ഈയിടെയായി തലങ്ങും വിലങ്ങും പാഞ്ഞെത്തുകയാണ് സന്ദേശങ്ങൾ. പാചക വാതകത്തിന്റെ വില, ഒരു പഠനം എന്ന തലക്കെട്ടിലാണ് കടിതം. കൊടുത്ത കണക്ക് ഇതാണ്;
“കിട്ടുന്ന അവസരം മുഴുവൻ കേന്ദ്രത്തെ കുറ്റം പറഞ്ഞ് ജനത്തിന്റെ കണ്ണ്കെട്ടാം എന്നാണ് ഈ മണ്ടന്മാർ കരുതി ഇരിക്കുന്നത്. കണക്കു പഠിച്ചവരല്ലേ മലയാളികൾ, ഈ പറഞ്ഞ കണക്ക് ഒന്ന് കൂട്ടി നോക്കിക്കേ. 5% ആണോ വലുത് 55% ആണോ. അതുകൊണ്ട് ഈ മെസ്സേജ് കഴിയാവുന്ന അത്രയും ആൾക്കാർക്ക് ഷെയർ ചെയ്യണം. കാരണം കേരള സർക്കാർ കൊള്ള അടിക്കുന്നത് കുടി ജനം അറിയണം. കുറച്ചു പേരെങ്കിലും കേരള സർക്കാരിന്റെ ഗ്യാസ് കൊള്ള അറിയുമല്ലോ. അത് ഒരു ആശ്വാസം ആണ്”
“ഗാർഹികാവശ്യത്തിനുള്ള എൽ.പി.ജിക്ക് 5 ശതമാനം ജി.എസ്.ടിയാണ് ഈടാക്കുന്നത്. അത് കേന്ദ്രവും സംസ്ഥാനങ്ങളും തുല്യമായി വീതിക്കുകയാണ്. 2.5 ശതമാനം വീതം. കേന്ദ്രം 5 ശതമാനവും സംസ്ഥാനം 55 ശതമാനവും ഈടാക്കുന്നു എന്ന അവകാശവാദം തെറ്റാണ്. ജി.എസ്.ടി. സ്ലാബ് എത്രയെന്ന് സെൻട്രൽ ബോഡ് ഓഫ് ഡയരക്ട് ടാക്സസ് & കസ്റ്റംസിന്റെ വെബ്സൈറ്റ് നോക്കിയാലറിയാം.
നാച്ചുറൽ ഗ്യാസ് ആന്റ് പെട്രോളിയം മന്ത്രാലയത്തിന് കീഴിലുള്ള പ്പാനിങ്ങ് ആന്റ് അനാലിസിസ് സെൽ (PPAC) 2021 മെയിൽ പ്രസിദ്ധ പ്പെടുത്തിയ റിപ്പോർട്ടിലെ ഈ ഭാഗവും അവർ ഉദ്ധരിച്ചു ചേർക്കുന്നുണ്ട്.
14.2 കിലോ സിലിണ്ടറിന് നൽകുന്ന ഡീലർ കമ്മീഷൻ 61 രൂ 84 പൈസയാണെന്നും ആ രേഖ പറയുന്നു. അത് 5.50 ആണെന്ന് തട്ടി വിടുന്നത് പച്ച നുണയാണെന്നും ആൾട്ട് ന്യൂസ് വെളിപ്പെടുത്തുന്നു. താഴെ കൊടുത്ത പട്ടികയിലെ ചുകപ്പ് വരയിട്ട ഭാഗം നോക്കിയാൽ കാര്യം മനസ്സിലാവും.
Content Highlight: AK Ramesh article about LPG cylinder price and the taxes imposed by central and state governments