ്ടാം ടെസ്റ്റ് സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക് സ്റ്റേഡിയത്തിലാണ്.
Content highlight: Akash Chopra Talking About Rohit Sharma