| Tuesday, 16th August 2016, 12:38 pm

മോഷണ വിശേഷം അഥവാ മോഷണം വിദ്വാന് ഭൂഷണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വെറുമൊരു മോഷ്ടാവാമെന്നെ കള്ളനെന്നു വിളിക്കുന്നതു തന്നെയാണ് പ്രശ്‌നം. പാവം റൊമേനിയക്കാര്‍, വലുതായൊന്നും കിട്ടിയതുമില്ല: കേസില്‍ കുടുങ്ങുകയും ചെയ്തു എന്ന സഹാനുഭൂതിയോടെ കാര്യത്തെ സമീപിച്ചവര്‍ ഏറെയാണ്. പക്ഷേ, ഒന്നോര്‍ത്തു നോക്കു. അവര്‍ക്കും മുന്‍പ്, മോഷണകല ആരംഭിച്ച ഘട്ടത്തില്‍ ആ ആദി പിതാമഹന്മാര്‍, കുലഗുരുക്കള്‍ എത്ര സാഹസികമായാണ്, വിഭവരഹിതരായാണ് ആ തൊഴിലില്‍ ഇറങ്ങിയിട്ടുണ്ടാവുക?


കമ്പ്യൂട്ടര്‍ മേഖലയിലെ കുതിച്ചു ചാട്ടം നമ്മുടെ പഴയ തസ്‌കര സങ്കല്‍പത്തെത്തന്നെ തച്ചുടച്ചു കളഞ്ഞു. ഒരു നവീന മാതൃക തന്നെ തസ്‌കര രൂപത്തിന് വന്നു ചേരുകയും ചെയ്തു. ആദി തസ്‌കര സംഘങ്ങള്‍ക്കുണ്ടായിരുന്ന കോലമേ ആയിരിക്കില്ല നമ്മുടെ ഗ്രേറ്റ് ട്രെയിന്‍ റോബര്‍മാര്‍ക്കുണ്ടായിരുന്നത്. തീര്‍ത്തും പരിഷ്‌കൃതമാവണം വേഷം. ഒരു കൗബോയ് മാതൃക. അനിവാര്യമായും ഒരു ഇരട്ടക്കുഴല്‍ തുപ്പാക്കിയും ഉണ്ടായിരുന്നിരിക്കും.


| ഒപ്പീനിയന്‍: എ.കെ രമേശ് |


എ.ടി.എം മോഷണവുമായി ബന്ധപ്പെട്ട തെരച്ചില്‍ എന്നെ കൊണ്ടു ചെന്നെത്തിച്ചത് ഭാവിയിലെ കുറ്റകൃത്യങ്ങളിലേക്കാണ്.

വെറുമൊരു മോഷ്ടാവാമെന്നെ കള്ളനെന്നു വിളിക്കുന്നതു തന്നെയാണ് പ്രശ്‌നം. പാവം റൊമേനിയക്കാര്‍, വലുതായൊന്നും കിട്ടിയതുമില്ല: കേസില്‍ കുടുങ്ങുകയും ചെയ്തു എന്ന സഹാനുഭൂതിയോടെ കാര്യത്തെ സമീപിച്ചവര്‍ ഏറെയാണ്.

പക്ഷേ, ഒന്നോര്‍ത്തു നോക്കു. അവര്‍ക്കും മുന്‍പ്, മോഷണകല ആരംഭിച്ച ഘട്ടത്തില്‍ ആ ആദി പിതാമഹന്മാര്‍, കുലഗുരുക്കള്‍ എത്ര സാഹസികമായാണ്, വിഭവരഹിതരായാണ് ആ തൊഴിലില്‍ ഇറങ്ങിയിട്ടുണ്ടാവുക?

ഒരു കവര്‍ച്ചക്കാരന് ഒരുദിവസം എത്ര ഇരകള്‍ കിട്ടും? ഏറിയാല്‍ അഞ്ചോ ആറോ. എത്ര നൂറ്റാണ്ടുകളായിരിക്കണം മോഷണകലയില്‍ വേണ്ട നവീകരണമേതുമില്ലാതെ ആ കുലഗുരുക്കന്മാരും അവരുടെ വംശപരമ്പരകളും മടുപ്പ് ഒട്ടുമില്ലാതെ, ഒരേ തരം തൊഴിലില്‍ കഴിഞ്ഞിരിക്കുക?

തീവണ്ടിയുടെ കണ്ടുപിടുത്തമാണത്രെ ഈ സുകുമാരകലക്ക് കുറേക്കൂടി വ്യാപ്തിയും ഗരിമയുമൊക്കെ ഉണ്ടാക്കിക്കൊടുത്തത്. ഒറ്റയടിക്ക് ഒരു കൃത്യത്തില്‍ 200-300 ഇരകളെ ഒന്നിച്ചു കിട്ടുമാറായി. ഓര്‍മ്മയില്ലേ 1963ലെ “ഗ്രേറ്റ് ട്രെയിന്‍ റോബറി” ? ഗ്ലാസ്‌ഗോ മുതല്‍ ലണ്ടന്‍ വരെ ഓടിയിരുന്ന ആ തീവണ്ടിയാണ് മോഷണത്തിന് ഒരു മാന്യത വരുത്തിത്തീര്‍ത്തത്.


തീവണ്ടിയുടെ കണ്ടുപിടുത്തമാണത്രെ ഈ സുകുമാരകലക്ക് കുറേക്കൂടി വ്യാപ്തിയും ഗരിമയുമൊക്കെ ഉണ്ടാക്കിക്കൊടുത്തത്. ഒറ്റയടിക്ക് ഒരു കൃത്യത്തില്‍ 200-300 ഇരകളെ ഒന്നിച്ചു കിട്ടുമാറായി. ഓര്‍മ്മയില്ലേ 1963ലെ “ഗ്രേറ്റ് ട്രെയിന്‍ റോബറി” ? ഗ്ലാസ്‌ഗോ മുതല്‍ ലണ്ടന്‍ വരെ ഓടിയിരുന്ന ആ തീവണ്ടിയാണ് മോഷണത്തിന് ഒരു മാന്യത വരുത്തിത്തീര്‍ത്തത്.


അന്നത്തെ 26 ലക്ഷം പൗണ്ട്, എന്നു വെച്ചാല്‍, ഇന്നത്തെ കണക്കിന് 460 ലക്ഷം പൗണ്ട് (രൂപയിലാക്കാന്‍ അതിനെ 90 കൊണ്ട് പെരുക്കിയാല്‍ മതി) ഒറ്റയടിക്ക് കൈയ്യിലായ ആദ്യത്തെ മാന്യമായ ഒരു തട്ടിപ്പായി മാറി അത്.

ഇരകളാക്കപ്പെട്ടവരുടെ എണ്ണവും ഒറ്റയടിക്ക് കുതിച്ചുയര്‍ന്നു. എക്‌സ്‌പൊണെന്‍ഷ്യല്‍ എന്ന് ഇംഗ്ലീഷില്‍ പറയും. സാങ്കേതിക വിദ്യാ വികാസത്തോടെ മോഷണകലയില്‍ അതുണ്ടാക്കിയ സ്വാധീനം ചെറുതല്ല.

കമ്പ്യൂട്ടര്‍ മേഖലയിലെ കുതിച്ചു ചാട്ടം നമ്മുടെ പഴയ തസ്‌കര സങ്കല്‍പത്തെത്തന്നെ തച്ചുടച്ചു കളഞ്ഞു. ഒരു നവീന മാതൃക തന്നെ തസ്‌കര രൂപത്തിന് വന്നു ചേരുകയും ചെയ്തു. ആദി തസ്‌കര സംഘങ്ങള്‍ക്കുണ്ടായിരുന്ന കോലമേ ആയിരിക്കില്ല നമ്മുടെ ഗ്രേറ്റ് ട്രെയിന്‍ റോബര്‍മാര്‍ക്കുണ്ടായിരുന്നത്. തീര്‍ത്തും പരിഷ്‌കൃതമാവണം വേഷം. ഒരു കൗബോയ് മാതൃക. അനിവാര്യമായും ഒരു ഇരട്ടക്കുഴല്‍ തുപ്പാക്കിയും ഉണ്ടായിരുന്നിരിക്കും.

ആദികുല മൂപ്പന്മാരോ, മേലാകെ കിലോ എണ്ണയോ പുരട്ടി, കാണുമ്പൊഴെ അറപ്പുണ്ടാക്കുന്ന കോലങ്ങള്‍. അവിടെ നിന്ന് ട്രെയിന്‍ റോബറിലേക്കുള്ള രൂപ പരിണാമം പുഴുവില്‍ നിന്ന് ശലഭത്തിലേക്കുള്ളതു തന്നെ.


എന്നാല്‍ കമ്പ്യൂട്ടര്‍ കാലമായപ്പോഴോ? ഗ്രേറ്റ് ലീപ് എന്നു പറഞ്ഞാല്‍ പോരാ. കൊള്ള മുതലിന്റെ കാര്യത്തിലായാലും, ഇരകളാക്കപ്പെട്ടവരുടെ വലുപ്പത്തിന്റെ കാര്യത്തിലായാലും അനേകായിരമല്ല, അനേക ലക്ഷം മടങ്ങായാണ് കുതിച്ചു ചാട്ടം. ട്രെയിന്‍ റോബര്‍ക്ക് സാദാ മോഷ്ടാവിനുള്ളതിനേക്കാള്‍ സാങ്കേതിക വിവരം ഒരു കാര്യത്തില്‍ മതി. തോക്ക് ഉപയോഗിക്കുന്ന കാര്യത്തില്‍.


എന്നാല്‍ കമ്പ്യൂട്ടര്‍ കാലമായപ്പോഴോ? ഗ്രേറ്റ് ലീപ് എന്നു പറഞ്ഞാല്‍ പോരാ. കൊള്ള മുതലിന്റെ കാര്യത്തിലായാലും, ഇരകളാക്കപ്പെട്ടവരുടെ വലുപ്പത്തിന്റെ കാര്യത്തിലായാലും അനേകായിരമല്ല, അനേക ലക്ഷം മടങ്ങായാണ് കുതിച്ചു ചാട്ടം. ട്രെയിന്‍ റോബര്‍ക്ക് സാദാ മോഷ്ടാവിനുള്ളതിനേക്കാള്‍ സാങ്കേതിക വിവരം ഒരു കാര്യത്തില്‍ മതി. തോക്ക് ഉപയോഗിക്കുന്ന കാര്യത്തില്‍. മറ്റേ കക്ഷി വെറും പിച്ചാത്തി കൊണ്ട് കാര്യം നടത്തിയപ്പോഴാണ് തീവണ്ടി എന്ന പുതിയ സാങ്കേതിക വിദ്യ പ്രയോഗത്തിലായതോടെ, നവീന തുപ്പാക്കിയുടെ സാങ്കേതിക വിദ്യയുമായി അന്നേക്ക് കുറേക്കൂടി മാന്യതയാര്‍ജിച്ച നമ്മുടെ ട്രെയിന്‍ റോബര്‍ കടന്നു വരുന്നത്.

പക്ഷേ വെറും തോക്കിനു പകരം, അത്യന്താധുനിക വിവര സാങ്കേതിക വിദ്യയുടെ പൊലിമയുമായാണ് സൈബര്‍ കുറ്റവാളി പ്രത്യക്ഷപ്പെടുന്നത്. പ്രത്യക്ഷത്തില്‍ത്തന്നെ മാന്യതയേറിയവര്‍. അയ്യപ്പപ്പണിക്കര്‍ പാടിയത് ഇവരെപ്പറ്റിയോ എന്നു തോന്നിപ്പിക്കാവുന്ന ആകര്‍ഷകരൂപങ്ങള്‍. കളവുമുതലിന്റെ കാര്യത്തിലാകട്ടെ, ഒറ്റയടിക്ക് ഒന്നിച്ച് വലയിലാക്കാനാവുന്ന ഇരകളുടെ കാര്യത്തിലാകട്ടെ, എന്തൊരു കുതിച്ചു ചാട്ടം  സൂപ്പര്‍ സോണിക് വേഗത !

തുടക്കത്തിലേ കണ്ടു, പഴയ ഒരു മോഷ്ടാവിന്റെ അനന്തമായ കാത്തിരിപ്പ്. ഇര വന്നാല്‍ വന്നു. കിട്ടിയാല്‍ത്തന്നെ അഞ്ചോ ആറോ മാത്രം. എന്നാലിവിടെ ഒറ്റയടിക്ക് വലയിലാവുന്നത് ദശലക്ഷങ്ങളാണ്.


പേടിപ്പെടുത്താനല്ലെന്ന മുഖവുരയോടെ മാര്‍ക്ക് ഗുഡ്മാന്‍ പറയുന്നു.: When everything is connected,everyone is vulnerable.ഏതു നിമിഷവും ഏതു ഭാഗത്തു നിന്നും ആക്രമിക്കപ്പെടാം. മേലാകെ കരിയോയില്‍ പൂശിയ ആ പഴയ പാവം കള്ളനില്‍ നിന്ന് ഹാക്കറിലേക്കുള്ള പരിണാമം അത്രക്ക് ഭീമാകാരമാണ്


2007 ലെ കുപ്രസിദ്ധമായ ടി.ജെ. മാക്‌സ് സൈബര്‍ തട്ടിപ്പില്‍ 45 ദശലക്ഷം ഇടപാടുകാരുടെ ഫൈനാന്‍ഷ്യല്‍ ഡാറ്റയാണ് ഒറ്റയടിക്ക് കുത്തിച്ചോര്‍ത്തപ്പെട്ടത്. 2011ലെ സോണി പ്ലേ സ്റ്റേഷനിലെ ഹാക്കിങ്ങില്‍ കുടുങ്ങിയത് 77 ദശലക്ഷം ഓണ്‍ലൈന്‍  ക്രെഡിറ്റ് കാര്‍ഡ് രേഖകളാണ്. പരുക്കുകളില്‍ നിന്ന് രക്ഷപ്പെടാന്‍ സോണി ചെലവാക്കേണ്ടി വന്നത് 100 കോടി ഡോളറും. 110 മില്യണ്‍ അക്കൗണ്ടുകളാണ് 2013 ല്‍ ടാര്‍ജറ്റ് സ്റ്റോഴ്‌സില്‍ നിന്ന് ക്രിസ്മസ് കാലത്ത് 17 വയസുള്ള ഒരു പയ്യന്‍ ഹാക്ക് ചെയ്തത്!

അതേപ്പറ്റി ഏറെ ഗവേഷണം നടത്തിയ മാര്‍ക്ക് ഗുഡ്മാന്‍ പറഞ്ഞത് മാനവചരിത്രത്തില്‍ അന്നേ തിയ്യതി വരെ ഏതെങ്കിലുമൊരു വസ്തു, ഒന്നിച്ച് 110 മില്യണ്‍ മോഷണം നടന്നിട്ടില്ലെന്നാണ്. അസാദ്ധ്യം എന്നു തോന്നിപ്പിക്കുന്ന അത്രക്ക് ഭീമാകാരന്‍ കൊള്ളകള്‍ക്കുള്ള സാധ്യതകളാണ് തുറന്നിട്ടു കിട്ടുന്നത്!

പേടിപ്പെടുത്താനല്ലെന്ന മുഖവുരയോടെ മാര്‍ക്ക് ഗുഡ്മാന്‍ പറയുന്നു.: When everything is connected,everyone is vulnerable.ഏതു നിമിഷവും ഏതു ഭാഗത്തു നിന്നും ആക്രമിക്കപ്പെടാം. മേലാകെ കരിയോയില്‍ പൂശിയ ആ പഴയ പാവം കള്ളനില്‍ നിന്ന് ഹാക്കറിലേക്കുള്ള പരിണാമം അത്രക്ക് ഭീമാകാരമാണ്.

മോഷണ ശാസ്ത്രത്തില്‍ പണ്ഡിതരായ വായനക്കാരില്‍ ആരെങ്കിലും ഇടപെട്ട് ഈ കുറിപ്പിനെ ഒന്ന് അപ്‌ഡേറ്റ് ചെയ്യുമോ?

We use cookies to give you the best possible experience. Learn more