| Monday, 8th August 2022, 8:01 pm

ഇയാള്‍ക്ക് സഞ്ജുവിനോട് എന്തെങ്കിലും വിരോധമുണ്ടോ? ഏഷ്യാ കപ്പിലും സഞ്ജുവിനെ തഴഞ്ഞ് മുന്‍ ഇന്ത്യന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഈ മാസം അവാസനം നടക്കുന്ന ഏഷ്യാ കപ്പിനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. ലോകകപ്പിന് മുന്നോടിയായി ടീമിനെ സജ്ജമാക്കാന്‍ ഏഷ്യാ കപ്പ് മത്സരങ്ങള്‍ക്ക് സാധിക്കും.

ഓഗസ്റ്റ് 26ന് ആരംഭിക്കുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ സാധ്യതാ ടീമിനെ സെലക്റ്റ് ചെയ്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര.

മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിക്കൊണ്ടാണ് അദ്ദേഹത്തിന്റെ ടീം സെലക്ഷന്‍. അതോടൊപ്പം പ്രധാന താരമായ അയ്യരിനെയും അദ്ദേഹം ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഓപ്പണര്‍മാരായി നായകന്‍ രോഹിത് ശര്‍മയെയും കെ.എല്‍. രാഹുലിനെയുമാണ് അദ്ദേഹം തെരഞ്ഞെടുത്തത്. ഇഷന്‍ കിഷാനെ ഇന്ത്യന്‍ ടീം അവോയിഡ് ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

വിരാട് കോഹ്‌ലിയെ മൂന്നാമതും സൂര്യകുമാര്‍ യാദവിനെ നാലാമതും അദ്ദേഹം ടീമിലിട്ടു. വിക്കറ്റ് കീപ്പര്‍മാരില്‍ ദിനേഷ് കാര്‍ത്തിക്കിനെയും റിഷബ് പന്തിനെയും ചോപ്ര ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എങ്കിലും ഇതില്‍ ഒരാള്‍ മാത്രമേ കളിക്കുകയുള്ളു എന്നും ആകാശ് ചോപ്ര പറഞ്ഞു.

സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, ദീപക് ഹൂഡ എന്നിവരില്‍ നിന്നും ദീപക് ഹൂഡയെയാണ് ചോപ്ര സെലക്ട് ചെയ്തത്. ഹൂഡയുടെ ബൗളിങ് കാരണമാണ് അദ്ദേഹത്തെ ടീമിലെടുത്തത് എന്ന് ചോപ്ര ചൂണ്ടിക്കാട്ടി.

അശ്വിന്‍, ജഡേജ, ചഹല്‍ എന്നിവരാണ് ചോപ്രയുടെ സ്പിന്നര്‍മാര്‍. ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി എന്നിവരെയാണ് ചോപ്രയുടെ ടീമിലെ പേസര്‍മാര്‍.

2021 നവംബര്‍ എട്ടിനാണ് ഷമി അവസാനമായി ഒരു ടി-20 മത്സരം ഇന്ത്യക്കായി കളിച്ചത് എന്നത് ശ്രദ്ധിക്കേണ്ടതാണ്.

ഹര്‍ഷല്‍ പട്ടേല്‍ ഫിറ്റാണെങ്കില്‍ അര്‍ഷ്ദീപ് സിങ്ങിനെ മാറ്റി അദ്ദേഹത്തെ ടീമിലിടുമെന്നും അദ്ദേഹം പറഞ്ഞു. അക്‌സര്‍ പട്ടേലിനെ പതിനാറാം കളിക്കാരനായി തെരഞ്ഞെടുക്കുമെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

ഏഷ്യാ കപ്പിനുള്ള ആകാശ് ചോപ്രയുടെ ഇന്ത്യന്‍ ടീം;

രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, റിഷബ് പന്ത്, ദീപക് ഹൂഡ, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി, ദിനേശ് കാര്‍ത്തിക്.

Content Highlights: Akash Chopra selected his squad for Asia cup not excluding Sanju Samson

We use cookies to give you the best possible experience. Learn more