തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ദ്ധവന് ഉടന്‍ ഉണ്ടാകില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. രാമചന്ദ്രന്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷംമാത്രമേ ബസ് ചാര്‍ജ് വര്‍ദ്ധനവ് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ വര്‍ദ്ധനവ് നിയമപരമായി പരിഗണിക്കാന്‍ സാധിക്കുകയുള്ളൂവെന്നും ലോക് ഡൗണ്‍ മൂലം കമ്മീഷന് സിറ്റിംഗുകള്‍ നടത്താന്‍ സാധിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ഒരുവിഭാഗം ബസ് ഉടമകള്‍ പണിമുടക്കുന്ന കാര്യം സര്‍ക്കാറിനെ അറിയിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മാതൃഭൂമി ന്യൂസിനോടായിരുന്നു എ.കെ ശശീന്ദ്രന്റെ പ്രതികരണം.
അതേസമയം, നഷ്ടം സഹിച്ച് സര്‍വ്വീസ് നടത്താന്‍ സാധിക്കില്ലെന്ന നിലപാടിലാണ് ബസ് ഉടമകള്‍.
ലാഭമുള്ള റൂട്ടുകളില്‍ മാത്രമെ ഇന്ന് മുതല്‍ സര്‍വീസ് നടത്തുകയുള്ളൂവെന്ന് ഒരുവിഭാഗം ബസ് ഉടമകള്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ നഷ്ടമില്ലാതെ ഓടിയ ബസുകള്‍ മാത്രമെ ഇന്ന് നിരത്തിലിറങ്ങുള്ളൂവെന്നും ബസ് ഉടമകള്‍ പറഞ്ഞിരുന്നു.
മുഴുവന്‍ യൂണിയനുകളും യോജിച്ചാണ് തീരുമാനമെടുത്തതെങ്കിലും സര്‍വീസുകള്‍ നിര്‍ത്തുന്ന കാര്യം ഔദ്യോഗികമായി സര്‍ക്കാറിനെ അറിയിച്ചിട്ടില്ല.
പ്രൈവറ്റ് ബസ് ഓണേഴ്‌സ് യൂത്ത് ഫെഡറേഷന്‍ സംഘടനയുടെ കീഴിലുള്ള ബസുകള്‍ ഇന്ന് മുതല്‍ സര്‍വീസ് നടത്തില്ലെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ