ആത്മീയ വ്യവസായത്തിന്റെ മാഫിയാ വത്ക്കരണമാണ് നരേന്ദ്ര ധാബോല്‍ക്കറുടെ രക്തസാക്ഷിത്വത്തിന് പിന്നില്‍. അനുദിനം ഇങ്ങനെ രാക്ഷസീയ വത്ക്കരിക്കപ്പെടുന്ന കപടഭക്തി- ആത്മീയ വ്യവസായത്തിന് വെള്ള പൂശുകയാണ് വത്സല ടീച്ചര്‍! പി. വത്സല എന്ന എഴുത്തുകാരി ആത്മീയവാദിയായി മാറിയാല്‍ അവര്‍ക്കൊഴികെ മറ്റാര്‍ക്കും നഷ്ടമില്ല. പക്ഷേ പോകുന്ന പോക്കില്‍ വിപ്ലവപ്രസ്ഥാനങ്ങള്‍ക്ക് ഒരു തൊഴി കൂടി കൊടുക്കാന്‍ ശ്രമിക്കുന്നതാണ് രസകരം.
സ്ലോ ഗണ്‍ / എ.കെ രമേശ്
അമേരിക്കന്‍ അംബാസിഡര്‍ നാന്‍സി പവലിനെ പങ്കെടുപ്പിച്ച് കൊണ്ട് ദല്‍ഹിയില്‍ നടത്താനിരിക്കുന്ന സ്വീകരണയോഗത്തിന്റെ വാര്‍ത്ത ഇന്നത്തെ 27-9-13 പത്രത്തിലാണ് വന്നത്. നാന്‍സി പവലിനെക്കാള്‍ താരമൂല്യം അമൃതാനന്ദമയിക്കുണ്ടെന്ന് മോഡിക്കറിയാം.
” അമ്മയെപ്പോലുള്ള മഹാത്മാക്കളാണ് ഭാരതത്തിന്റെ അടിത്തറയുണ്ടാക്കിയതെന്ന് നാം മനസിലാക്കണം” എന്ന് മോഡി പറഞ്ഞതിന്റെ അര്‍ത്ഥം നമുക്ക് മനസിലാകും. നാന്‍സി പവലിന്‍- നരേന്ദ്ര മോഡി- അമൃതാനന്ദമയി ബന്ധത്തിന്റെ രാഷ്ട്രീയവും നമുക്ക് മനസിലാവും.
എന്നാല്‍ അതോടൊപ്പം മറ്റൊരു പേര് ചേര്‍ത്ത് കാണുമ്പോള്‍ നാം വല്ലാതെ വിവശരായിപ്പോകും. നാന്‍സി പവലിനും നരേന്ദ്ര മോഡിക്കും അമൃതാനന്ദമയിക്കും പൊതുവായുള്ള എന്ത് ഘടകമാണ് വത്സലടീച്ചറെ ഈ കണ്ണിയില്‍ ചേര്‍ക്കുന്നത് എന്നോര്‍ത്ത് അമ്പരന്നുപോകും ഏതൊരു മലയാളി വായനക്കാരനും.
” തൊട്ടുണര്‍ത്താന്‍ ഒരു ചെറുവിരല്‍” എന്ന മാതൃഭൂമി എഡിറ്റ് പേജ് ലേഖനത്തിലൂടെ മലയാളത്തിന്റെ അഭിമാനമായ പി. വത്സല ചെയ്യുന്നതെന്താണ്? അവരുടെ രചനകളെ നെഞ്ചേറ്റിയ വായനക്കാര്‍ക്ക് അവരെക്കുറിച്ചുണ്ടായിരുന്ന ധാരണകളാകെ തകിടം മറിക്കുകയാണ് ഇടതുകൈ കൊണ്ട് എഴുതിയ ആ സ്‌തോത്ര ഗീതം!
അടുത്തപേജില്‍ തുടരുന്നു
യുക്തി ചിന്തയുടെ കുഞ്ഞിക്കണ്ണ് കുത്തിപൊട്ടിച്ചുകളയേണ്ടത് ചൂഷകവ്യവസ്ഥയുടെ ആവശ്യമാണ്. അന്ധവിശ്വാസ വ്യവസായം കോര്‍പ്പറേറ്റ് വത്ക്കരിക്കപ്പെട്ട ഒരു കാലത്ത് ,ആശാറാം ബാപ്പുവിന്റേയും സ്വാമി അമൃത ചൈതന്യ എന്ന സന്തോഷ് മാധവന്റേയും സങ്കീര്‍ത്തനങ്ങള്‍ ഏറെ ഉച്ചത്തില്‍ മുഴങ്ങിയിരുന്നല്ലോ?സ്‌റ്റേറ്റ് -ടെമ്പിള്‍- കോര്‍പ്പറേറ്റ് കോംപ്ലക്‌സ് അതിശക്തമായി തീര്‍ന്നൊരു കാലത്ത് മുഖ്യധാരാ എഴുത്തുകാരെപ്പോലും കൂലിയെഴുത്തുകാരാക്കി മാറ്റാന്‍ അവര്‍ക്ക് കഴിയുമെന്ന് നാം നേരിട്ട് കണ്ടതാണ്
[]”ജീവിതം ധൂര്‍ത്തടിച്ചു കളയുന്നവര്‍ക്ക് അമ്മ ഒരു ആള്‍ദൈവമായി മാറിയിരിക്കുന്നു. നന്നായി. അപ്പോള്‍ തത്വമസി പറയുന്നതും അതു തന്നെ”. ആള്‍ ദൈവമല്ല സാക്ഷാല്‍ ദൈവമാണ് അമൃതാനന്ദമയി എന്നാണോ ടീച്ചര്‍ ഉദ്ദേശിച്ചത്?
ജീവിതം ധൂര്‍ത്തടിക്കാനുള്ളതല്ല, പൊരുതി നേടിയെടുക്കാനുള്ളതാണ് എന്ന് കരുതുന്നവരുണ്ടല്ലോ; അവര്‍ക്കാരാണ് ഈ അമൃതാനന്ദമയി എന്ന കാര്യം ടീച്ചര്‍ ഓര്‍ക്കേണ്ടതില്ലല്ലോ. ആരെയാണ് ടീച്ചര്‍ ഈ വരികള്‍കൊണ്ട് ഇകഴ്ത്താന്‍ ഉദ്ദേശിച്ചത്?
ആള്‍ദൈവ വ്യവസായത്തോട് നാളിതുവരെ ടീച്ചര്‍ വെച്ചുപുലര്‍ത്തിയ അഭിപ്രായം ഒരു വശത്ത്. സ്‌തോത്ര ഗീതം എഴുതാന്‍ നിര്‍ബന്ധിതമായപ്പോഴുള്ള അന്തര്‍സംഘര്‍ഷം മറുഭാഗത്ത്. ഇതിന് നടുക്ക് എഴുതിപ്പോയ അര്‍ത്ഥ ശൂന്യമായ ഒരു വാചകമാണോ ഇത് ? എന്തുകൊണ്ടാണ് ടീച്ചര്‍ ഇങ്ങനെ പതറിപ്പോകുന്നത്?
സ്‌റ്റേറ്റ് -ടെമ്പിള്‍- കോര്‍പ്പറേറ്റ് കോംപ്ലക്‌സ് അതിശക്തമായി തീര്‍ന്നൊരു കാലത്ത് മുഖ്യധാരാ എഴുത്തുകാരെപ്പോലും കൂലിയെഴുത്തുകാരാക്കി മാറ്റാന്‍ അവര്‍ക്ക് കഴിയുമെന്ന് നാം നേരിട്ട് കണ്ടതാണ്. ആത്മീയ വ്യവസായത്തിന്റെ മാഫിയാ വത്ക്കരണമാണ് നരേന്ദ്ര ധാബോല്‍ക്കറുടെ രക്തസാക്ഷിത്വത്തിന് പിന്നില്‍. അനുദിനം ഇങ്ങനെ രാക്ഷസീയ വത്ക്കരിക്കപ്പെടുന്ന കപടഭക്തി- ആത്മീയ വ്യവസായത്തിന് വെള്ള പൂശുകയാണ് വത്സല ടീച്ചര്‍!
പി. വത്സല എന്ന എഴുത്തുകാരി ആത്മീയവാദിയായി മാറിയാല്‍ അവര്‍ക്കൊഴികെ മറ്റാര്‍ക്കും നഷ്ടമില്ല. പക്ഷേ പോകുന്ന പോക്കില്‍ വിപ്ലവപ്രസ്ഥാനങ്ങള്‍ക്ക് ഒരു തൊഴി കൂടി കൊടുക്കാന്‍ ശ്രമിക്കുന്നതാണ് രസകരം.
” അത്ഭുതകരമായി എനിക്ക് തോന്നിയത് ജാതിയുടെ മേല്‍ക്കീഴ് വ്യവസ്ഥ ഇവിടുത്തെ കുടുംബജീവിത മണ്ഡലത്തില്‍ മാത്രം നിലനില്‍ക്കാന്‍ കൂട്ടാക്കാതെ വിപ്ലവപാര്‍ട്ടികളുടെ രാഷ്ട്രീയ ശിഖരങ്ങള്‍ പോലും കയറിപ്പറ്റി കൊടിപറത്തുന്നതാണ്” വെള്ളാപ്പള്ളിയുടെ കൈയ്യടി നേടാനല്ല ടീച്ചര്‍ ഈ വാചകമെഴുതിയത് എന്ന് ധരിക്കാനാണ് എനിക്കിഷ്ടം.
പക്ഷേ ഈ വാചകമാണ് ഒരുപക്ഷേ മോഡി കേരളത്തില്‍ എത്തിയ ദിവസം ടീച്ചര്‍ എഴുതിയ ലേഖനത്തിന്റെ കാതല്‍ എന്ന് പറയാതെ വയ്യ. പി. വത്സലയുടെ മറ്റ് ലേഖനങ്ങളുടെ എല്ലുറപ്പും യുക്തി ഭദ്രതയും ഈ ലേഖനത്തിനില്ല. അമൃതാനന്ദമയീ മഠത്തിലെ പി.ആര്‍.ഒ വകുപ്പിന്റെ നിര്‍ബന്ധം കൊണ്ട് എഴുതിപ്പോയതാണെന്ന തോന്നലാണ് ആ സ്തുതി ഗീതം വായനക്കാരിലുയര്‍ത്തുക.
അവസാന വരി എങ്ങനെയോ എന്തോ പറഞ്ഞ് അവസാനിപ്പിക്കാനുള്ള തിടുക്കം കൂട്ടലാണ്. പക്ഷേ അതിന് തൊട്ടുമുമ്പത്തെ വാചകം ” അവരുടെ മാര്‍ഗം കാരുണ്യത്തിന്റേതും സ്‌നേഹത്തിന്റെതുമാണ് ” അതുകൊണ്ടല്ലേ ടീച്ചര്‍, കാരുണ്യത്തിന്റേയും സ്‌നേഹത്തിന്റേയും ആള്‍രൂപമായ മോഡിയെ തന്നെ അവര്‍ ക്ഷണിച്ചുവരുത്തിയത്. അത് കണ്ടല്ലേ ടീച്ചര്‍ അമൃതാനന്ദമയിയുടേയും മോഡിയുടേയും കൂടെത്തന്നെ തന്നെയും പ്രതിഷ്ഠിക്കുന്നത്!
അധിക വായനക്ക്:
മലയാളിയുടെ സാംസ്‌കാരിക അപകര്‍ഷതയും അമൃതാനന്ദമയിയും (ഭാഗം ഒന്ന്)
ജീവകാരുണ്യത്തിന്റെ വിപണനമൂല്യവും അമൃതാനന്ദമയിയും(ഭാഗം രണ്ട്)