ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും അഗ്രസീവ് കളിക്കാരനും നായകനുമാണ് വിരാട് കോഹ്‌ലി. ഫീല്‍ഡിങ്ങിലേയും ബാറ്റിങ്ങിലേയും വിരാടിന്റെ അഗ്രസീവ്‌നസ് ക്രിക്കറ്റ് ലോകത്ത് ഒരുപാട് ചര്‍ച്ചയായ കാര്യമാണ്.
എതിരെ നില്‍ക്കുന്നത് ആരായാലും വിരാട് തന്റെ ആക്രമണ മനോഭാവം വെടിയില്ല. ഒരുപാട് ഇന്ത്യന്‍ താരങ്ങള സ്വാധിനിക്കാനും വിരാടിന്റെ ഈ ആറ്റിറ്റിയൂഡിന് സാധിച്ചിരുന്നു.
എന്നാല്‍ വിരാടിന്റെ കീഴില്‍ ഇന്ത്യന്‍ ടീം അഗ്രസീവ് ആണോന്ന് ചോദിച്ചാല്‍ അല്ലെന്നാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്രയുടെ അഭിപ്രായം. വിരാടിന്റെയും രോഹിത്തിന്റെയും ക്യാപ്റ്റന്‍സി ചര്‍ച്ചചെയ്യുകയായിരുന്നു അദ്ദേഹം.
വിരാട് കോഹ്‌ലിയുടെയും രോഹിത് ശര്‍മയുടെയും ക്യാപ്റ്റന്‍സി ശൈലിയെ ചോപ്ര താരതമ്യം ചെയ്തു.
കോഹ്‌ലി ഒരു അഗ്രസീവായ ക്യാപ്റ്റനും കളിക്കാരനുമണെന്ന് സമ്മതിച്ച് തരുന്ന ചോപ്ര പക്ഷെ ടീമിനെ അഗ്രസീവാക്കിയത് രോഹിത് ശര്‍മ ആണെന്നും പറയുന്നു.
‘ഒരു കളിക്കാരനെന്ന നിലയിലും ക്യാപ്റ്റന്‍ എന്ന നിലയിലും വിരാട് കോഹ്‌ലി വളരെ അഗ്രസീവായിരുന്നു, എന്നാല്‍ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ടീമിന് ആ ആക്രമണ മനോഭാവം ഇല്ലായിരുന്നു,’ ചോപ്ര പറഞ്ഞു.
ഇരുവരെയും താരതമ്യപ്പെടുത്തുമ്പോള്‍, രോഹിത് ശര്‍മയുടെ കീഴില്‍ ഇന്ത്യന്‍ ടീം കൂടുതല്‍ അഗ്രസീവ് മനോഭാവം വികസിപ്പിച്ചെടുത്തതായി ചോപ്ര കരുതുന്നു. രോഹിത് ഗ്രൗണ്ടില്‍ ആനിമേറ്റഡ് അല്ലെന്നും എന്നാല്‍ ടീമിലെ എല്ലാവരെയും ആക്രമണത്തിന് സജ്ജമാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
‘രോഹിത് മൈതാനത്ത് അനിമേറ്റഡ് അല്ല, പക്ഷേ കളിക്കാര്‍ ആക്രമണത്തിന് എപ്പോഴും സജ്ജരാണ്, ”ചോപ്ര കൂട്ടിച്ചേര്‍ത്തു.
Content Highlight: Akash Chopra Says Indian team is more Aggressive under Rohit Sharma’s captain