| Saturday, 2nd February 2019, 1:55 pm

നേരത്തെയുള്ള എം.ഡിമാരെ മാറ്റിയത് കഴിവ് കെട്ടവരായത് കൊണ്ടല്ല; തച്ചങ്കരിയുടെ സ്ഥാന മാറ്റത്തെ കുറിച്ച് എ.കെ ശശീന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി എം.ഡി സ്ഥാനത്ത് നിന്നും ടോമിന്‍. ജെ. തച്ചങ്കരിയെ മാറ്റിയതില്‍ അസ്വാഭാവികതയില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍.

ലാഭത്തിന്റെ പേരിലല്ല എം.ഡിമാരെ മാറ്റുന്നതെന്നും ഒരു ഉദ്യോഗസ്ഥന്റെ മാറ്റവും അജണ്ടയായി വരാറുമില്ലെന്നും മന്ത്രി പറഞ്ഞു. ഔട്ട് ഓഫ് അജണ്ടയായാണ് തച്ചങ്കരിയുടെ സ്ഥാനമാറ്റം വന്നതെന്ന വാര്‍ത്തകള്‍ ശ്രദ്ധിച്ചു. അത് തെറ്റായ കാര്യമാണ്. ഒരു ഉദ്യോഗസ്ഥന്റെ തസ്തികമാറ്റവും അജണ്ടയായി വരാറുമില്ലെന്നും മന്ത്രി പറഞ്ഞു.

ഉദ്യോഗസ്ഥരുടെ പുനര്‍വിന്യാസം സംബന്ധിച്ച പ്രൊപ്പോസല്‍ വയ്ക്കുന്നത് ചീഫ് സെക്രട്ടറിയാണ്. മുഖ്യമന്ത്രിയോട് ചീഫ് സെക്രട്ടറി ഈ പ്രൊപ്പോസല്‍ സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ടാകാമെന്നും മന്ത്രി പറഞ്ഞു.


കര്‍ണന്‍ ടെസ്റ്റ്യൂബ് ശിശു, പശു ഓക്‌സിജന്‍ പുറത്തുവിടും; ബി.ജെ.പി നേതാക്കളുടെ മണ്ടത്തരം എടുത്തുപറഞ്ഞ് കേരളാ ശാസ്ത്ര കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയുടെ വിമര്‍ശനം


അന്ന് പത്തോ പതിനഞ്ചോ പേരുടെ തസ്തികമാറ്റം ഉണ്ടായി. അക്കൂട്ടത്തിലെ ഒരു തസ്തിക മാറ്റം മാത്രമാണ് ടോമിന്‍ തച്ചങ്കരിയുടേതെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയല്ല ചീഫ് സെക്രട്ടറിയാണ് സ്ഥാനമാറ്റം സംബന്ധിച്ച പ്രൊപ്പോസല്‍ വയ്ക്കുന്നത്.

കെ.എസ്.ആര്‍.ടി.സിയുടേത് എന്നല്ല ഏത് പൊതുമേഖല സ്ഥാപനത്തിന്റേയും മേധാവികളെ മാറ്റുന്നത് ലാഭ നഷ്ടക്കണക്കിന്റെ അടിസ്ഥാനത്തിലല്ല. ലാഭമുണ്ടാക്കിയവരെ സ്ഥിരം നിയമിക്കുകയും ഇല്ല.

സി.എം.ഡിമാരെ മാറ്റിക്കൊണ്ടിരിക്കും. അത് ഭരണപരമായ സൗകര്യവുമായി ബന്ധപ്പെട്ട മാറ്റമാണ്. നേരത്തെയുള്ള സി.എം.ഡിമാരെ മാറ്റിയത് കഴിവ് കെട്ടവരായത് കൊണ്ടല്ലെന്നും മന്ത്രി പറഞ്ഞു.

We use cookies to give you the best possible experience. Learn more