കോഴിക്കോട്: മന്ത്രിസ്ഥാനം രാജിവെക്കുന്നതായി മന്ത്രി എ.കെ ശശീന്ദ്രന്‍. പരാതിക്കാരിയായ യുവതിയെ ലൈംഗികമായി അധിക്ഷേപിച്ചു എന്ന ആരോപണങ്ങള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണിത്.
തന്റെ രാജി ഒരു തരത്തിലുമുള്ള കുറ്റസമ്മതമല്ലെന്നും ഇത്തരം ഒരു ആരോപണം ഉയര്‍ന്നതിനാല്‍ ഈ സ്ഥാനത്തു തുടരുന്നത് ധാര്‍മ്മികതയല്ല എന്നു തിരിച്ചറിഞ്ഞുകൊണ്ടാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അദ്ദേഹം പറഞ്ഞത്:
ഈ എന്നെ ഒരാവശ്യത്തിന് സമീപിച്ച ഒരു വനിതമായുമായി ഞാന്‍ സഭ്യേതരമായ ഭാഷയില്‍ വര്‍ത്തമാനം പറയുകയുണ്ടായി എന്ന വാര്‍ത്തകള്‍ പ്രചരപിച്ചുകൊണ്ടിരിക്കുയാണ്. എന്റെ അറിവില്‍ എന്നെ ഏതാവശ്യത്തിന് സമീപിക്കുന്ന ആരോടും നല്ല നിലയില്‍ മാത്രമാണ് പ്രതികരിച്ചിട്ടുള്ളത് എന്നാണ് എന്റെ പൂര്‍ണ വിശ്വാസം.
അസാധ്യമായ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് എന്ന സമീപിക്കുന്നത് എങ്കില്‍ പോലും പരമാവധി നല്ല നിലലയില്‍ സംസാരിക്കാനാണ് ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്റെ ആ സ്വഭാവത്തെക്കുറിച്ച് നല്ല ബോധ്യമുള്ളവരാണ് എന്റെമുന്നിലിരിക്കുന്ന ഈ മാധ്യമ സുഹൃത്തുക്കള്‍. അതുകൊണ്ടു തന്നെ എന്റെ ഭാഗത്തുനിന്നും അങ്ങനെയൊരു വീഴ്ച സംഭവിച്ചിട്ടുള്ളതായി എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല.
ഞാന്‍ എന്തെങ്കിലും ഒരു തെറ്റ് ആരോടെങ്കിലും ചെയ്തതായി തോന്നിയിട്ടില്ല. ഈ കാര്യത്തില്‍ ശരിതെറ്റുകള്‍ മനസിലാക്കേണ്ടത് ഞാന്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുള്ളത് ഇതിലെ ശരിതെറ്റുകള്‍ അദ്ദേഹം വസ്തുനിഷ്ഠമായി ഏതു ഏജന്‍സിയിലൂടെയായാലും അന്വേഷിക്കട്ടെ.
അതിലൂടെ എനിക്ക് എന്റെ നിരപാധിത്വം തെളിയിക്കാന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നത്. എന്നാല്‍ എന്റെ പാര്‍ട്ടിയിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലും ഞാന്‍ നാളിതുവരെ ഉയര്‍ത്തിപ്പടിച്ച രാഷ്ട്രീയ ധാര്‍മികതയുണ്ട്. എന്റെ പാര്‍ട്ടി ഒരുനാളും തലകുനിച്ച് നില്‍ക്കേണ്ടതി വരില്ല എന്നതാണ് എന്റെ ആഗ്രഹം.
എലത്തൂരിലെ വോട്ടര്‍മാരോട് തെരഞ്ഞെടുപ്പു വേളയില്‍ ഞാന്‍ പറഞ്ഞത് എന്നെയോര്‍ത്ത് ലജ്ജിക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാക്കില്ല എന്നാണ്. മാധ്യമങ്ങളോടും ഈ വാര്‍ത്ത പ്രചരിപ്പിക്കുന്നവരോടും എന്നെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്ന എന്റെ മണ്ഡലത്തിലെ വോട്ടര്‍മാരോടും കേരളത്തിലെമ്പാടുമുള്ള പാര്‍ട്ടി പ്രവര്‍ത്തകരോടും ഇടതുപക്ഷത്തിലുള്ള വിശ്വായം ഊട്ടിയുറപ്പിക്കേണ്ട ബാധ്യത എനിക്കുണ്ട്.
ഈ സാഹചര്യത്തില്‍ എന്റെ ആദ്യത്തെ കടമ ശരിതെറ്റുകള്‍ പരിശോധിക്കുകയെന്നതിനേക്കാള്‍ ഉപരിയായിട്ട് ഈ രാഷ്ട്രീയ ധാര്‍മ്മികതെ സംരക്ഷിക്കേണ്ട നിലപാട് സ്വീകരിക്കുകയെന്നതാണ്. ഈ വിവരം അല്പപസമയം മുമ്പ് മുഖ്യമന്ത്രിയെ അറിയിച്ചടുണ്ട്. ആ തീരുമാനം ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഞാനിപ്പോള്‍ മന്ത്രിയല്ല എന്നതാണ്.
ഏതെങ്കിലും തരത്തിലുള്ള കുറ്റസമ്മതമല്ല. മറിച്ച് ഞാന്‍ ആവര്‍ത്തിച്ചു പറയുന്നത് ഈ സര്‍ക്കാറിന്റെ രാഷ്ട്രീയ യശസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ വേണ്ടിയാണിത്. മുന്നണിയുടെയും പ്രവര്‍ത്തകന്മാരുടെ വിശ്വാസം എന്നിവ ഉയര്‍ത്തിപ്പിടിക്കുന്നതിന് ഈ സ്ഥാനത്ത് തുടരുന്നത് നല്ലതല്ല എന്ന് ഉത്തമ ബോധ്യമുള്ളതുകൊണ്ടാണ്. ആ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ ഈ മന്ത്രിസഭയുടെ ഭാഗമല്ല എന്ന് അറിയിക്കുയാണ്.