തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും ഐ.എ.എസ് ഐ.പി.എസ് ഉദ്യോഗസ്ഥരുടെയും നിയമലംഘനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് ‘അത് ചിലപ്പോള്‍ സുരക്ഷാ കാരണങ്ങള്‍ കൊണ്ടാവാം’ എന്ന് ഗതാഗത മന്ത്രിയുടെ മറുപടി. ഗതാഗത നിയമലംഘനത്തിന്റെ ശിക്ഷ വര്‍ധിപ്പിച്ചതു വിശദീകരിച്ചുള്ള വാര്‍ത്താസമ്മേളനത്തിനിടെയാണ് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ ഇങ്ങനെ പറഞ്ഞത്.
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മോട്ടോര്‍വാഹന നിയമ വ്യവസ്ഥകളോട് വിയോജിപ്പുകള്‍ ഉണ്ടെങ്കിലും നിയമലംഘനത്തിന്റെ ശിക്ഷ വര്‍ധിപ്പിച്ചതിനോട് യോജിപ്പാണെന്നും ഗതാഗതി മന്ത്രി പറഞ്ഞു.
‘മൂന്നാംതിയ്യതി മുതല്‍ ഒരാഴ്ചയ്ക്കാലം വിവിധ കുറ്റകൃത്യങ്ങളില്‍ ഓരോ ദിവസവും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പരിശോധനകളായിരിക്കും നടക്കുക. ‘ മന്ത്രി വ്യക്തമാക്കി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അതിനിടെ, മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ക്ക് ഉയര്‍ന്ന പിഴ ഈടാക്കാനുള്ള തീരുമാനം നാളെ മുതല്‍ പ്രാബല്യത്തില്‍വരും. ബൈക്കില്‍ യാത്ര ചെയ്യുന്നവര്‍ക്കെല്ലാം ഹെല്‍മറ്റ് നിര്‍ബന്ധമാക്കുകയും പിഴ നൂറില്‍ നിന്നും ആയിരത്തിലേക്ക് ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നയാളും കൂടെയാത്ര ചെയ്യുന്ന കുട്ടികള്‍ അടക്കമുള്ളവരും ഹെല്‍മറ്റ് ധരിക്കണം.
പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ചാല്‍ ഉമടയ്ക്ക് മൂന്നുവര്‍ഷം തടവും 25000 രൂപ പിഴയുമാണ് ശിക്ഷ. വാഹന രജിസ്‌ട്രേഷന്‍ ഒരുവര്‍ഷത്തേക്ക് റദ്ദാക്കുകയും ചെയ്യും. പ്രായപൂര്‍ത്തിയാകാതെ വാഹനമോടിച്ച് പിടിക്കപ്പെടുന്നവര്‍ക്ക് 25ാം വയസിലേ ലൈസന്‍സിന് അപേക്ഷിക്കാന്‍ സാധിക്കൂവെന്നും പുതിയ നിയമത്തില്‍ പറയുന്നു.
നിയമലംഘനത്തിന് ലൈസന്‍സ് സസ്‌പെന്റ് ചെയ്യപ്പെടുന്നവരെ ബോധവത്കരണത്തിനും സാമൂഹ്യപ്രവര്‍ത്തനത്തിനും അയക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്ക് ആറുമാസം തടവും പതിനായിരം രൂപയുമാണ് ശിക്ഷ. അമിത വേഗതയ്ക്ക് പിഴ 400ല്‍ നിന്നും നാലായിരമാക്കി.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സിഗ്നല്‍, വണ്‍വേ ലംഘനം, ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നിവയ്ക്കുള്ള പിഴ 1000 രൂപയില്‍ നിന്നും 5000 രൂപയാക്കി. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് മാത്രമല്ല, ഡ്രൈവിങ്ങിനിടെ കയ്യില്‍ പിടിക്കുന്നതും നിയമലംഘനമാകും.