നികുതിപ്പണത്തിന്റെ 80 ശതമാനവും ജീവനക്കാര്‍ക്കായി ചിലവാക്കുന്നു എന്നു പറയുമ്പോള്‍ അത് എന്തിന് വേണ്ടി എന്ന കാര്യം കൂടി ഓര്‍ക്കണ്ടേ? സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്ക്, ശുശ്രൂഷിക്കുന്ന നഴ്‌സുമാര്‍ക്ക്, വരും തലമുറയെ വാര്‍ത്തെടുക്കുന്ന അധ്യാപകര്‍ക്ക്, ക്രമസമാധാനം പാലിക്കുന്നതിനും മന്ത്രിമാര്‍ക്ക് അകമ്പടി സേവിക്കുന്നതിനുമുള്ള പോലീസുകാര്‍ക്ക് – എന്നു വെച്ചാല്‍ പൊതു ജനങ്ങള്‍ക്ക് കിട്ടുന്ന നാനാതരം സേവനങ്ങള്‍ക്ക് വേണ്ടിയാണ് ഈ പറയപ്പെടുന്ന സംഖ്യ ചിലവാക്കുന്നത്.ഏ.കെ രമേശ് എഴുതുന്നു
പിരിഞ്ഞു കിട്ടുന്ന നികുതിപ്പണത്തിന്റെ 80 ശതമാനവും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കേണ്ടി വന്നാല്‍ ബാക്കി വരുന്ന 95 ശതമാനം ജനങ്ങളുടെയും ക്ഷേമത്തിന് എന്തു ചെയ്യും എന്നാണ് കേരളാ മുഖ്യമന്ത്രി ചോദിക്കുന്നത്. ഇതേ ചോദ്യം വളരെ നേരത്തേ കേള്‍ക്കാന്‍ തുടങ്ങിയതാണ്. 90 കളുടെ തുടക്കം മുതല്‍ക്ക് ലോക ബാങ്കിന്റ എല്ലാ രേഖകളിലും ആവര്‍ത്തിച്ചുന്നയിച്ചുക്കൊണ്ടേയിരിക്കുന്ന ചോദ്യമാണ്.[]
നേരാണ്, നികുതിപ്പണം ചുരുങ്ങി വരുകയാണ്. കാരണം അതീവസമ്പന്നമാരില്‍ നിന്ന് പഴയതു പോലെ പിരിക്കാനാവുന്നില്ല. അവര്‍ക്ക് നല്‍കുന്ന നികുതിയിളവ് ദിവസേന കൂടിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മാത്രം അത്തരക്കാര്‍ അടക്കേണ്ടിയിരുന്ന 5.28 ലക്ഷം കോടിയാണ് ഒഴിവാക്കിക്കൊടുത്തത്.
അതുകൊണ്ടൊക്കെയാണ്് നികുതിവല പരത്തിവിരിക്കേണ്ടി വരുന്നത്. അങ്ങനെയാണ് മുമ്പൊന്നും നികുതി വലയില്‍ പെട്ടിട്ടില്ലാത്ത ബാര്‍ബര്‍ഷാപ്പുകാരനും മുറുക്കാന്‍ കടക്കാരനുമൊക്കെ നികുതയിടക്കേണ്ടി വന്നത്. അതുകൊണ്ടുതന്നെയാണ് സര്‍ക്കാര്‍ പുതുതായി ഏര്‍പ്പെടുത്തിയ പെന്‍ഷന്‍ പദ്ധതിയില്‍ 100 രൂപ നിക്ഷേപിക്കുന്ന പാവപ്പെട്ട ചെരുപ്പുകുത്തിക്കും 35 രൂപ സര്‍വ്വീസ് ടാക്‌സ് അടക്കേണ്ടി വരുന്നത്.
പിരിഞ്ഞു കിട്ടുന്ന സംഖ്യ കുറഞ്ഞു വരുന്ന ഒരു സാഹചര്യത്തില്‍ സര്‍ക്കാറിനെന്തു വഴി എന്നാണ് ചോദ്യം. അത് കുറയാതെ നോക്കുന്നതെങ്ങനെ എന്നായിരുന്നു തോമസ് ഐസക്ക് ധനമന്ത്രിയായപ്പോള്‍ കേരളത്തെ പഠിപ്പിച്ചത്!
ആകട്ടെ, നികുതിപ്പണത്തിന്റെ 80 ശതമാനവും ജീവനക്കാര്‍ക്കായി ചിലവാക്കുന്നു എന്നു പറയുമ്പോള്‍ അത് എന്തിന് വേണ്ടി എന്ന കാര്യം കൂടി ഓര്‍ക്കണ്ടേ? സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്ക്, ശുശ്രൂഷിക്കുന്ന നഴ്‌സുമാര്‍ക്ക്, വരും തലമുറയെ വാര്‍ത്തെടുക്കുന്ന അധ്യാപകര്‍ക്ക്, ക്രമസമാധാനം പാലിക്കുന്നതിനും മന്ത്രിമാര്‍ക്ക് അകമ്പടി സേവിക്കുന്നതിനുമുള്ള പോലീസുകാര്‍ക്ക് – എന്നു വെച്ചാല്‍ പൊതു ജനങ്ങള്‍ക്ക് കിട്ടുന്ന നാനാതരം സേവനങ്ങള്‍ക്ക് വേണ്ടിയാണ് ഈ പറയപ്പെടുന്ന സംഖ്യ ചിലവാക്കുന്നത്.
അങ്ങനെ സേവനങ്ങള്‍ സര്‍ക്കാര്‍ തന്നെ എന്തിന് ഏറ്റെടുക്കണം എന്നതാണ് നമ്മുടെ കാലത്ത് ഉയര്‍ന്നു വരുന്ന ഒരു ചോദ്യം. ആരോഗ്യ മേഖലയില്‍ നിന്നും വിദ്യാഭ്യാസമേഖലയില്‍ നിന്നുമൊക്കെ സര്‍ക്കാര്‍ തടിയൂരുന്നത് അതുകൊണ്ടാണ്.
ഇനി ഈ 80 ശതമാനമെന്നത് ചുരുക്കിച്ചുരുക്കി ഒരമ്പതോ അറുപതോ ആക്കി എന്നു കരുതുക. അതിന്റെ ഏതെങ്കിലുമൊരുശതമാനം സാധാരണ ആം ആദ്മിയിലേക്ക് എത്തുമോ? പാവപ്പെട്ടവരിലേക്ക് നികുതിവല നീണ്ടു വരുന്ന രീതി നാം നേരത്തേ കണ്ടു.
സേവന മേഖലയാകെ അനാകര്‍ഷകമാക്കി ആളെ ചുരുക്കുക എന്നതും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. ഇതിങ്ങിനെ തകര്‍ക്കാന- നുവദിക്കുകയില്ല എന്നു തന്നെയാണ് പ്രക്ഷോഭ രംഗത്തുള്ളവര്‍ പറയുന്നത്. നാളത്തെ സര്‍വ്വീസ് കാര്യക്ഷമവും ജനോപകാരപ്രദവു- മാണെന്നുറപ്പു വരുത്താനാണ് ഇന്ന് സമര രംഗത്തുള്ളവര്‍ പരിശ്രമിക്കുന്നത്
അപ്പോള്‍ സാധാരണക്കാരായ ഇന്ത്യക്കാരെ ഓര്‍ത്താണ് കണ്ണുനീര്‍ തൂവുന്നതെങ്കില്‍, ആദ്യം ചെയ്യേണ്ട പണി വന്‍കിടക്കാരില്‍ നിന്ന് നെഹ്‌റുവിന്റെ കാലത്ത് പിരിച്ച അത്രയും ഇല്ലെങ്കില്‍പോട്ടെ, ഇന്ദിരാജിയുടെ കാലത്ത് ഈടാക്കിയ നികുതിയെങ്കിലും പിരിച്ചെടുക്കും എന്നുറപ്പു വരുത്തുകയാണ്.
പ്രകൃതി വിഭവങ്ങള്‍ ( പ്രകൃതി വാതകം, എണ്ണ, 2ജി) കാട്ടുകൊള്ള നടത്താന്‍ റിലയന്‍സിനെപ്പോലുള്ള വമ്പന്മാര്‍ക്ക് പതിച്ചുകൊടുക്കാതെ, പൊതുമുതല്‍ സര്‍ക്കാര്‍ തന്നെ ശക്തിപ്പെടുത്തുകയാണ്. പ്രതിശീര്‍ഷ ഭക്ഷ്യഉപഭോഗം കുറഞ്ഞു വരുന്നത് കണ്ടറിഞ്ഞ് പൊതുവിതരണ സമ്പ്രദായം നടപ്പാക്കുകയാണ്, ആഗോള പട്ടിണി സൂചികയുടെ കാര്യത്തില്‍ ഇന്ത്യ കീഴോട്ട് കീഴോട്ട് പോകുന്നത് മനസ്സിലാക്കി പട്ടിണിയും ദാരിദ്ര്യവും അകറ്റാന്‍ ശ്രമിക്കുകയാണ്.
കര്‍ഷക ആത്മഹത്യകള്‍ പെരുകി വരുന്നത് കണ്ട് കാര്‍ഷിക സബ്‌സിഡികള്‍ പുനഃസ്ഥാപിക്കുകയാണ്.
എന്നാല്‍ കാര്‍ഷിക മേഖലയിലുണ്ടാക്കിയ നേട്ടങ്ങളത്രയും തകര്‍ത്തെറിയും വിധം വന്‍കിട വിത്ത്-വളം കമ്പനികള്‍ക്കും ഭൂമാഫിയകള്‍ക്കും വേണ്ട ഒത്താശകള്‍ ചെയ്തു കൊടുക്കുകയാണ് സര്‍ക്കാര്‍. ആഗോള മൂലധനത്തിനായി വാതിലുകളെല്ലാം തുറന്നിട്ടു കൊടുക്കുമ്പോള്‍ നാട്ടില്‍ പതിനായിരങ്ങളുടെ കാര്യം എങ്ങനെ നോക്കി നടത്താന്‍ പറ്റും?
കൃഷിക്കുള്ള സബ്‌സിഡികളും താങ്ങു വിലകളും പൊതുവിതരണ സമ്പ്രദായം തന്നെയും ഒഴിവാക്കണമെന്ന് മൊണ്‍സാന്റോയും കാര്‍ഗിലും ആണ് ഗാട്ടിന്റെ ചര്‍ച്ചാവേദികളില്‍ ആവശ്യപ്പെട്ടത്, ലോകത്താകെയുള്ള വമ്പന്‍ കുത്തകകള്‍ക്കായി നിലകൊള്ളുന്ന അന്താരാഷ്ട്ര സംവിധാനത്തില്‍ ഇന്ത്യപോയി കീഴടങ്ങിക്കൊടുക്കുകയും ചെയ്തു.
അടുത്തപേജില്‍ തുടരുന്നു
ഈ സമരം ജനങ്ങള്‍ക്കെതിരെ, ഈ നീക്കം ഭാവിക്ക് വേണ്ടി എന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. ആരാണ് തങ്ങള്‍ക്കെതിരെയെന്ന് ജനങ്ങളെ അനുഭവം പഠിപ്പിക്കുമ്പോഴാണ് അതേ ജനങ്ങളോട് സര്‍ക്കാര്‍ ജീവനക്കാരാണ് നിങ്ങള്‍ക്കെതിര് എന്ന് പറയാന്‍ ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്. നീക്കം ഭാവിക്ക് വേണ്ടി എന്ന് പറയുമ്പോള്‍, ഭാവിയിലുണ്ടായേക്കാവുന്ന സാമ്പത്തികത്തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടാന്‍ എന്നാണ് അര്‍ത്ഥമാക്കുന്നത്.[]
ഇതേ തോതില്‍ തുടര്‍ന്നാല്‍ പെന്‍ഷന്‍ ചിലവ് കൂടി വരും, സര്‍ക്കാര്‍ സര്‍വ്വീസിലുള്ളവരേക്കാള്‍ പെന്‍ഷന്‍കാരുടെ എണ്ണം കൂടും. അതുകൊണ്ടാണ് ഇപ്പോള്‍ ചില നടപടികള്‍ക്ക് മുതിരുന്നത് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഈ വാദം വര്‍ഷങ്ങള്‍ക്ക് മുമ്പേ കേള്‍ക്കാന്‍ തുടങ്ങിയതാണ്.
ക്ലിന്റന്റെ കാലത്ത് അമേരിക്കയിലെ പെന്‍ഷന്‍ പദ്ധതികളും ക്ഷേമപദ്ധതികളും വെട്ടിച്ചുരുക്കുന്നതിനെക്കുറിച്ചാലോചിക്കാനായി നിയമിതമായ കമ്മിറ്റി, അപ്പണിക്ക് തങ്ങളില്ല എന്നു പറഞ്ഞ് പണി അവസാനിപ്പിച്ച് പിരിഞ്ഞതാണ്.
അന്ന് ക്ലിന്റന്റെ ഉപദേഷ്ടാവായിരുന്ന ലസ്റ്റര്‍ ഥറോയും കൂട്ടരും പെന്‍ഷന്‍കാരെ വിശേഷിപ്പിച്ചത് ഛില കൗൈല ഢീലേൃ െഎന്നാണ്. ഒറ്റ പ്രശ്‌ന വോട്ടര്‍മാര്‍. തങ്ങളുടെ പെന്‍ഷന്‍ കുറയരുത് എന്ന കാര്യത്തില്‍ മാത്രം യോജിപ്പുള്ള വോട്ടര്‍മാരുടെ ഒരു കൂട്ടം.
തന്റെ ദീര്‍ഘദര്‍ശിത്വം തെളിയിച്ചുകൊണ്ട് 1996 ല്‍ ലസ്റ്റര്‍ ഥറോ പറഞ്ഞു “”കിഴവന്‍മാര്‍ക്കുള്ള ക്ഷേമ പദ്ധതികള്‍ക്കും പലിശച്ചെലവിനുമായി മൊത്തം നികുതി വരുമാനത്തിന്റെ 60%ആണ് ഇപ്പോള്‍ ചിലവാകുന്നത്. 2003 ആകുമ്പോള്‍ ഇത് 75% ആകും. നിയമങ്ങള്‍ മാറ്റമില്ലാതെ തുടരുന്ന പക്ഷം 2013 ഓടെ ഇത് 100% ആയിത്തീരും. പടിഞ്ഞാറന്‍ യൂറോപ്പില്‍ വൃദ്ധജനങ്ങള്‍ക്കായുള്ള പദ്ധതികള്‍ 2030 ആകുമ്പോള്‍ ജി.ഡി.പിയുടെ 50% ആയിത്തീരും. കിഴക്കന്‍ യൂറോപ്പില്‍ സ്ഥിതി ഇതിലും വഷളാണ്. വൃദ്ധ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റുന്ന കാര്യത്തില്‍ കമ്യൂണിസ്റ്റുകാര്‍ കൂടുതല്‍ ഉദാരമതികളായിരുന്നല്ലോ””.
തനിക്കും തന്റെ മന്ത്രിപ്പരിവാരങ്ങള്‍ക്കും അവരുടെ സില്‍ബന്ധികള്‍ക്കും കിട്ടുന്ന പെന്‍ഷന്‍ കോണ്‍ട്രിബ്യൂട്ടറി മതി എന്നു പറയാത്തത്. അത് സ്വന്തം കീശയെ ബാധിക്കും എന്നറിയാവുന്നതു കൊണ്ടു തന്നെയാണ്.
ഇതേ കാര്യം നമ്മുടെ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ഭാഷയിലാക്കിയപ്പോള്‍ അതിങ്ങനെയായി: (കമ്മ്യൂണിസ്റ്റ്കാരെപ്പറ്റി അദ്ദേഹത്തിന് ഇങ്ങനെ പറയാനാവില്ലല്ലോ, വാസ്തവം അതാണെങ്കിലും.) “”2001-02 ല്‍ 1838 കോടി രൂപയായിരുന്ന പെന്‍ഷന്‍ ബാധ്യത 2012-13 ല്‍ 8178 കോടിയായി. 10 വര്‍ഷം കൊണ്ട് നാലര ഇരട്ടി വര്‍ധന. ഈ രീതി തുടര്‍ന്നാല്‍ ഭീമമായ പെന്‍ഷന്‍ ബാധ്യത അടുത്ത തലമുറക്ക് കൈമാറേണ്ടിവരും.””
“”പത്തോ പതിനഞ്ചോ ഇരുപതോ വര്‍ഷക്കാലത്തേക്കുള്ള പെന്‍ഷനല്ലാതെ ഇനി മേല്‍ ഒരാള്‍ക്കും ദീര്‍ഘകാലത്തേക്കുള്ള റിട്ടയര്‍മെന്റ് ആനൂകൂല്യം ഉറപ്പ് നല്‍കാന്‍ അവില്ല -ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കുന്നത് കൊണ്ട്-ലസ്റ്റര്‍ ഥറോവിന്റെതാണ് വാചകം””
ഇത് തന്നെയാണ് 1996 ലെ ലോകബാങ്കിന്റെ വാര്‍ഷിക രേഖയിലും പറയുന്നത്. “” മിക്ക രാജ്യങ്ങളും പെന്‍ഷന് വേണ്ടി ചെലവാക്കുന്ന തുക വെട്ടിച്ചുരുക്കിയേ പറ്റൂ. വ്യക്തികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ പരിമിതപ്പെടുത്തിക്കൊണ്ടോ, പെന്‍ഷനര്‍മാരുടെ എണ്ണം വെട്ടിച്ചുരുക്കിക്കൊണ്ടോ- ഉദാഹരണത്തിന് പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുക, അവശതാപെന്‍ഷനുകള്‍ നല്‍കുന്നതിനുള്ള “”തകരാറുകള്‍”” പരിഹരിക്കുക,
പെന്‍ഷനും മറ്റു ക്ഷേമ പദ്ധതികളും അനുവദിച്ചു കൊടുക്കേണ്ടി വന്ന സാഹചര്യത്തെപ്പറ്റിയും ഥറോ കൃത്യമായ നിരീക്ഷണം നടത്തുന്നുണ്ട്: “”മാര്‍ക്‌സ് കരുതിയതിലും കേമന്‍മാരായിരുന്നു ധനികര്‍. തങ്ങളുടെ നിലനില്‍പ്പ് ഉറപ്പ് വരുത്തണമെങ്കില്‍ വിപ്ലവകരമായ സാഹചര്യം ഒഴിവാക്കണമെന്ന് അവര്‍ക്ക് നല്ല ബോധ്യമുള്ളത് കൊണ്ടാണ് ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിച്ചതെന്ന് ചൂണ്ടിക്കാട്ടിയശേഷം നമ്മുടെ ഗ്രന്ഥകാരന്‍ തറപ്പിച്ച് പറയുന്നു; “”മുതലാളിത്തം വെല്ലുവിളിക്കപ്പെട്ടിട്ടില്ലായിരുന്നുവെങ്കില്‍ ഇതൊന്നുംതന്നെ സംഭവിക്കില്ലായിരുന്നു.”” (None of these things would have happened if capitalism had not been threatened).
അതേ, 90 കളുടെ തുടക്കത്തോടെ തകര്‍ന്നു പോയ സോഷ്യലിസ്റ്റ് ബ്ലോക്ക് ഇപ്പോള്‍ ഒരു ഭീഷണി അല്ലാതായ സാഹചര്യത്തില്‍, തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും കൊടുത്തു പോന്നിരുന്ന ക്ഷേമ പദ്ധതികളില്‍ നിന്ന് പിന്‍മാറാം എന്ന് മുതളാളിമാര്‍ക്കറിയാം. കഴിഞ്ഞ ഒരു ദശകത്തിലേറേയായി ലോകത്തെങ്ങും പെന്‍ഷന്‍ പദ്ധതികള്‍ തകര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു വന്‍കിട കുത്തകകളും അവരുടെ വരുതിയിലുള്ള അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളും.
അതിനെതിരെയുള്ള ചെറുത്തു നില്‍പ്പുകളാണ് അലയടിച്ചുയര്‍ന്നു വരുന്നത്. ലോകമാകെയുള്ള ഭരണകൂടങ്ങളില്‍ മിക്കതും ഇങ്ങനെ തൊഴിലാളി വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചു പോരുന്ന ഒരു ഘട്ടത്തില്‍, ഇന്ത്യയിലും പെന്‍ഷന്‍ പദ്ധതി അട്ടിമറിക്കപ്പെട്ട ഒരു കാലത്ത്, 3 സംസ്ഥാനങ്ങള്‍ മാത്രം പൊരുതി നില്‍ക്കുകയായിരുന്നു. കേന്ദ്ര ഗവണ്‍മെന്റിന്റെ നിയോ ലിബറല്‍ നയങ്ങളെ ചെറുക്കേണ്ടതെങ്ങനെയെന്ന് അവ കാട്ടിത്തന്നു.
നിലവിലുള്ള പെന്‍ഷന്‍ പദ്ധതിക്ക് പകരം പുതിയ പദ്ധതി നടപ്പിലാക്കുമ്പോള്‍ കടുത്ത സാമ്പത്തിക ബാധ്യതയാണ് സംസ്ഥാനത്തിനുണ്ടാവുക എന്നാണ് മുഖ്യമന്ത്രി പറയുന്നത്. സര്‍ക്കാറിന് നഷ്ടമാണ്, ജീവനക്കാര്‍ക്ക് ആവശ്യമില്ല, നാട്ടുകാര്‍ക്ക് അധിക ബാധ്യതയുമാണ്- പിന്നെ ആര്‍ക്കു വേണ്ടിയാണീ പദ്ധതി? അതാണ് ഉമ്മന്‍ചാണ്ടി പറയാത്തത്. അതു തന്നെയാണ് അദ്ദേഹത്തിന് പറയാനാവാത്തതും. മറ്റാര്‍ക്കുമല്ല, പെന്‍ഷന്‍ ഫണ്ട് മാനേജര്‍മാര്‍ക്ക് വേണ്ടിയാണ് എന്നാണുത്തരം.
നിയമം പാസ്സാക്കി ആ മേഖലകളിലേക്ക് കടന്നു വരാന്‍ കാത്തിരിക്കുന്ന ആഗോള ഫൈനാന്‍സ് മൂലധനത്തിന് വേണ്ടി എന്നു തന്നെ. 49 ശതമാനമാണ് പെന്‍ഷന്‍ ഫണ്ടുകളില്‍ അനുവദിക്കുന്ന വിദേശനിക്ഷേപം.
ഫോട്ടോ കടപ്പാട് ദി.ഹിന്ദു
അടുത്തപേജില്‍ തുടരുന്നു
റീട്ടെയില്‍ മേഖലയിലേക്ക് കടന്നു വരാനായി അനേകകോടികള്‍ കൈക്കൂലി കൊടുത്ത കഥ വാള്‍മാര്‍ട്ടില്‍ നിന്ന് പുറത്തു വന്നിട്ടുണ്ട്. ഇടതു പക്ഷത്തിന്റെ ചങ്ങലക്കെട്ടില്‍ നിന്നും സ്വാതന്ത്ര്യം നേടി എന്നു പറഞ്ഞുകൊണ്ട് വിശ്വാസം വിലകൊടുത്തു വാങ്ങിയതിന്റെ പിറ്റേന്ന് ചിദംബരം പറഞ്ഞ കാര്യമുണ്ട്: ഇനി ഉടനെ തന്നെ ബാങ്ക് – ഇന്‍ഷൂറന്‍സ്-പെന്‍ഷന്‍ ബില്ല് പാസ്സാക്കും. അത് പാസ്സാക്കിക്കിട്ടാനായി അന്താരാഷ്ട്ര ഭീമന്‍ കുത്തകകള്‍ ഏറെക്കാലമായി സമ്മര്‍ദ്ദം ചെലുത്തി വരികയാണ്.[]
അനേക ലക്ഷം കോടിയുടെ പെന്‍ഷന്‍ ഫണ്ട് ഇപ്പോള്‍ സര്‍ക്കാര്‍ നേരിട്ടു കൈകാര്യം ചെയ്യുകയാണ്, അല്ലെങ്കില്‍ എല്‍.ഐ.സി പോലുള്ള സ്ഥാപനങ്ങളെയാണ് അത് ഏല്‍പ്പിക്കുന്നത്. അതിന്റെ കൈകാര്യകര്‍തൃത്വം തങ്ങള്‍ക്ക് കിട്ടാനായി ഈ ഭീമന്‍ കമ്പനികള്‍ എന്തും ചിലവാക്കാന്‍ മടിക്കില്ല. അതുകൊണ്ട് തന്നെയാണ് പി.എഫ്.ആര്‍.ഡി.എ ബില്ലവതരണം വോട്ടിനിടണമെന്ന് ഇടതുപക്ഷം ശഠിച്ചപ്പോള്‍ കോണ്‍ഗ്രസ്സും ബി.ജെ.പി.യും അതിനനുകൂലമായി ഒന്നിച്ച് കൈപൊക്കിയത്. ഈ ലോബിയിങ്ങ് ആണ് വിജയിച്ചത്.
2013 ഏപ്രിലിന് ശേഷം ജോലിയില്‍ പ്രവേശിക്കുന്ന ഓരോ ജീവനക്കാരനും മാസാമാസം ശമ്പളത്തിന്റെ 10 ശതമാനം പെന്‍ഷന്‍ ഫണ്ടിലേക്കടയ്ക്കണം. അത്രയും തുക സര്‍ക്കാരും. ഇതത്രയും കൈകാര്യം ചെയ്യാന്‍ പെന്‍ഷന്‍ ഫണ്ട് മാനേജര്‍മാരെ ഏല്‍പ്പിച്ചാല്‍ എന്താണ് സംഭവിക്കുക?
നോം ചോംസ്‌കിയുടെ കേന്ദ്രത്തിന് പിടിച്ചു നില്‍ക്കാനാവില്ല (centre cannot hold) എന്ന ലേഖനത്തില്‍, ഷെയര്‍മാര്‍ക്കറ്റ് കുത്തിയൊലിച്ച് പോയത് കാരണം പെന്‍ഷന്‍ ഫണ്ട് കാലിയായതോടെ പട്ടിണി കിടക്കേണ്ടി വന്ന പെന്‍സില്‍വാനിയക്കാരിയായ ഒരു വിധവയുടെ ദുര്‍ഗതികണ്ട് റവന്യു ടവറില്‍ വിമാനമിടിച്ച് ആത്മഹത്യചെയ്ത ഒരു പൈലറ്റിന്റെ കഥ പറയുന്നുണ്ട്. 2007 ലെ തകര്‍ച്ചയില്‍ പൊട്ടിപ്പൊളിഞ്ഞ പെന്‍ഷന്‍ ഫണ്ടുകള്‍ അനേകമാണ്, തകര്‍ന്നടിഞ്ഞ ജീവിതങ്ങളും.
ഇനി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് കിട്ടുന്ന പെന്‍ഷന്‍ കമ്പോള ബന്ധിതമായിരിക്കും എന്നു പറയുന്നതിന്റെ അര്‍ത്ഥം അത് അലിഞ്ഞില്ലാതാവാനുള്ള സാധ്യത ഏറെയാണ് എന്നു തന്നെയാണ്. ഡിഫൈന്‍ഡ് കോണ്‍ട്രിബ്യൂഷന്‍! അണ്‍ഡിഫൈന്‍ഡ് റിട്ടേണും! അങ്ങോട്ടു കൊടുക്കുന്നത് കിറുകൃത്യം, ഇങ്ങോട്ട് കിട്ടുന്നതിന് കണക്കില്ല. അത് ഫണ്ട് മാനേജര്‍മാരുടെ കളി സാമര്‍ത്ഥ്യത്തെയും ദയാദാക്ഷിണ്യത്തേയും ആശ്രയിച്ചിരിക്കും. എന്നു വെച്ചാല്‍ പെന്‍ഷനു വേണ്ടി ശമ്പളത്തില്‍ നിന്ന് കൃത്യമായി അടച്ചു പോരുന്ന സംഖ്യ ആവിയായിപ്പോവാനുള്ള സാധ്യത ഏറെയാണ് എന്നു തന്നെ.
ഇങ്ങനെ വന്നാല്‍ എന്താണ് സംഭവിക്കുക? സര്‍ക്കാര്‍ സര്‍വ്വീസിലെ നല്ല ഡോക്ടര്‍മാറിലേറെയും സ്വകാര്യ മേഖലയുടെ പ്രലോഭനീയമായ ശമ്പളപ്പാക്കറ്റുകള്‍ കണ്ട് അങ്ങോട്ട് ചേക്കേറാത്തത് സിവില്‍ സര്‍വ്വീസില്‍ ആകര്‍ഷകമായ പെന്‍ഷന്‍ പദ്ധതികള്‍ ഉള്ളതുകൊണ്ടാണ്. അതില്ലാതായാല്‍ അവരില്‍ പലരും സര്‍ക്കാര്‍ സര്‍വ്വീസ് വിടും. നല്ല ശാസ്ത്രജ്ഞരും, നല്ല എഞ്ചിനീയര്‍മാരും, നല്ല അധ്യാപകരും, നല്ല വക്കീലന്മാരും സര്‍വ്വീസിന് നഷ്ടപ്പെടും. അതറിയാവുന്നത് കൊണ്ടാണല്ലോ പട്ടാളത്തില്‍ ഇപ്പോഴും പഴയ പെന്‍ഷന്‍ തുടരുന്നത്.
സിവില്‍ സര്‍വ്വീസ് എങ്ങനെ വെട്ടിച്ചുരുക്കാം എന്ന കാര്യത്തില്‍ ഗവേഷണം നടത്തിയ ലോക ബാങ്ക് അതിന്റെ 1995 ലെ വാര്‍ഷിക രേഖയില്‍ പറയുന്നുണ്ട് എങ്ങനെ വേണം ആളെച്ചുരുക്കാന്‍ എന്ന്. പിരിച്ചു വിടലിനെതിരെ പ്രതിഷേധം ഉയരും. അപ്പോള്‍ എളുപ്പപ്പണി ജോലി അനാകര്‍ഷകമാക്കുകയാണ്. less attractive the job, less will be the resistance.
സേവന മേഖലയാകെ അനാകര്‍ഷകമാക്കി ആളെ ചുരുക്കുക എന്നതും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. ഇതിങ്ങിനെ തകര്‍ക്കാനനുവദിക്കുകയില്ല എന്നു തന്നെയാണ് പ്രക്ഷോഭ രംഗത്തുള്ളവര്‍ പറയുന്നത്. നാളത്തെ സര്‍വ്വീസ് കാര്യക്ഷമവും ജനോപകാരപ്രദവുമാണെന്നുറപ്പു വരുത്താനാണ് ഇന്ന് സമര രംഗത്തുള്ളവര്‍ പരിശ്രമിക്കുന്നത്.
2002 ല്‍ ജീവനക്കാരോട് യുദ്ധം പ്രഖ്യാപിച്ചപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണി തങ്ങളും മുണ്ടു മുറുക്കുകയാണെന്നു പറഞ്ഞ് ചില പൊടിക്കൈകള്‍ പ്രഖ്യാപിച്ചിരുന്നു. മന്ത്രിമാരുടെ യാത്രപ്പടി തുടങ്ങിയ കാര്യങ്ങളില്‍ തങ്ങള്‍ ചിലവ് ചുരുക്കും എന്ന്! എന്നാല്‍ ഉമ്മന്‍ചാണ്ടി അത്തരം പ്രതിഛായാനിര്‍മാണത്തില്‍ വിശ്വസിക്കാത്തതുകൊണ്ടല്ല, തനിക്കും തന്റെ മന്ത്രിപ്പരിവാരങ്ങള്‍ക്കും അവരുടെ സില്‍ബന്ധികള്‍ക്കും കിട്ടുന്ന പെന്‍ഷന്‍ കോണ്‍ട്രിബ്യൂട്ടറി മതി എന്നു പറയാത്തത്. അത് സ്വന്തം കീശയെ ബാധിക്കും എന്നറിയാവുന്നതു കൊണ്ടു തന്നെയാണ്.
ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അഖിലേന്ത്യാ പ്രസിഡന്റാണ് ലേഖകന്‍