| Sunday, 13th August 2023, 8:57 pm

എന്തിനാണ് ഇവനൊക്കെ ഇത്രക്കും റെസ്റ്റ്; ട്വന്റി-20ക്ക് ഇന്ത്യ പ്രാധാന്യം നല്‍കുന്നില്ല; ആഞ്ഞടിച്ച് മുന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ടീമിന്റെ അയര്‍ലന്‍ഡിനെതിരെയുള്ള പരമ്പരയില്‍ നിന്നും ശുഭ്മന്‍ ഗില്ലിനും ഇഷാന്‍ കിഷനും വിശ്രമം അനുവദിച്ചതിനെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണറും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര.

നിലവില്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനം കളിക്കുന്ന ഇരുവരും അയര്‍ലന്‍ഡിനെതിരെയുള്ള പരമ്പരയില്‍ ടീമിലില്ല. വിന്‍ഡീസിനെതിരെ നാലാം മത്സരത്തില്‍ മികച്ച പ്രകടനമായിരുന്നു ഗില്‍ കാഴ്ചവെച്ചത്. പരമ്പരയിലുനീളം മോശം പ്രകനം കാഴ്ചവെച്ച ഗില്‍ നാലാം മത്സരത്തില്‍ 77 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

ആളുകള്‍ക്ക് വിശ്രമം വേണമെന്ന് തനിക്ക് അറിയാമെന്നും എന്നാല്‍ ലോകകപ്പിന് മുന്നോടിയായി പരാമവധി മത്സരങ്ങള്‍ യുവതാരങ്ങള്‍ കളിക്കണമെന്നുമാണ് ചോപ്ര പറയുന്നത്. ഇന്ത്യന്‍ ടീം ട്വിന്റി-2 മത്സരങ്ങള്‍ ഗൗരവമായി എടുക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.

ഇന്ത്യ ടി-20യെ വേണ്ടത്ര ഗൗരവമായി എടുക്കുന്നില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇഷാന്‍ കിഷനും ശുഭ്മാന്‍ ഗില്ലും അയര്‍ലന്‍ഡിലേക്ക് പോകില്ല. ആളുകള്‍ക്ക് ഇടവേളകള്‍ ആവശ്യമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. എന്നാല്‍ ഇന്ത്യക്ക് അയര്‍ലന്‍ഡിനെതിരെയുള്ള ട്വന്റി-20യും ലോകകപ്പിനുമിടയില്‍ 14 മത്സരങ്ങളാണുള്ളത്. ഐ.പി.എല്ലിനെക്കുറിച്ച് ചിന്തിക്കേണ്ട; എല്ലാവരും ഐ.പി.എല്ലില്‍ നന്നായി കളിക്കുന്നു, അതുകൊണ്ട് ഞങ്ങള്‍ ലോകകപ്പ് നേടുമെന്ന് അതിനര്‍ത്ഥമില്ല.

അയര്‍ലന്‍ഡിനെതിരെ ഇന്ത്യ യുവതാരങ്ങള്‍ക്ക് അവസരം നല്‍കണമായിരുന്നു. ഗില്‍, ഇഷാന്‍ സഖ്യത്തെ ഇന്ത്യ ഒഴിവാക്കിയത് മണ്ടത്തരമായി പോയി. എന്തിനാണ് യുവതാരങ്ങള്‍ക്ക് ഇത്രയും വിശ്രമം,’ ചോപ്ര പറഞ്ഞു.

Content Highlight: Akash Chopra smashes indian team for resting Gill and Kishan

Latest Stories

We use cookies to give you the best possible experience. Learn more