| Sunday, 8th December 2019, 8:51 pm

ബി.ജെ.പിയെ പ്രതിരോധത്തിലാക്കി അകാലിദള്‍; 'ദേശീയ പൗരത്വ ബില്‍ സ്വാഗതാര്‍ഹം, പക്ഷെ മുസ്‌ലിംങ്ങളും വേണം അതിനകത്ത്'

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുക്തസര്‍: ദേശീയ പൗരത്വ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള എന്‍.ഡി.എ സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് ശിരോമണി അകാലി ദള്‍. എന്നാല്‍ മതത്തെ പരിഗണിക്കാതെ എല്ലാ മനുഷ്യരെയും ബില്ലില്‍ ഉള്‍പ്പെടുത്തണമെന്ന് അകാലിദള്‍ ആവശ്യപ്പെട്ടു.

ബില്‍ നടപ്പിലാക്കുമ്പോള്‍ രാജ്യത്തിന്റെ സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ നയങ്ങളെ കുറിച്ചും അതേ പോലെ മനുഷ്യത്വപരമായ തത്വങ്ങളെ കുറിച്ചും ആലോചിച്ച് മതത്തിന്റെ അടിസ്ഥാനത്തില്‍ മുസ്‌ലിംങ്ങളെ ബില്ലില്‍ നിന്ന് ഒഴിവാക്കരുതെന്നാണ് അകാലിദള്‍ ആവശ്യം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലീം ഇതര അഭയാര്‍ഥികള്‍ക്ക് രാജ്യത്ത് പൗരത്വം നല്‍കാന്‍ ഉദ്ദേശിച്ചുള്ളതാണ് പൗരത്വ ഭേദഗതി ബില്‍.

ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, സിഖുകാര്‍, ജൈനന്മാര്‍, ബുദ്ധമതക്കാര്‍, പാര്‍സികള്‍ എന്നിങ്ങനെ ആറ് സമുദായങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുക എന്നതാണ് പൗരത്വ (ഭേദഗതി) ബില്‍ ലക്ഷ്യമിടുന്നത്. തെരഞ്ഞെടുത്ത വിഭാഗങ്ങളിലെ അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇളവുകള്‍ നല്‍കുന്നതിലൂടെ നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതി വരുത്തുകയാണ് ബില്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more