| Tuesday, 15th October 2019, 11:10 am

ആര്‍.എസ്.എസിനെ നിരോധിക്കണമെന്ന് അകാല്‍ തക്ത് അദ്ധ്യക്ഷന്‍ ജിയാനി ഹര്‍പ്രീത് സിംഗ്;'രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് ഭീഷണി'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗര്‍: രാജ്യത്ത് ആര്‍.എസ്.എസിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് അകാല്‍ തക്ത് അദ്ധ്യക്ഷന്‍ ജിയാനി ഹര്‍പ്രീത് സിംഗ്. ആര്‍.എസ്.എസ് അദ്ധ്യക്ഷന്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയ്ക്ക് ശേഷമാണ് അകാല്‍ തക്ത് അദ്ധ്യക്ഷന്റെ ആവശ്യം.

ആര്‍.എസ്.എസ് നേതാക്കള്‍ നടത്തുന്ന രാജ്യ താല്‍പര്യങ്ങള്‍ക്ക് ഗുണം ചെയ്യുന്നതല്ല. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുമെന്ന മോഹന്‍ ഭാഗവതിന്റെ പ്രസ്താവന രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് ഭീഷണിയാണെന്നും ജിയാനി ഹര്‍പ്രീത് സിംഗ് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആര്‍.എസ്.എസിനെ നിരോധിക്കണം. രാജ്യത്തെ സംരക്ഷിക്കാനുള്ള കാര്യങ്ങളല്ല അവര്‍ ചെയ്യുന്നത്. രാജ്യത്തെ വിഭജിക്കാനുള്ളതാണ്. ആര്‍.എസ്.എസ് നേതാക്കള്‍ നടത്തുന്ന രാജ്യ താല്‍പര്യങ്ങള്‍ക്ക് ഗുണം ചെയ്യുന്നതല്ല. ഇന്ത്യന്‍ സര്‍ക്കാര്‍ അതില്‍ ഇടപെടണം എന്നും ജിയാനി ഹര്‍പ്രീത് സിംഗ് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഗുരു നാനാക്ക് ജയന്തി ആര്‍.എസ്.എസ് ആഘോഷിക്കാന്‍ തീരുമാനിച്ചതിനെ കുറിച്ചും ജിയാനി ഹര്‍പ്രീത് സിംഗ് പ്രതികരിച്ചു. ആര്‍.എസ്.എസ് ഗുരു നാനാക്ക് ജയന്തി ആഘോഷിക്കുന്നതില്‍ ഞങ്ങള്‍ക്ക് യാതൊരു കുഴപ്പവുമില്ല. പക്ഷെ അവര്‍ ആഘോഷിക്കുന്നത് സിഖിസത്തിന്റെ പാരമ്പര്യവും ചടങ്ങുകളും ഒരു തരത്തിലും അട്ടിമറിക്കാതെ ആവണമെന്നായിരുന്നു പ്രതികരണം.

We use cookies to give you the best possible experience. Learn more