ഈ മാസം ആരംഭിക്കുന്ന ഏഷ്യ കപ്പ് ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതാണ്. ഒക്ടോബറില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള ടീമിനെ ഈ ടൂര്‍ണമെന്റില്‍ നിന്നും അറിയാന്‍ സാധിക്കും.
ഏഷ്യാ കപ്പിനുള്ള ടീമിനെ കുറിച്ച് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. ടീമിലെ പ്രധാന താരമായ ശ്രേയസ് അയ്യരിന്റെ ടീമിലെ സ്ഥാനം ചോദ്യം ചെയ്യുകയാണ് ആകാശ് ചോപ്ര.
നിലവില്‍ ടീമില്‍ അദ്ദേഹത്തിന് കൊടുക്കുന്ന സ്ഥാനത്തിനോട് നീതി പുലര്‍ത്തുന്ന പ്രകടനമല്ല അയ്യര്‍ കാഴ്ചവെക്കുന്നത്. പേസ് ബൗളിങ്ങിനെതിരെ ഒരുപാട് പോരായ്മകളുള്ള താരമാണ് ശ്രേയസ് അയ്യര്‍. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ആദ്യ മൂന്ന് ട്വന്റി-20യിലും മോശം പ്രകടനമാണ് അയ്യര്‍ കാഴ്ചവെച്ചത്. എന്നാല്‍ അദ്ദേഹത്തിനെ ടീമില്‍ നിന്നും പുറത്താക്കാനും ഇന്ത്യ തയ്യാറാകുന്നില്ല.
ഇന്ത്യന്‍ ടീമിന്റെ സെലക്ഷന്‍ പ്രൊസസിനെ കുറിച്ച് തന്റെ യൂട്യൂബ് ചാനലില്‍ ചര്‍ച്ച ചെയ്യുകയായിരുന്നു ചോപ്ര. അയ്യരിനെ ഏത് പൊസിഷനില്‍ കളിപ്പിക്കാനാണ് ഇന്ത്യ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹത്തിനെ ഏഷ്യ കപ്പില്‍ എടുക്കുമോ എന്നും ചോദിക്കുകയാണ് ചോപ്ര.
‘ശ്രേയസ് അയ്യര്‍ ടീമിനായി കളിക്കുമോ? സിംബാബ്‌വേ പരമ്പരയില്‍ ടീമിലില്ലാത്തതിനാല്‍ ശ്രേയസ് അയ്യര്‍ ഏഷ്യാ കപ്പിനുള്ള ടീമില്‍ അംഗമായിരിക്കും. എന്നാല്‍ സ്റ്റാര്‍ട്ടിങ് ലൈനപ്പില്‍ അദ്ദേഹത്തിന് സ്ഥാനമുണ്ടോ?,’ ചോപ്ര പറഞ്ഞു.
ഈ വര്‍ഷമാദ്യം ശ്രീലങ്കയ്ക്കെതിരായ ടി-20 പരമ്പരയില്‍ ശ്രേയസ് നന്നായി കളിച്ചിരുന്നു. ഷോര്‍ട്ട് ബോളിനെതിരായ അദ്ദേഹത്തിന്റെ പോരായ്മകള്‍ ഐ.പി.എല്ലിലും അതുകഴിഞ്ഞുള്ള ടി-20 മത്സരങ്ങളിലും വ്യക്തമായിരുന്നു. ഈ പോരായ്മ സ്റ്റാര്‍ട്ടിങ് ലൈനപ്പിലെ അദ്ദേഹത്തിന്റെ സ്ഥാനത്തെക്കുറിച്ച് ചോദ്യങ്ങളുയര്‍ത്തുന്നു.
Content Highlights: Akash Chopra asks whether Shreyas Iyer deserves a place in Indian Squad