ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടി-20യില്‍ സന്ദര്‍ശകര്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്.
ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടി-20യില്‍ സന്ദര്‍ശകര്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്.
ഇന്ത്യ ഉയര്‍ത്തിയ 203 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്ക 141ന് പുറത്തായി. മത്സരത്തില്‍ 61 റണ്‍സിന് വിജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0ന് മുമ്പിലെത്തുകയും ചെയ്തു. എന്നിരുന്നാലും ആദ്യ മത്സരത്തില്‍ തന്നെ ഇന്ത്യ വരുത്തിവെച്ച ഒരു തെറ്റിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.
ടീമില്‍ മൂന്ന് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു ആകാശ്. മാത്രമല്ല അവസാന ഘട്ടത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ തകര്‍ന്നപ്പോള്‍ ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന ഒരു താരത്തെ ഇലവനില്‍ ചേര്‍ത്തില്ലെന്നും ചോപ്ര വിമര്‍ശിച്ചു.
‘ഇന്ത്യക്ക് എട്ടാം നമ്പറില്‍ ഒരു ബാറ്റര്‍ വേണമെന്നും രമണ്ദീപായിരുന്നു ഏറ്റവും മികച്ച ഓപ്ഷന് എന്നും ഞങ്ങള്‍ മത്സരത്തിന്റെ തുടക്കം മുതല്‍ പറയുന്നതാണ്. ഈ ട്രാക്കില്‍ മൂന്ന് സ്പിന്നര്‍മാരെ കളിക്കേണ്ട ആവശ്യമില്ല. അക്സര്‍ പട്ടേലിന് ഒരു ഓവര്‍ മാത്രമാണ് ലഭിച്ചത്, ബാറ്റിങ്ങിലും തകര്‍ച്ച നേരിട്ടു, അത് തടയാന്‍ ആരുമുണ്ടായിരുന്നില്ല,’ ആകാഷ് ചോപ്ര ജിയോസിനിമയില്‍ പറഞ്ഞു.
മത്സരത്തില്‍ ഇന്ത്യന്‍ മീഡിയം പേസ് ബൗളര്‍ രമണ്‍ ദീപ് സിങ് ഫീല്‍ഡിങ്ങിന് മാത്രമാണ് ഇറങ്ങിയത്. എന്നിരുന്നാലും മിന്നും സേവ് ഉള്‍പ്പെടെ മികച്ച പ്രകടനം നടത്താന്‍ താരത്തിന് സാധിച്ചിരുന്നു.
ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയത് സഞ്ജുവാണ്. 50 പന്തില്‍ 107 റണ്‍സ് നേടിയാണ് സഞ്ജു സാംസണ് പുറത്തായത്. ഏഴ് ഫോറും പത്ത് സിക്സറും അടക്കം 214.00 എന്ന വെടിക്കെട്ട് സ്ട്രൈക്ക് റേറ്റിലാണ് താരം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇതോടെ ടി-20 ഫോര്‍മാറ്റില്‍ തുടര്‍ച്ചയായി സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ താരമെന്ന ഐതിഹാസിക നേട്ടവും സഞ്ജു സ്വന്തമാക്കി.
Content Highlight: Akash Chopra Criticize Indian Cricket Team