| Saturday, 6th July 2024, 2:47 pm

ഞാന്‍ സഞ്ജുവിനെ പരിഗണിക്കുന്നേയില്ല, ആ സ്ഥാനത്തിന് നാല് പേര്‍ വേറെയുണ്ട്: ആകാശ് ചോപ്ര

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ഫോര്‍മാറ്റില്‍ സഞ്ജു സാംസണെ ഒരു ഓപ്പണറായി താന്‍ പരിഗണിക്കുന്നില്ലെന്ന് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഋതുരാജ് ഗെയ്ക്വാദ്, യശസ്വി ജെയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, അഭിഷേക് ശര്‍മ എന്നിവരെയാണ് ടീമിന്റെ ഓപ്പണര്‍മാരായി താന്‍ പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

‘രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും, രണ്ട് പേരും വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ട് പേരും ഇല്ലാത്തതിനാല്‍ നിങ്ങള്‍ ഓപ്പണര്‍മാരെ തേടുകയാകും.

ആരൊക്കെയാണ് നിങ്ങള്‍ക്ക് മുമ്പിലുള്ള ഓപ്ഷനുകള്‍, ഋതുരാജ് ഗെയ്ക്വാദ്, യശസ്വി ജെയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍ പിന്നെ അഭിഷേക് ശര്‍മ. നിലവില്‍ ഞാന്‍ സഞ്ജു സാംസണെ പരിഗണിക്കുന്നില്ല കാരണം അവനെ ഒരു ഓപ്പണറായി ഞാന്‍ കാണുന്നില്ല,’ ചോപ്ര പറഞ്ഞു.

ഇക്കൂട്ടത്തില്‍ ജെയ്‌സ്വാളാകും തന്റെ ഫസ്റ്റ് ചോയ്‌സ് ഓപ്പണറെന്നും അദ്ദേഹം പറഞ്ഞു.

‘ ഈ നാല് പേരില്‍ നിന്നുതന്നെ നിങ്ങള്‍ ഓപ്പണര്‍മാരെ കണ്ടുപിടിക്കേണ്ടി വരും. പക്ഷേ അതിന് മുമ്പ് ആരൊക്കെ കളിക്കണം എന്നാണ് താരുമാനിക്കേണ്ടത്.

പെക്കിങ് ഓര്‍ഡറിന്റെ അടിസ്ഥാനത്തിലാണെങ്കില്‍ യശസ്വി ജെയ്‌സ്വാളിനെ തന്നെ ആദ്യം തെരഞ്ഞെടുക്കണം. കാരണം അവന്‍ ലോകകപ്പ് വിജയിച്ചുവരികയാണ്. അവന്‍ ലോകകപ്പില്‍ ഒരു മത്സരത്തിലും കളിച്ചിട്ടില്ല, പക്ഷേ അവന്‍ ജയിച്ചു,’ ചോപ്ര പറഞ്ഞു.

ഗില്ലിനും അഭിഷേക് ശര്‍മക്കും മുമ്പ് ഗെയ്ക്വാദിനെ പരിഗണിക്കണെന്നും അദ്ദേഹം പറഞ്ഞു.

‘ശേഷം ഋതുരാജ് ഗെയ്ക്വാദായിരിക്കണം, കാരണം അവന്‍ കഴിഞ്ഞ ടൂര്‍ണമെന്റില്‍ (ഓസ്‌ട്രേലിയക്കെതിരെ നടന്ന ടി-20 പരമ്പര) മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അതിനുശേഷും ശുഭ്മന്‍ ഗില്ലും അവസാന അഭിഷേക് ശര്‍മയും. ഓപ്പണര്‍മാരെ സംബന്ധിച്ചുള്ള ഇക്വേഷന്‍ ഇപ്രകാരമായിരിക്കണം,’ അദ്ദേഹം നിരീക്ഷിച്ചു.

Also read: ബൈ ബൈ റൊണാള്‍ഡോ, ബൈ ബൈ ഡോയ്ച്‌ലാന്‍ഡ്: അധികസമയത്തില്‍ സ്‌പെയ്ന്‍, പോര്‍ച്ചുഗലിന് ചരമഗീതമെഴുതി ഫ്രാന്‍സ്

Also Read: ക്യാപ്റ്റന്‍സിയുടെ പ്രധാന ലക്ഷ്യത്തെക്കുറിച്ച് സംസാരിച്ച് ശുഭ്മന്‍ ഗില്‍

Also Read: ഇന്ത്യന്‍ വിമണ്‍സിന് ചരിത്രത്തിലെ ആദ്യ ഹാട്രിക് നാണക്കേട്; തിരിച്ചടിച്ച് സൗത്ത് ആഫ്രിക്ക

Content highlight: Akash Chopra says he is not considering Sanju Samson as India’s opener

We use cookies to give you the best possible experience. Learn more