|

ഷമിയെ മാറ്റണം, പകരം ആ പേസ് ബൗളറെ കൊണ്ടുവരണം: ആകാശ് ചോപ്ര

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും വമ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തില്‍ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയെ ഉള്‍പ്പെടുത്തിയിരുന്നെങ്കലും താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല.

2023ല്‍ പരിക്ക് പറ്റിയ താരം ഏറെ കാലം ക്രിക്കറ്റില്‍ നിന്ന് മാറി നിന്നാണ് തിരിച്ചെത്തിയത്. ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞ മത്സരത്തില്‍ 7.5 ഓവറില്‍ 66 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് ഷമി നേടിയത്. 8.43 എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്.

ചാമ്പ്യന്‍സ് ട്രോഫി മുന്നിലുള്ളപ്പോള്‍ ഷമിയുടെ ഫോമിനെക്കുറിച്ച് ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. താരത്തിന്റെ സ്പീഡ് കുറഞ്ഞിട്ടുണ്ടെന്നും 132 സ്പീഡിലൊക്കെ പന്തെറിയുന്ന താരത്തെയാണ് വേണ്ടതെങ്കില്‍ ഭുവനേശ്വര്‍ കുമാര്‍ മികച്ച ഓപ്ഷനാണെന്നും ചോപ്ര പറഞ്ഞു.

കൃത്യമായ ലൈനിലും ലെങ്ത്തിലും പന്തെറിയാന്‍ ഭുവിക്ക് കഴിയുമ്പോള്‍ ഷമിക്ക് 137- 138 സ്പീഡിലെങ്കിലും എറിഞ്ഞാലെ തന്റെ മികവ് പുറത്തെടുക്കാന്‍ സാധിക്കുകയുള്ളൂ എന്നും ചോപ്ര പറഞ്ഞു.

‘ഷമിയുടെ സ്പീഡ് ഒരല്‍പ്പം താഴ്ന്നിരിക്കുന്നു. 132 സ്പീഡിലാണ് എറിയുന്നതെങ്കില്‍ ഭുവനേശ്വര്‍ കുമാര്‍ ആണ് മികച്ച ബൗളര്‍. ആ സ്പീഡില്‍ കൃത്യമായ ലൈനിലും ലെങ്ത്തിലും പന്തെറിയാന്‍ ഭുവേനേശ്വറിന് കഴിയും. ഷമിക്ക് 137, 138 സ്പീഡില്‍ പന്തെറിയാന്‍ ഷമിക്ക് കഴിയുമെങ്കില്‍ അവിടെയാണ് അയാള്‍ തന്റെ മികവ് പുറത്തെടുക്കുന്നത്. ഭുവനേശ്വറിനെ ടീമില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതായിരിക്കും,’ ആകാശ് ചോപ്ര പറഞ്ഞു.

ഏകദിന ക്രിക്കറ്റില്‍ ഷമി 103 മത്സരത്തിലെ 102 ഇന്നിങ്‌സില്‍ നിന്ന് 197 വിക്കറ്റുകളാണ് നേടിയത്. 7/57 എന്ന മികച്ച ബൗളിങ് പ്രകടനവും താരത്തിനുണ്ട്. 5.57 എന്ന എക്കോണമിയില്‍ പന്തെറിയിന്ന ഷമിക്ക് 10 ഫോര്‍ഫറും അഞ്ച് ഫൈഫറുമുണ്ട്

ഏകദിനത്തില്‍ ഭുവനേശ്വര്‍ 121 മത്സരത്തിലെ 120 ഇന്നിങ്‌സില്‍ നിന്ന് 141 വിക്കറ്റാണ് നേടിയത്. 5/42 എന്ന മികച്ച ബൗളിങ് പ്രകടനവും ഒരു ഫൈഫറുമാണ് താരത്തിനുള്ളത്.

Content Highlight: Akash Chopra Talking About Bhuvaneshwar Kumar

Video Stories