ന്യൂദല്‍ഹി: സുവര്‍ണ്ണ ക്ഷേത്രത്തിന്റെ മാതൃക ലേലം ചെയ്ത സംഭവത്തില്‍ ദുഃഖമറിയിച്ച് അകാലിദള്‍ നേതാവ് സുക്ബീര്‍ സിംഗ് ബാദല്‍. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അകാലിദള്‍ സമ്മാനിച്ച സുവര്‍ണ്ണ ക്ഷേത്ര മാതൃകയാണ് സര്‍ക്കാര്‍ ലേലം ചെയ്യാന്‍ തീരുമാനിച്ചത്
ലേലം നടപടികള്‍ നിര്‍ത്തിവെച്ച ശിരോമണി ഗുരുദ്വാര പര്‍ബന്തക്ക് കമ്മിറ്റിക്ക് തിരികെ ഏല്‍പ്പിക്കണമെന്ന് അഗാലിദള്‍ അധ്യക്ഷന്‍ സുക്ബീര്‍ സിംഗ് ബാദല്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
‘എന്നാല്‍ അത് ലേലം ചെയ്യുന്നത് അങ്ങേയറ്റത്തെ അനാദരവ് ആണ്. മോദിക്ക് അകല്‍ പുരാക്കിന്റെയും ഗുരു സാഹിബുകളുടെയും അനുഗ്രഹത്തിന്റെ പ്രതീകമായ സുവര്‍ണ്ണ ക്ഷേത്ര മാതൃകയാണ് സമ്മാനിച്ചത്,’ അകാലിദള്‍ നേതാവ് സുക്ബീര്‍ സിംഗ് ബാദല്‍ പറഞ്ഞു.
ഈ നീക്കം സിഖ് സമുദായത്തിന്റെ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് മുന്‍ കേന്ദ്രമന്ത്രി എക്‌സില്‍ ട്വീറ്റ് ചെയ്തിരുന്നു.
നിലവില്‍ പ്രധാനമന്ത്രി മോദിക്ക് ലഭിച്ച സമ്മാനങ്ങളുടെ ഇ-ലേല ഡ്രൈവ് ഒക്ടോബര്‍ 30 വരെ തുടരും. അഞ്ചാം ഘട്ടലേലത്തിന്റെ ഭാഗമായി തയാറാക്കിയ പട്ടികയില്‍ 900-ത്തില്‍ അധികം ഇന്‍സ്റ്റാലേഷനുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലേലത്തില്‍ നിന്നും ലഭിക്കുന്ന തുക ഗംഗാനദി പുനരുജീവന പദ്ധതിയിലേക്ക് വിനിയോഗിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മറ്റു സമ്മാനങ്ങളില്‍ ലക്ഷ്മി നാരാണ്‍ വിത്ത് ലിന്റെയും രുക്മിണി ദേവിയുടെയും പ്രതിമ, ഗുജറാത്തിലെ സൂര്യ ക്ഷേത്രത്തിന്റെ പകര്‍പ്പുകള്‍, ചിത്തോര്‍ഗഡിലെ വിജയ് സ്തംഭം, പ്രശസ്ത കലാകാരനായ പരേഷ് മൈതി വരച്ച ബനാറസ് ഘട്ടിന്റെ പെയിന്റിംഗ് എന്നിവ ഉള്‍പ്പെടുന്നുണ്ട്.
Content Highlight: Akali Dal saddened over auction of Golden Temple model gifted to PM Modi