2024 ഐ.പി.എല്‍ സീസണിന് ഒരുങ്ങിയിരിക്കുകയാണ് രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസനും സഹതാരങ്ങളും. എന്നാല്‍ ടൂര്‍ണമെന്റ് കഴിയുന്നതോടെ സഞ്ജു സാംസണിന് വരാനിരിക്കുന്ന ഐ.സി.സി ടി ട്വന്റി ലോകകപ്പില്‍ ഇടം നേടാന്‍ സാധിക്കുമെന്നാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര പറയുന്നത്.
‘ഇന്ത്യന്‍ സെലക്ടര്‍മാരും ടീം മാനേജ്‌മെന്റ് ഒരു മധ്യനിര വിക്കറ്റ് കീപ്പര്‍ ബാറ്ററെ ആവശ്യമായി വന്നേക്കാം. സഞ്ജു, റിഷബ് പന്ത്, കെ.എല്‍. രാഹുല്‍, ജിതേഷ് ശര്‍മ, ധ്രുവ് ജുറെല്‍ തുടങ്ങിയ താരങ്ങള്‍ ടീമില്‍ ഇടം നേടാന്‍ മത്സരിക്കും,’ചോപ്ര പറഞ്ഞു.
അതോടൊപ്പം തന്നെ രാജസ്ഥാന്‍ ടീമിലെ മികച്ച ഓപ്പണര്‍മാരായ ജോസ് ബട്‌ലറും യാശസ്വി ജയ്‌സ്വാളും ടീമിനു വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കും എന്നും ആകാശ ചോപ്ര അഭിപ്രായപ്പെട്ടു. കഴിഞ്ഞ സീസണില്‍ തിളങ്ങാന്‍ കഴിയാതെ വന്ന ബട്‌ലറിന് ടി20 ഫോര്‍മാറ്റില്‍ വീണ്ടും ആധിപത്യം സ്ഥാപിക്കാനുള്ള അവസരമാണ് വന്നതെന്ന് ചോപ്ര ചൂണ്ടി കാണിച്ചു. അതോടൊപ്പം ഇന്ത്യന്‍ സ്റ്റാര്‍ ഓപ്പണര്‍ ജയ്‌സ്വാള്‍ സീസണില്‍ ഓറഞ്ച് ക്യാപ്പ് നേടാനുള്ള അവസരമുണ്ടെന്നും മുന്‍ താരം അഭിപ്രായപ്പെട്ടു.
‘നിരവധി അവസരങ്ങളുണ്ട്. യശസ്വി ജയ്സ്വാളിന് ഓറഞ്ച് ക്യാപ്പ് നേടാനുള്ള അവസരമുണ്ട്, ജോസ് ബട്ട്ലറിന് ഒരിക്കല്‍ കൂടി ആധിപത്യം തെളിയിക്കാന്‍ അവസരമുണ്ട്, സഞ്ജു സാംസണെ ടി20 ലോകകപ്പിലേക്ക് തെരഞ്ഞെടുക്കാനുള്ള അവസരമുണ്ട്,’ പോപ്ര പറഞ്ഞു.
2013ലാണ് രാജസ്ഥാന്‍ റോയല്‍സിലേക്ക് സഞ്ജു സാംസണ്‍ എത്തുന്നത്. നീണ്ട 14 വര്‍ഷത്തെ അനുഭവസമ്പത്താണ് രാജസ്ഥാനില്‍ സഞ്ജുവിന് ഉള്ളത്. വിക്കറ്റ് കീപ്പര്‍ ബാറ്ററായി തകര്‍ത്താടി ആരാധകരുടെ മനം കവര്‍ന്നവനാണ് സഞ്ജു സാംസണ്‍.
ഐ.പി.എല്ലില്‍ 152 മത്സരങ്ങളില്‍ നിന്ന് 3888 റണ്‍സാണ് താരം അടിച്ചെടുത്തത്. 119 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 29.23 ആവറേജും താരത്തിനുണ്ട്. 137.19 സ്ട്രൈക്ക് റേറ്റും മൂന്ന് സെഞ്ച്വറികളും 20 അര്‍ധ സെഞ്ച്വറികളും താരത്തിന്റെ പേരിലുണ്ട്.
Content Highlight: Akash Chopra Talking About Rajasthan Royals Players