2025 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ താര ലേലങ്ങളും നടപടി ക്രമങ്ങളുമെല്ലാം അവസാനിച്ചിരിക്കുകയാണ്. ഇനി അറിയേണ്ടത് ഓരോ ടീമിന്റെയും ലൈന്‍ അപ്പുകളും അതിലുപരി ഓരോ ടീമിന്റെയും തലവനാകാന്‍ സാധ്യത ആരെന്നുമാണ്. ക്രിക്കറ്റ് ആരാധകരെല്ലാം ഉറ്റുനോക്കുന്ന മുന്‍ നിര ടീമുകളിലെ പ്രധാനിയാണ് ദല്‍ഹി ക്യാപിറ്റല്‍സ്.
ഡി.സിയില്‍ ഇനി ആരാകും ക്യാപ്റ്റന്‍ എന്നാണ് ഇപ്പോള്‍ ആരാധകര്‍ സംശയിക്കുന്നത്. 2021 -22 ലും, 2024 സീസണിലും ദല്‍ഹിയെ നയിച്ചിരുന്നത് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ ഋഷബ് പന്ത് ആയിരുന്നു. എന്നാല്‍ ഋഷബ് പന്തിനെ ഉയര്‍ന്ന തുകയായ 27 കോടിക്ക് ലഖ്‌നൗ സ്വന്തമാക്കിയപ്പോള്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ അക്‌സര്‍ പട്ടേലിനെ 16.50 കോടി രൂപയ്ക്കാണ് ഡി.സി നിലനിര്‍ത്തിയത്. മാത്രമല്ല ലഖ്‌നൗവില്‍ നിന്ന് കെ.എല്‍. രാഹുലും ഇപ്പോള്‍ ദല്‍ഹിയിലും എത്തിയിരിക്കുകയാണ്.
എന്നാല്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവിന്റെ കഴിഞ്ഞ സീസണിലെ ക്യാപ്റ്റനായ ഫാഫ് ഡുപ്ലെസിയെയും സ്വന്തമാക്കിയ ദല്‍ഹി ഇനി ആരെ ക്യാപ്റ്റന്‍ ആക്കണമെന്ന ചിന്തയിലാണ്. ഇപ്പോള്‍ ഇതിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് അക്‌സര്‍ പട്ടേലിനെയാണ് ചോപ്ര തെരഞ്ഞെടുത്തത്.
‘ആരാണ് ക്യാപ്റ്റന്‍ ആകേണ്ടത്? അവരുടെ അവസ്ഥ കൊല്‍ക്കത്ത്ക്ക് സമാനമാണ്. എന്നാല്‍ ദല്‍ഹിയെ അക്സര്‍ നയിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അവന്‍ അണ്ടര്‍റേറ്റഡ് ആണ്, ഞാന്‍ ഒരു തീരുമാനം എടുക്കേണ്ടതുണ്ടെങ്കില്‍. ഞാന്‍ സ്പിന്നറെ പിന്തുണയ്ക്കും. അദ്ദേഹം ടീമിനെ നന്നായി നയിക്കുകയും ബഹുമാനം നേടുകയും ചെയ്യും,
കെ.എല്‍. രാഹുലാണ് രണ്ടാമത്തെ ഓപ്ഷന്‍, ഫാഫ് ഡു പ്ലെസിസ് മൂന്നാമന്‍. അക്സര്‍ പട്ടേലും കെ.എല്‍. രാഹുലും തമ്മിലാണ് മത്സരം, ടീമിന് വേണ്ടിയുള്ള സ്ഥിരതയുള്ള പ്രകടനം കണക്കിലെടുത്താല്‍ ഞാന്‍ എന്റെ വോട്ട് അക്‌സറിന് നല്‍കും,’ ആകാശ് ചോപ്ര പറഞ്ഞു.
Content Highlight: Akash Chopra Selected Axar Patel As Captain Of Delhi Capitals In 2025 IPL