‘രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും, രണ്ട് പേരും വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ട് പേരും ഇല്ലാത്തതിനാല്‍ നിങ്ങള്‍ ഓപ്പണര്‍മാരെ തേടുകയാകും.
ആരൊക്കെയാണ് നിങ്ങള്‍ക്ക് മുമ്പിലുള്ള ഓപ്ഷനുകള്‍, ഋതുരാജ് ഗെയ്ക്വാദ്, യശസ്വി ജെയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍ പിന്നെ അഭിഷേക് ശര്‍മ. നിലവില്‍ ഞാന്‍ സഞ്ജു സാംസണെ പരിഗണിക്കുന്നില്ല കാരണം അവനെ ഒരു ഓപ്പണറായി ഞാന്‍ കാണുന്നില്ല,’ ചോപ്ര പറഞ്ഞു.
ഇക്കൂട്ടത്തില്‍ ജെയ്‌സ്വാളാകും തന്റെ ഫസ്റ്റ് ചോയ്‌സ് ഓപ്പണറെന്നും അദ്ദേഹം പറഞ്ഞു.
‘ ഈ നാല് പേരില്‍ നിന്നുതന്നെ നിങ്ങള്‍ ഓപ്പണര്‍മാരെ കണ്ടുപിടിക്കേണ്ടി വരും. പക്ഷേ അതിന് മുമ്പ് ആരൊക്കെ കളിക്കണം എന്നാണ് താരുമാനിക്കേണ്ടത്.
പെക്കിങ് ഓര്‍ഡറിന്റെ അടിസ്ഥാനത്തിലാണെങ്കില്‍ യശസ്വി ജെയ്‌സ്വാളിനെ തന്നെ ആദ്യം തെരഞ്ഞെടുക്കണം. കാരണം അവന്‍ ലോകകപ്പ് വിജയിച്ചുവരികയാണ്. അവന്‍ ലോകകപ്പില്‍ ഒരു മത്സരത്തിലും കളിച്ചിട്ടില്ല, പക്ഷേ അവന്‍ ജയിച്ചു,’ ചോപ്ര പറഞ്ഞു.
‘ശേഷം ഋതുരാജ് ഗെയ്ക്വാദായിരിക്കണം, കാരണം അവന്‍ കഴിഞ്ഞ ടൂര്‍ണമെന്റില്‍ (ഓസ്‌ട്രേലിയക്കെതിരെ നടന്ന ടി-20 പരമ്പര) മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അതിനുശേഷും ശുഭ്മന്‍ ഗില്ലും അവസാന അഭിഷേക് ശര്‍മയും. ഓപ്പണര്‍മാരെ സംബന്ധിച്ചുള്ള ഇക്വേഷന്‍ ഇപ്രകാരമായിരിക്കണം,’ അദ്ദേഹം നിരീക്ഷിച്ചു.