ലോക ക്രിക്കറ്റില്‍ ഇന്ത്യ തങ്ങളുടെ വിജയക്കുതിപ്പ് തുടരുകയാണ്. ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ശ്രീലങ്കന്‍ പര്യടനമാണ്. മൂന്ന് ടി-20യും മൂന്ന് ഏകദിനവുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ജൂലൈ 27, 28, 30 തീയതികളിലാണ് മൂന്ന് ടി-20 മത്സരങ്ങള്‍ നടക്കുന്നത്. ഓഗസ്റ്റ് 2, 4, 7 തീയതികളില്‍ കൊളംബോയിലാണ് മൂന്ന് ഏകദിനങ്ങള്‍. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന രണ്ട് ഫോര്‍മാറ്റിലേയും സ്‌ക്വാഡ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.
എന്നാല്‍ പുറത്ത് വിട്ട ടി-20ഐ സ്‌ക്വാഡിലും ഏകദിന സ്‌ക്വാഡിലും ഇന്ത്യന്‍ താരങ്ങളായ അഭിഷേക് ശര്‍മയും റിതുരാജ് ഗെയ്ക്വാദും ഇല്ലായിരുന്നു. സിംബാബ്‌വേയ്‌ക്കെതിരായ ടി-20യില്‍ സെഞ്ച്വറി നേടിയ താരമായിരുന്നിട്ടും അഭിഷേകിന് ടി-20യില്‍ ഇടം നേടാന്‍ സാധിച്ചില്ല.
ഐ.പി.എല്ലില്‍ ഹൈദരബാദിന് വേണ്ടിയും താരം മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. റിദുരാജ് 20 ടി-20 മത്സരത്തില്‍ 633 റണ്‍സും 147 സ്‌ട്രൈക്ക് റേറ്റും താരത്തിന് ഉണ്ടായിരുന്നു. ഇപ്പോള്‍ ഇരുവരേയും സ്വക്വാഡില്‍ എടുക്കാത്തതിന് അതൃപ്തിയറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് കമന്റേറ്ററും നിരീക്ഷകനുമായ ആകാശ് ചോപ്ര.
‘ അഭിഷേക് ശര്‍മയും റിതുരാജ് ഗെയ്ക്വാദിന്റെയും പേര് ഇതില്‍ ഇല്ല. ഞാന്‍ ടി-20യെക്കുറിച്ചാണ് സംസാരിക്കുന്നത്. അവരുടെ പേര് ടി-20യില്‍ എനിക്ക് കാണാന്‍ സാധിച്ചില്ല, പക്ഷെ റിയാന്‍ പരാഗിന്റെ പേര് അവിടെ കാണാന്‍ സാധിച്ചിരുന്നു. അതുകൊണ്ടാണ് സംസാരിക്കാന്‍ തോന്നുന്നത്,’ ആകാശ് ചോപ്ര അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
ശ്രീലങ്കയ്ക്ക് എതിരായ ടി-20 സ്‌ക്വാഡ്
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്സ്വാള്‍, റിങ്കു സിങ്, റിയാല്‍ പരാഗ്, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയി, അര്‍ഷ്ദീപ് സിങ്, ഖലീല്‍ അഹമ്മദ്, മുഹമ്മദ് സിറാജ്
ശ്രീലങ്കയ്ക്ക് എതിരായ ഏകദിന സ്‌ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്ലി, കെ.എല്‍. രാഹുല്‍(വിക്കറ്റ് കീപ്പര്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, ശിവം ദുബെ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ് ദീപ് സിങ്, റിയാല്‍ പരാഗ്, അക്സര്‍ പട്ടേല്‍, ഖലീല്‍ അഹമ്മദ്, ഹര്‍ഷിദ് റാണ
Content Highlight: Akash Chopra Talking About Indian Squad Against Sri Lanka