ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ വിജയസാധ്യതകളെക്കുറിച്ച് ആകാശ് ചോപ്ര
Sports News
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ വിജയസാധ്യതകളെക്കുറിച്ച് ആകാശ് ചോപ്ര
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 10th September 2024, 4:05 pm

2023ലെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. ഇനി ഇന്ത്യയും ഓസ്‌ട്രേലിയയും റെഡ് ബോളില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലാണ്. പരമ്പര നവംബര്‍ 26നാണ് ആരംഭിക്കുന്നത്. പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് നിരീക്ഷകനും കമന്റേറ്ററുമായ ആകാശ് ചോപ്ര ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ആരാണ് വിജയിക്കാന്‍ സാധ്യതയെന്ന് പറയുകയാണ്.

ഹോം മത്സരത്തില്‍ ബംഗ്ലാദേശിനെതിരെയും ന്യൂസിലാന്‍ഡിനെതിരെയും മികച്ച പ്രകടനം പുറത്തെടുക്കുകയും ഓസ്‌ട്രേലിയയോട് ഒന്നില്‍ കൂടുതല്‍ മത്സരം വിജയിച്ചാലും ഇന്ത്യയ്ക്ക് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എത്താന്‍ കഴിയുംമെന്നും ചോപ്ര പറഞ്ഞു.

ഇന്ത്യ തുടര്‍ച്ചയായ മൂന്നാം ഡബ്ല്യു.ടി.സി ഫൈനലിലേക്ക് നീങ്ങുകയാണ്. പോയിന്റ് പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യയ്ക്ക് 10 മത്സരങ്ങള്‍ ബാക്കിയുണ്ട്. എല്ലാ മത്സരങ്ങളും ജയിച്ചാല്‍ ഇന്ത്യ 85 ശതമാനത്തില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയെ 4-1ന് തോല്‍പ്പിച്ചാല്‍ ഓസ്ട്രേലിയ യോഗ്യത നേടുമെന്നും ചോപ്ര പറഞ്ഞു.

ബംഗ്ലാദേശിനും ന്യൂസിലന്‍ഡിനുമെതിരെ ഞങ്ങള്‍ മികച്ച പ്രകടനം നടത്തിയാല്‍, ഓസ്ട്രേലിയയില്‍ ഒന്നോ രണ്ടോ ടെസ്റ്റുകള്‍ ജയിച്ചാലും ഞങ്ങളുടെ സ്ഥാനം സുരക്ഷിതമാകും. ഓസ്ട്രേലിയ മികച്ച മത്സരാര്‍ത്ഥിയാണ്, രണ്ട് പരമ്പരകള്‍ ബാക്കിയുണ്ട്.

അതില്‍ ഒന്ന് ഇന്ത്യയ്‌ക്കെതിരെയുള്ള അഞ്ച് ടെസ്റ്റുകളും മറ്റൊന്ന് ശ്രീലങ്കയിലുമാണ്. ഞങ്ങള്‍ക്കെതിരെ 4-1ന് ജയിച്ചാല്‍ അവര്‍ക്കും സ്ഥാനം ഉറപ്പിക്കാം. ശേഷിക്കുന്ന ഏഴ് ഗെയിമുകളും അവര്‍ നേടുകയാണെങ്കില്‍, അവരുടെ പോയിന്റ് ശതമാനം 76.3% ആയിരിക്കും,’അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം നവംബര്‍ 26 മുതല്‍ 30 വരെയാണ് നടക്കുക. രണ്ടാം മത്സരം ഡിസംബര്‍ ആറ് മുതല്‍ 10 വരെയും മൂന്നാം ടെസ്റ്റ് ഡിസംബര്‍ 14 മുതല്‍ 18 വരെയും, നാലാം ടെസ്റ്റ് 26 മുതല്‍ 30 വരെയും നടക്കും. ശേഷം അവസാന ടെസ്റ്റ് 2025 ജനുവരി മൂന്ന് മുതല്‍ ഏഴ് വരെയും നടക്കും.

 

Content Highlight: Akash Chopra Talking About Border Gavaskar Trophy