| Thursday, 12th September 2024, 12:40 pm

അവന് ഒരിക്കലും മുംബൈ വിട്ട് പോകില്ല; ആകാശ് ചോപ്രയുടെ വാക്കുകള്‍ ചര്‍ച്ചയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

2025 ഐ.പി.എല്ലിനോട് അനുബന്ധിച്ച ചൂടേറിയ ചര്‍ച്ചകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോള്‍ മുംബൈ ഇന്ത്യന്‍സ് ആരാധകരെ സംബന്ധിച്ചിടത്തോളം സംന്തോഷകരമായ വാര്‍ത്തയാണ് പുറത്ത് വരുന്നത്.

ഫ്രാഞ്ചൈസിയില്‍ നിന്നും സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ് മാറില്ലെന്ന് പറയുകയാണ് കമന്റേറ്ററും ക്രിക്കറ്റ് നിരീക്ഷകമുമായ ആകാശ് ചോപ്ര.

‘അടുത്ത സീസണില്‍ സൂര്യകുമാര്‍ യാദവ് മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കും. ഫ്രാഞ്ചൈസി അവനെ ഉപേക്ഷിക്കില്ല. അവന്‍ മുംബൈയില്‍ തന്നെ തുടരും. ചില കളിക്കാര്‍ക്കും ഫ്രാഞ്ചൈസി വിട്ടുപോകാന്‍ താത്പര്യം ഇല്ല,’അദ്ദേഹം പറഞ്ഞു.

ഐ.പി.എല്ലില്‍ സൂര്യ ഇതുവരെ 150 മത്സരങ്ങളില്‍ നിന്ന് 135 ഇന്നിങ്‌സില്‍ കളിച്ചിട്ടുണ്ട. അതില്‍ 3594 റണ്‍സ് താരം നേടുകയും 103* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ നേടുകയും ചെയ്തിട്ടുണ്ട്. 2012 ഐ.പി.എല്ലിലാണാണ് താരത്തിന്റെ അരങ്ങേറ്റം.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനും മുംബൈ ഇന്ത്യന്‍സിനും വേണ്ടി കളിച്ചിട്ടുള്ള സൂര്യ 2014 ല്‍ കൊല്‍ക്കത്തയ്‌ക്കൊപ്പം ഒരു കിരീടവും 2019, 2020 വര്‍ഷങ്ങളില്‍ മുംബൈയ്‌ക്കൊപ്പം രണ്ട് കിരീടങ്ങളും നേടി.

ഇന്ത്യയുടെ പുതിയ ടി-20 ക്യാപ്റ്റനായി ബി.സി.സി.ഐ നിയമിച്ചത് സൂര്യകുമാറിനെയാണ് 2024 ലെ ഐ.സി.സി ടി-20 ലോകകപ്പില്‍ ഇന്ത്യ കിരീടം സ്വന്തമാക്കിയ ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

ശേഷം സൂര്യയെ ക്യാപ്റ്റന്‍ സ്ഥാനത്ത് എത്തിക്കുകയായിരുന്നു. അടുത്തിടെ ശ്രീലങ്കയോടുള്ള മൂന്ന് ടി-20 മത്സരം തൂത്ത് വാരി ഇന്ത്യ മികവ് പുലര്‍ത്തിയിരുന്നു.

Content highlight: Akash Chopra Talking About Mumbai Indians Star Batter

We use cookies to give you the best possible experience. Learn more